India Kerala

ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂർത്തിയായി

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂർത്തിയായി. സ്ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞില്ല. പരിശോധനാ റിപ്പോർട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിക്കും. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത് സ്ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്ട്രറും തമ്മിൽ പൊരുത്തകേടുകൾ ഉണ്ടെന്ന സംശത്തെ തുടർന്നാണ് മുഴുവൻ രേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിക്കുന്നത്. ആകെ 10413 ഉരുപ്പടികളാണ് […]

India National

ചരമദിനത്തില്‍ നെഹ്റുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 55ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം നല്‍കിയ സംഭാവനകള്‍ രാജ്യം എന്നും സ്മരിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും നെഹ്റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ സ്മരിക്കുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു’; രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. മോഡേണ്‍ ഇന്ത്യയുടെ നിര്‍മിതിക്കായുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവന എപ്പോഴും ഓര്‍ക്കുന്നുവെന്ന് ഉപരാഷ്ട്രപതി […]

India Kerala

തര്‍ക്കം കേരള കോണ്‍ഗ്രസില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്

നിയമസഭകക്ഷി നേതാവിനെ ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്. നിയമസഭയില്‍ കെ.എം മാണിയുടെ ഇരിപ്പിടം പി.ജെ ജോസഫിന് നല്‍കിയതോടെ മറുപക്ഷവും നീക്കങ്ങള്‍ ശക്തമാക്കി. ഇരിപ്പിടം ആവശ്യപ്പെട്ട് കത്ത് നൽകിയത് സ്വാഭാവിക നടപടിയെന്നാണ് പി.ജെ ജോസഫിന്റെ വിശദീകരണം. നേതാക്കളെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ജോസ് കെ.മാണി വിഭാഗം ആവർത്തിച്ചു. കെ.എം മാണിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന പാർലമെന്ററി പാർട്ടി നേതാവിന്റെ സീറ്റ് പി.ജെ ജോസഫിന് നൽകണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നൽകിയതോടെയാണ് […]

Entertainment

‘ലിനിയുടെ മക്കളുടെ പഠന ചെലവ് ഞാന്‍ ഏറ്റെടുത്തോട്ടെ’ പാര്‍വതി

നിപ വൈറസ് കേരളക്കരയെ പിടിച്ചു കുലുക്കിയ സമയം ധീരമായി രോഗികളെ സുശ്രൂഷിച്ച സിസ്റ്റര്‍ ലിനി വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മകളായി. ലിനിയോടുള്ള വാക്ക് പാലിച്ച് മക്കള്‍ക്ക് […]

Entertainment

ചങ്ക്‌സിന്റെ രണ്ടാം ഭാഗം ‘ധമാക്ക’യായി വരുന്നു

ഒരു അഡാര്‍ ലവ് സിനിമക്ക് ശേഷം സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു. ധമാക്ക എന്ന പേരിലൂടെയാകും ചങ്ക്സിന്റെ രണ്ടാം പതിപ്പ് പ്രേക്ഷകരിലേക്കെത്തുക. ആദ്യ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം ധമാക്കയിലും അണിനിരക്കും. ഹണി റോസ് നായികയായിട്ടായിരുന്നു ചങ്ക്സ് പുറത്തിറങ്ങിയിരുന്നത്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു തന്നെ പിന്നീട് പ്രഖ്യാപിച്ചിരുന്നു. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ […]

Cricket Sports

‘മിസ് യു സച്ചിന്‍’ ദൈവം കനിഞ്ഞു

ദേഹത്ത് ത്രിവര്‍ണ്ണ ഛായം. മുതുകില്‍ തെണ്ടുല്‍ക്കറെന്നും 10 എന്നും എഴുതി ഇന്ത്യയുടെ എല്ലാ കളികള്‍ക്കും ആവേശം വിതറി ഗാലറിയെ ഇളക്കി മറിക്കുന്ന സുധീര്‍ എന്ന ആരാധകനെ ക്രിക്കറ്റ് ആരാധകര്‍ക്കാര്‍ക്കും മറക്കാനാവില്ല. ഇത്തവണ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ആവേശമേകാന്‍ സുധീര്‍ ചൌധരി എന്ന ആ വലിയ ഫാനും ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയിട്ടുണ്ട്. ടീമിനൊപ്പം രാജ്യത്തിനൊട്ടാകെ ആവേശമായി ഗാലറിയില്‍ സുധീറിന്‍റെ സാന്നിധ്യമുറപ്പിക്കാന്‍ അദ്ദേഹത്തിന് ടിക്കറ്റെടുത്ത് കൊടുത്തതോ, ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്നലെ ഇന്ത്യ–ന്യൂസീലൻഡ് സന്നാഹ മത്സരത്തിലും […]

