International

ഇറാനെതിരായ യു.എസ് ഉപരോധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാഖ്

ഇറാനെതിരായ യു.എസ് ഉപരോധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാഖ് വിദേശ കാര്യമന്ത്രി മുഹമ്മദ് അല്‍ ഹക്കീം. ഇറാന്‍ – യു.എസ് സംഘര്‍ഷത്തില്‍ ആവശ്യമെങ്കില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏത് യുദ്ധവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിലാണ് ഇറാക്ക് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. ഈ ഘട്ടത്തില്‍ ഇറാനിലെ ജനങ്ങളോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സാമ്പത്തിക ഉപരോധം ഫലശൂന്യമാണ്. അത് ഇറാന്‍ ജനതയെ ദുരിതത്തിലാഴ്ത്തും. […]

India Kerala

നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം. ജൂലൈ ആദ്യവാരം വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. കെ.എം മാണിക്ക് കേരള നിയമസഭ ആദരമര്‍പ്പിച്ചു. പകരം വയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. മാണി രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു മാണിയെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നാല് എം.എൽ.എ.മാർ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽതന്നെ രാജിവയ്ക്കും. തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ ഊര്‍ജ്ജത്തിലായിരിക്കും പ്രതിപക്ഷം സഭയിലെത്തുന്നത്. സര്‍ക്കാരിന്റെ ഭരണത്തിന് ഏറ്റ തിരച്ചടിയാണ് തെരഞ്ഞെടുപ്പ് […]

India Kerala

‘ചുഞ്ചു നായർ എന്ന വൻമരം വീണു’; ഫേസ്ബുക്കില്‍ വൈറലായൊരു ‘നായര്‍’ പൂച്ച

ചുഞ്ചു നായർ എന്ന പൂച്ചയുടെ വിയോഗമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രന്‍ഡിങ്. പൂച്ചയുടെ പേരിന് പിന്നാലെ ചേര്‍ത്ത നായര്‍ ജാതിവാലിനെ അതിരൂക്ഷമായി ട്രോളിയും വിമര്‍ശിച്ചുമാണ് പത്രകട്ടിങ് സമാനതകളില്ലാതെ ഫേസ്ബുക്കില്‍ നിറഞ്ഞോടുന്നത്. വീട്ടിലെ പൂച്ചക്ക് വരെ ജാതി വാല്‍ ചേര്‍ക്കുന്ന സാമൂഹികാവസ്ഥയെ ഗൌരവകരമായി വിമര്‍ശിക്കുമ്പോഴും കൂടുതല്‍ പേരും ജാതിയെ മൃഗങ്ങളില്‍ കൂടി ചേര്‍ത്ത് അഭിമാനം കൊള്ളുന്നതിനെ പരിഹസിക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളാണ് പൂച്ചയുടെ വിയോഗപരസ്യത്തെ അധികരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. മൃഗങ്ങള്‍ക്കിടയിലെ ജാതി എന്ന രൂപത്തില്‍ ആക്ഷേപഹാസ്യത്തിലും പരസ്യം […]

India Kerala

കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു

പി.ജെ ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിക്കണമെന്ന എന്ന മോൻസ് ജോസഫിന്റെ ആവശ്യത്തില്‍ തര്‍ക്കം തുടരുന്നു. മോൻസ് ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്ത് തെറ്റിധാരണയുണ്ടാക്കിയതായി റോഷി അഗസ്റ്റിൻ. പാർട്ടിയിൽ ആലോചിക്കാതെയാണ് മോൻസ് കത്ത് നൽകിയതെന്നും റോഷി ആരോപിച്ചു. കത്ത് നൽകുന്നതിന് മുൻപ് പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നുവെന്നും മോന്‍സ് ജോസഫിന്റെ നടപടി ശരിയായില്ലെന്നും ജോസ് കെ.മാണിയും പ്രതികരിച്ചു. അതേസമയം കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ മാനദണ്ഡം സീനിയോറിറ്റിയാണെന്ന സൂചന നല്‍കി പി.ജെ ജോസഫ്, ലയനസമയത്ത് മുതിര്‍ന്ന നേതാവെന്ന പരിഗണന […]

India Kerala

രാജീവ് കുമാറിനെ ഇന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തേക്കും

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ഇന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തേക്കും. കൊല്‍ക്കത്ത സി.ബി.ഐ ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് രാജീവ് കുമാറിന് സി.ബി.ഐ നോട്ടീസ് നല്‍കി. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള രാജീവ് കുമാറിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ ഇന്നലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ രാജീവ് കുമാറിന്റെ വസതിയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്ന് അദ്ദേഹത്തിനായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി. ചിട്ടി […]

