എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന് ചേരും . യോഗത്തില്‍ എന്‍.ഡി.എ സഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. സുപ്രധാന മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെയാകുമെന്നതും ഘടകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും വരുംദിവസങ്ങളില്‍ തീരുമാനമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുപ്പതിന് രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്നാണ് സൂചനകള്‍. അതിന് മുന്നോടിയായി ഇന്ന് ചേരുന്ന എന്‍.ഡി.എ യോഗം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കും. വരുംദിവസങ്ങളില്‍ ആഭ്യന്തരം അടക്കമുള്ള സുപ്രധാനവകുപ്പുകളിലേക്ക് ആരൊക്കെയാകുമെന്നത് സംബന്ധിച്ച് ബി.ജെ.പി […]
Author: Tomy Thondamkuzhy
പി.ജയരാജന്റെ പരാജയം സി.പി.എമ്മിനുള്ളില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഉണ്ടായ പരാജയം പി.ജയരാജന് സി.പി.എമ്മിനുളളില്‍ രാഷ്ട്രീയമായും വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുക. വ്യക്തിപൂജ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിരയായ ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്താനുളള സാധ്യത കുറവാണ്. ഇതോടെ സംസ്ഥാന സമിതി അംഗമെന്ന നിലയില്‍ തന്നെ ജയരാജന്‍ തുടരാനാണ് സാധ്യത. വ്യക്തിപൂജ വിവാദത്തിന് പിന്നാലെ ജയരാജനെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ചരടുവലികള്‍ നടത്തിയിരുന്നു. വടകരയില്‍ ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് […]
ഖത്തർ ലോകകപ്പിൽ 32 ടീമുകൾ മാത്രം
2022ൽ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറി. വരുന്ന ലോകകപ്പില്‍ 32 ടീമുകള്‍ തന്നെയാണ് പങ്കെടുക്കുകയെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തറിന് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടെ സഹ ആതിഥേയത്വത്തിന് ഉള്‍പ്പെടുത്താനുള്ള നടപടി പ്രായോഗികമല്ലെന്ന് വ്യക്തമായതിനാലാണ് ഫിഫ തീരുമാനം മാറ്റിയത്. ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ വളരെ മുന്നില്‍ എത്തിയതിനാല്‍ ഇനി മാറ്റങ്ങള്‍ വരുത്തുന്നത് ഉചിതമാകില്ലെന്നതിനാലാണ് നിലവിലെ തീരുമാനത്തില്‍ മാറ്റം വരുത്താതിരുന്നത്. ഖത്തറിലെ ലോകകപ്പിന് വേണ്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. […]
വിനായകന്‍, ജോജു, ദിലീഷ് പോത്തന്‍, ചാക്കോച്ചന്‍; ഒരു ‘പട’ വരുന്നു…
ഹിറ്റ് താരനിരയുമായി വിസ്മയിപ്പിക്കാന്‍ ‘പട’ ഒരുങ്ങുന്നു. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ വിനായകൻ, ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ എന്നിവരൊന്നിക്കുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. നടൻ കുഞ്ചാക്കോ ബോബൻ ആണ് ഇക്കാര്യം അറിയിച്ചത്. കമൽ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഇ4 എന്റർടെയ്ൻമെന്റ്സ് ആണ്. സമീർ താഹിറാണ് ഛായാഗ്രഹണം. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളമൊന്നടങ്കം നടുങ്ങുകയും ചര്‍ച്ചയ്ക്ക് വഴി വെക്കുകയും ചെയ്ത ഒരു യഥാർഥ കഥയെ ആസ്പതമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
രാജ്മോഹന്‍ ഉണ്ണിത്താന്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. നിരവധി ആളുകളാണ് ഉണ്ണിത്താനെ സ്വീകരിക്കാന്‍ കല്ല്യോട്ട് ഒത്ത്കൂടിയത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാസര്‍കോടെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആദ്യമെത്തിയത് പെരിയ കല്ല്യോട്ടായിരുന്നു. ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉണ്ണിത്താന്‍ പ്രചാരണം ആരംഭിച്ചത്. എം.പിയായി വിജയിച്ചതിന് ശേഷവും ഉണ്ണിത്താന്‍ ആദ്യമെത്തിയതും ഇവിടെ തന്നെ . ഉണ്ണിത്താനെ സ്വീകരിക്കാന്‍ എത്തിയ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും […]
പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് താന്‍ തന്നെയെന്ന് പി.ജെ ജോസഫ്
നിയമസഭ ചേരുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് സ്വാഭാവികമായും താന്‍ തന്നെ വരുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പിജെ ജോസഫ്. നിയമസഭാ കക്ഷി നേതാവിന്റെ മരണമുണ്ടായാല്‍ ഡെപ്യൂട്ടി ലീഡറാണ് പകരം ആ സ്ഥാനത്തേക്ക് എത്തുക. അതിനിടെ സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ. മാണി പക്ഷത്തിന്റെ ആവശ്യം വീണ്ടും പി.ജെ ജോസഫ് തള്ളി. പാര്‍ട്ടി സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് വേണ്ടി പ്രവര്‍ത്തിച്ചതില്‍ ഫലം കണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമെന്ന മഴ പെയ്‌തൊഴിഞ്ഞിട്ടും കേരളാ […]
സഖ്യമുണ്ടാക്കാതെ തനിച്ച് മത്സരിച്ചു; മതേതര പാര്‍ട്ടികള്‍ക്ക് തിരിച്ചടി
സഖ്യങ്ങളുണ്ടാക്കാന്‍ സോണിയയും രാഹുലും മമതയും വിളിച്ചു ചേര്‍ത്ത യോഗങ്ങളും ചന്ദ്രബാബു നായിഡു നടത്തിയ നീക്കങ്ങളും വെറുതെയായപ്പോള്‍ എണ്ണമറ്റ ചോദ്യങ്ങള്‍ കൂടിയാണ് ബാക്കിയാകുന്നത്. ഈ യോഗങ്ങളില്‍ പങ്കെടുത്തവരില്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്‍ക്കാനായത് വിരലിലെണ്ണാവുന്ന സംഘടനകള്‍ക്ക് മാത്രം. കോണ്‍ഗ്രസിനും നായിഡുവിനു പോലും ഒന്നിച്ചു തെരഞ്ഞെടുപ്പ് നേരിടാനായില്ലെന്നതാണ് വിരോധാഭാസം. കഴിഞ്ഞ വര്‍ഷം മെയ് 23ന് ബംഗളൂരുവില്‍ കുമാര സ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളുടെ ദൃശ്യങ്ങള്‍ മതേതര സംഘടനകളുടെ അവസരവാദ രാഷ്ട്രീയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായാണ് മാറുന്നത്. മായാവതിയും മമതയും അരവിന്ദ് […]
കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കും
മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചന. ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം അനുസരിച്ചാണ് കൊടിക്കുന്നില്‍ സുരേഷിന് അവസരം ലഭിക്കുക. പ്രൊ ടൈം സ്പീക്കറാണ് അധികാരത്തിലേറുന്ന പ്രധാനമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. മാവേലിക്കര എം.പിയാണ് കൊടിക്കുന്നില്‍ സുരേഷ്. കഴിഞ്ഞ ലോക്‌സഭയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ലോക്‌സഭാംഗമായ മുനിയപ്പയായിരുന്നു സീനിയര്‍ അംഗമെന്ന നിലയില്‍ പ്രോടൈം സ്പീക്കറായത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുനിയപ്പ ജയിച്ചില്ല. മൂന്നാം തവണയാണ് […]
ആലുവ എടയാർ സ്വര്‍ണം കവര്‍ന്ന കേസ്; ഒരാള്‍ അറസ്റ്റില്‍
ആലുവ എടയാറില്‍ എണ്ണശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ മുൻ ഡ്രൈവർ തൊടുപുഴ മുതലക്കോടം സ്വദേശി ബിപിന്‍ ജോര്‍ജ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തൊടുപുഴ മുതലക്കോടം സ്വദേശി ബിപിൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചന, കവർച്ചയടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ചോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം പിന്തുടരുന്നുണ്ട്. അറസ്റ്റിലായ ബിപിൻ […]
കോഹ്ലി മനുഷ്യനല്ല, മെഷീന്; ഇന്ത്യന്‍ നായകനെ പുകഴ്ത്തി വിന്‍ഡീസ് ഇതിഹാസം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനങ്ങളെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കോഹ്ലി മനുഷ്യനല്ലെന്നും മെഷീനാണെന്നും ലാറ പറഞ്ഞു. അദ്ദേഹം ഒരു യന്ത്രമാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഉള്ള കളിക്കാരേക്കാള്‍ വ്യത്യസ്തനായ കളിക്കാരനാണ് കോഹ്ലി. ഫിറ്റ്നസ് എല്ലായ്പ്പോഴും പ്രധാനമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളേക്കാള്‍ പ്രധാനമായിരുന്നില്ല. കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നിങ്ങള്‍ ശാരീരികമായി ഫിറ്റായിരിക്കണം.












