മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടം. ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മുസ്‍ലിംകളെ കെട്ടിട്ടിയിട്ട് തല്ലുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. വോട്ടെണ്ണലിന്‍റെ തലേ ദിവസമായാരുന്നു അക്രമം. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനം ശക്തമാവുകയാണ്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സോണിയില്‍ ഈ മാസം 22നാണ് സംഭവം എന്നാണ് പോലീസ് പറയുന്നത്. മുസ്‍ലിം കുടുംബം സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച ശേഷം ബീഫ് കയ്യില്‍ സൂക്ഷിച്ചു എന്നാരോപിച്ച് മര്‍ദ്ധിക്കുകയായിരുന്നു. രണ്ട് […]
Author: Tomy Thondamkuzhy
യാക്കോബായ സഭയുടെ നിര്‍ണായക സിനഡ് ഇന്ന്
യാക്കോബായ സഭയുടെ നിര്‍ണായക സിനഡ് യോഗം ഇന്ന് കൊച്ചി, പുത്തന്‍ കുരിശ് പാത്രിയാക്കീസ് സെന്ററില്‍ ചേരും. മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തേക്ക് ശ്രേഷ്ഠ കത്തോലിക ബാവക്ക് പകരക്കാരനെ കണ്ടെത്തുകയാണ് സിനഡിന്റെ പ്രധാന അജണ്ട. സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം പാത്രീയാക്കീസ് ബാവയുടെ അധ്യക്ഷതയിലാണ് പ്രത്യേക സിനഡ് ചേരുന്നത്. സഭാ ഭരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പാത്രീയാക്കീസ് ബാവയുടെ അധ്യക്ഷതയില്‍ സിനഡ് ചേരുന്നത്. അല്‍മായ ട്രസ്റ്റിമാരും വൈദികരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ […]
സൂറത്ത് തീപിടിത്തം; ട്യൂഷൻ സെന്റര്‍ ഉടമ അറസ്റ്റില്‍
സൂറത്ത് തക്ഷശില കോംപ്ലക്സ് തീപിടിത്തത്തിൽ മരണം 20 ആയി. സംഭവത്തിൽ ട്യൂഷൻ സെന്റര്‍ ഉടമ ഭാർഗവ ഭൂട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കം 3 പേർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൂറത്തിലെ സർത്താനയിലുള്ള തക്ഷശില കോംപ്ലക്സിലാണ് ഇന്നലെ വൈകുന്നേരം തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെൻററിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം രണ്ടാം നിലയില്‍ നിന്നും തീപടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരന്നില്ലെന്ന് പൊലീസ് […]
ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ ആരുടെ പേരില്‍?
ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കാനഡയുടെ പേരിലാണ്. 2003ല്‍ സൌത്താഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 36 റണ്‍സിനാണ് കനേഡിയന്‍ ടീം പുറത്തായത്. 272 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് അന്ന് ശ്രീലങ്ക വിജയിച്ചത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു, കെനിയയോട് കീഴടങ്ങിയത് അവസാന ഘട്ടത്തില്‍. കഴിഞ്ഞ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളുടെ പ്രതീക്ഷകളില്‍ ശ്രീലങ്കയ്ക്കെതിരെ പാഡ് കെട്ടിയ കനേഡിയന്‍ ടീം.പക്ഷേ കാത്തിരുന്നത് നാണക്കേടിന്റെ റെക്കോര്‍ഡ്.. റണ്ണെടുക്കും മുന്‍പ് ഡേവിസണ്‍ പുറത്ത്.പിന്നെ തുരുതുരാ വിക്കറ്റുകള്‍.നിസാങ്ക നാലും വാസ് മൂന്നും […]
തെളിവാനമേ..വീണ്ടുമൊരു സുന്ദരഗാനവുമായി ഹരിശങ്കര്‍
ജീവാംശമായി, പവിഴമഴയെ എന്നീ ഗാനങ്ങള്‍ക്ക് ശേഷം വീണ്ടും മനം കവരുന്നൊരു പാട്ടുമായി എത്തിയിരിക്കുകയാണ് ഗായകന്‍ ഹരിശങ്കര്‍. ഒരു മെക്സിക്കന്‍ അപാരതക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഗാബ്ലര്‍ എന്ന ചിത്രത്തിലെതാണ് പുതിയ ഗാനം. തെളിവാനമേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശങ്കറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്. ആന്‍സണ്‍ പോള്‍ നായകനാകുന്ന ചിത്രം ഈയിടെയാണ് തിയറ്ററുകളിലെത്തിയത്. രാജ്നി ചാണ്ടിയാണ് ചിത്രത്തിലെ മറ്റൊരു താരം. തങ്കച്ചന്‍ ഇമ്മാനുവേലാണ് ചിത്രം […]
വ്യാജരേഖാ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സിറോ മലബാര്‍സഭ
സിറോ മലബാര്‍സഭ വ്യാജരേഖാ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപത. വ്യാജരേഖ ചമച്ചതില്‍ വൈദികര്‍ക്ക് പങ്കില്ല. അറസ്റ്റിലായ ആദിത്യനെ മര്‍ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി കൊടുപ്പിച്ചത്. അതിരൂപത ഇറക്കിയ സര്‍ക്കുലറില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും വിമര്‍ശമുണ്ട്. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിച്ചേക്കും.