India Kerala

ശബരിമല സ്ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിച്ചേക്കും

ശബരിമല സ്ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിച്ചേക്കും. 2017 മുതൽ വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി എന്നിവ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്ത സാഹചര്യത്തിലാണ് പരിശോധന. ഹൈക്കോടതി ഓഡിറ്റ്‌ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് പരിശോധന നടത്തുക. 40 കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇവ സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017 ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് […]

Cricket Sports

ഇന്ത്യക്ക് ബാറ്റിങ്; നാലു വിക്കറ്റുകള്‍ നഷ്ടമായി

ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. പതിനൊന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാലിന് 45 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(2) ശിഖര്‍ ധവാന്‍(2) ലോകേഷ് രാഹുല്‍(6) നായകന്‍ വിരാട് കോഹ് ലി(18) എന്നിവരാണ് പുറത്തായത്. ഓപ്പണര്‍മാരെയും ലേകേഷ് രാഹുലിനെയും ട്രെന്‍ഡ് ബൗള്‍ട്ട് മടക്കിയപ്പോള്‍ വിരാട് കോഹ് ലിയെ വീഴ്ത്തിയത് ഡി ഗ്രാന്‍ഡ്ഹോമാണ്. എം.എസ് ധോണി (2) ഹാര്‍ദ്ദിക്ക് പാണ്ഡ്യ(12) എന്നിവരാണ് ക്രീസില്‍. […]

Entertainment

മിയ സംവിധായികയാകുന്നു, താൻ അറിഞ്ഞില്ലല്ലോയെന്ന് താരം!

യുവനടി മിയ ജോർജിന്റെ പേരിൽ വ്യാജ അക്കൗണ്ട് വഴി കുപ്രചരണങ്ങള്‍ എത്തിയതോടെ പ്രതികരണവുമായി താരം രംഗത്ത്. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സംഭവം വൈറലായതോടെ മിയ രംഗത്തെത്തെത്തുകയായിരുന്നു. താന്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്നും മിയ വെളിപ്പെടുത്തി . തന്റെ പേരിൽ വെരിഫൈഡായ ഒരു ഫേസ്ബുക്ക് അക്കൗണ്ട് മാത്രമേ ഉള്ളുവെന്നും മറ്റ് അക്കൗണ്ടുകളിൽ നിന്ന് വരുന്ന മെസേജുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും താരം കുറിച്ചു. വ്യാജ അക്കൗണ്ട് വച്ച് […]

India Kerala

ശബരിമല തോൽവിയെ ബാധിച്ചില്ലെന്ന് വീണ ജോര്‍ജ്ജ്

ശബരിമല വിഷയം പത്തനംതിട്ടയിലെ എല്‍.ഡി.എഫ് തോൽവിയെ ബാധിച്ചില്ലെന്ന് വീണ ജോര്‍ജ്. യു. ഡി. എഫ് സ്ഥാനാർത്ഥിയുടെ ഭുരിപക്ഷം കുറക്കാനായി. മോദി വിരുദ്ധതയുടെ പേരിലാണ് ആറൻമുളയിലെ ഉൾപ്പടെ വോട്ടുകൾ യു .ഡി .എഫിന് ലഭിച്ചതെന്ന് വീണ ജോർജ്. ശബരിമല വിഷയത്തിൽ ഉൾപ്പടെ തനിക്ക് മേൽ നടന്ന കുപ്രചാരണങ്ങൾ തെരഞ്ഞെടുപ്പിൽ വില പോയില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വീണ ജോർജ്. ഒരു ഘട്ടത്തിൽ താൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നു പോലും പ്രചാരണങ്ങൾ ഉണ്ടായി എന്നാൽ, യു.ഡി.ഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനായെന്നും മികച്ച […]

India Kerala

ആലുവ ഇടയാര്‍ സ്വര്‍ണകവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പൊലീസ്

ആലുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന സ്വര്‍ണം കവര്‍ന്ന സംഭവത്തിന് പിന്നില്‍ വന്‍ ഗൂ‍ഢാലോചന നടന്നതായി പൊലീസ്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ പിടിയിലായി‍. സ്വര്‍ണവുമായി എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കടക്കം ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. സ്വര്‍ണശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവര്‍ സതീഷ് കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളടക്കം കണ്ടെത്തുകയും ചെയ്തു. […]