India Kerala

നിലനില്‍പ്പിനായി ബസുടമകള്‍ പുതിയ വഴികള്‍ തേടുന്നു

തെരഞ്ഞെടുപ്പ് കാലത്തെ ഇടവേളക്ക് ശേഷം ഡീസല്‍ വില ദിനം പ്രതി വര്‍ധിച്ച് തുടങ്ങിയതോടെ നിലനില്‍പ്പിനായി ബസുടമകള്‍ പുതിയ വഴികള്‍ തേടുന്നു. ആളു കുറഞ്ഞ സമയങ്ങളില്‍ ട്രിപ്പുകള്‍ ഒഴിവാക്കിയും ജീവനക്കാരെ വെട്ടിക്കുറച്ചുമൊക്കെയാണ് ബസ് വ്യവസായം പിടിച്ചു നിര്‍ത്താനൊരുങ്ങുന്നത്. അടുത്ത മാസം മുതല്‍ ഇന്‍ഷുറന്‍സ് തുക കൂടുമെന്നതിനാല്‍ യാത്രാ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാനൊരുങ്ങുകയാണ് ബസുടമകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില കുറക്കാന്‍ പൊതു മേഖലാ എണ്ണക്കമ്പനികള്‍ തയ്യാറായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ച മെയ് 19 മുതല്‍ […]

India Kerala

അട്ടപ്പാടിയില്‍ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍

അട്ടപ്പാടിയിലെ വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു . റെജി മാത്യൂ എന്നയാളെ അഗളി പൊലീസാണ് പിടികൂടിയത്. വ്യാപാരിയുടെ പണം തട്ടിയെടുക്കാൻ വെടി വെക്കുകയായിരുന്നു. ഏപ്രിൽ രണ്ടിനാണ് ഗൂളിക്കടവിലെ ഉദയൻ എന്ന പച്ചക്കറി വ്യാപാരിക്കു നേരെ വെടിവെപ്പുണ്ടായത്. പച്ചക്കറി വാങ്ങുന്നതിനായി കോയമ്പത്തൂരിലേക്ക് പോകും വഴി പുലർച്ചെ മൂന്നരയോടെ വാഹനത്തിനു നേരെ വെടിവെപ്പ് ഉണ്ടായി.വാഹനത്തിന്റെ മുൻവശം തുളഞ്ഞ് ഉദയന്റെ കാലിൽ വെടിയുണ്ട തുളച്ച് കയറി. തകരപാടിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഉദയന് ശത്രുക്കളില്ലാത്തതിനാൽ പ്രതിയെ […]

International

അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു. താലിബാനെതിരായി പ്രദേശത്ത് റെയ്ഡ് നടക്കുമ്പോൾ അബദ്ധത്തില്‍ വെടിവെച്ചതാണെന്നാണ് വിവരം. അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ നാഗംര്‍ഹറിലാണ് സുരക്ഷാ സേനയുടെ ഭാഗത്തുണ്ടായ വീഴ്ചയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. താലിബാന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി പുറപ്പെടാനൊരുങ്ങുമ്പോഴാണ് വാഹനത്തിന് നേരെ വെടി ഉതിര്‍ത്തത്. റെയ്ഡിനെ തുടര്‍ന്ന് വിവിധ […]

International

ബ്രസീലില്‍ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ശക്തം

പ്രസിഡന്റ് ഹെയര്‍ ബോല്‍സെനാരോക്കെതിരായ പ്രതിപക്ഷനീക്കങ്ങളില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ പ്രക്ഷോഭം. പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബോല്‍സാരോ അനുകൂലികള്‍ തെരുവിലിറങ്ങിയത്. പ്രസിഡന്റ് ഹെയര്‍ ബോല്‍സെനാരോക്കെതിരെ രാജ്യത്ത് തുടര്‍ച്ചയായി സമരം നടക്കുന്നുണ്ട്. അതിനിടയിലാണ് ബോല്‍സെനാരോയെ അനുകൂലിച്ച് ഒരു വിഭാഗം തെരുവിലിറങ്ങിയത്. പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബോല്‍സെനാരോയുടെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്ത് വന്‍ പ്രതിഷേധം നടന്നത്. നവംബറില്‍ അധികാരത്തിലെത്തിയ ബോല്‍സെനാരോ 2019 ജനുവരി ഒന്നിനാണ് അധികാരമേറ്റത്. പിന്നീട് […]