തോല്‍വിക്ക് കാരണം രാഹുല്‍ അല്ലെന്ന് ഉമ്മൻചാണ്ടി
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ സമയമാണിത്. തെറ്റുകൾ തിരുത്തി കോൺഗ്രസ് മുന്നോട്ട് പോകും. ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് എൽ.ഡി.എഫ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അലീഗഡ് സര്‍വകലാശാലക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് എം.പി
അലീഗഡ് യൂണിവേഴ്സിറ്റിൽ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം പാകിസ്താനിലേക്ക് അയക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്ന് രണ്ടാമതും അലിഗഡിൽ തെരഞ്ഞെടുക്കപ്പെട്ട എം.പി സതീഷ്ഗൗതം. അലീഗഡ് സര്‍വകലാശയില്‍ ക്ഷേത്രം പണിയണമെന്ന എ.ബി.വി.പി ആവശ്യത്തിന് പിന്തുണ അറിയിക്കുന്നതായും ബി.ജെ.പി നേതാവ് പറഞ്ഞു. ജിന്നയുടെ ചിത്രം വെക്കാനുള്ള സ്ഥലമല്ല അലിഗഡ് സർവകലാശാലയെന്ന് പറഞ്ഞ ഗൗതം, ഏത് വിധേനയും ഇത് പാകിസ്താനിലേക്ക് അയക്കുമെന്ന മുൻ നിലപാടിൽ നിന്നും മാറ്റമില്ലെന്നും മാധ്യമങ്ങളെ അറിയിച്ചു. രണ്ടാമതും തനിക്ക് അവസരം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതായും സതീഷ് ഗൌതം പറഞ്ഞു. […]
രാഹുലിന്റെ രാജി സന്നദ്ധത നിരസിച്ച് കോൺഗ്രസ് പ്രവർത്തക സമിതി
തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ ആവശ്യം തള്ളി കോൺഗ്രസ് പ്രവത്തക സമിതി. രാജി വെക്കാനുള്ള രാഹുലിന്റെ തീരുമാനം പുനപരിശോധിക്കണമെന്നാണ് സി.ഡബ്ല്യു.സി പ്രതികരിച്ചത്. പൊതുതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തക സമിതിയി യോഗത്തിലും ഇക്കാര്യം ആവർത്തിക്കുകയായിരുന്നു. എന്നാൽ ഇത് തള്ളിയ സമിതിയിലെ മുതിർന്ന നേതാക്കൾ തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നാലോളം തെരഞ്ഞെടുപ്പ് സമിതികളാണ് ഓരോ ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ […]
ശബരിമല: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മുഖ്യമന്ത്രിയും സി.പി.എമ്മും
തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശന നിലപാടിൽ പിന്നോട്ടില്ലെന്ന സൂചന നൽകി സി.പി.എം. കോടതി നിർദേശങ്ങൾ പൂർണ്ണമനസോടെ നടപ്പാക്കാൻ സജ്ജമായ സർക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് ശരിയായിരുന്നെ് കോടിയേരി ബാലകൃഷ്ണനും നിലപാടിൽ മാറ്റമില്ലെന്ന് തോമസ് ഐസക്കും വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശബരിമലയും കാരണമായിട്ടുണ്ടെന്നായിരുന്നു സി.പി.എം സെക്രട്ടറിയേറ്റിൻറെ വിലയിരുത്തൽ. എന്നാൽ തിരിച്ചടി നേരിട്ടെങ്കിലും കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് സർക്കാരും സി.പി.എം നേതൃത്വവും നൽകുന്നത്. ശബരിമലയുടെ […]












