പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു കനത്ത സുരക്ഷയിലാണ് ഗുരുവായൂർ. നാളെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ ദർശനം നടത്തുക. ഗുരുവായൂരിൽ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ,പ്രധാനമന്ത്രിക്ക് നിവേദനം നൽകും. പഴുതുകളടച്ചുള്ള സുരക്ഷ, കൺവെട്ടത്തും കാണാമറയത്തും പൊലീസ്, ശ്രീകൃഷ്ണ കോളേജിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ രാവിലെ 9.45 ന് പ്രധാനമന്ത്രി ഇറങ്ങും. നേരെ കാറിൽ ശ്രീവൽത്സം ഗസ്റ്റ് ഹൌസിലും തുടർന്ന് ക്ഷേത്രത്തിലേക്കും. താമര കൊണ്ട് തുലാഭാരം ഉൾപ്പെടെയുള്ള വഴിപാടുകൾ പ്രധാനമന്ത്രി നടത്തും. മോദിയുടെ സന്ദർശനത്തിൽ […]
Author: Tomy Thondamkuzhy
ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു. ജോസ് കെ.മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പി.ജെ ജോസഫ് ആരോപിച്ചു. ചെയര്‍മാനായി അംഗീകരിച്ച ശേഷം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാമെന്നും ജോസഫ് വ്യക്തമാക്കി. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ ജോസഫിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ഇന്നലെ ജോസ് കെ.മാണി പക്ഷം പ്രത്യേക യോഗം ചേര്‍ന്ന് ജോസഫ് ഗ്രൂപ്പിനെ രൂക്ഷമായി വിമര്‍ശച്ചതിന് പിന്നാലെയാണ് രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഒപ്പിട്ട കത്ത് […]
ഇംഗ്ലീഷ് പട ഇങ്ങനെയാണ്…
ഇംഗ്ലീഷ് പട ഇക്കുറിയും പതിവ് തെറ്റിച്ചില്ല. നിര്‍ണായക മത്സരങ്ങളില്‍ തോല്‍ക്കുകയെന്ന പതിവ് ഇക്കുറിയും ഇംഗ്ലണ്ട് ആവര്‍ത്തിച്ചു. യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ത്തു വിട്ടു. ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കീഴടങ്ങല്‍. 32ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി പിഴവുകളില്ലാതെ റാഷ്ഫോര്‍ഡ് വലയിലെത്തിച്ചതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. 73ാം മിനുട്ടിലാണ് നെതര്‍ലന്‍ഡ്സ് ഇതിന് മറുപടി നല്‍കിയത്. മത്തിജസ് ഡി ലിജിറ്റിലൂടെ നെതര്‍ലാന്‍ഡ്സ് സമനില പിടിച്ചു. പിന്നീട് […]
നിപയെ അതിജീവിച്ച കഥ പറയാന്‍ വൈറസ് ഇന്നെത്തും
നിപ വൈറസ് ബാധ പ്രമേയമാകുന്ന വൈറസ് എന്ന ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തും. കോഴിക്കോട് കഴിഞ്ഞ വര്‍ഷം ഉണ്ടായ നിപബാധയാണ് ചിത്രത്തിന് ആധാരം. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയും അതിജീവനവുമാണ് പറയുന്നത്. നിപ വീണ്ടും വന്നതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. […]
പാലക്കാട് മെഡിക്കൽ കോളജില്‍ സ്ഥിരപ്പെടുത്തിയത് അര്‍ഹതയുള്ളവരെയെന്ന് മന്ത്രി
പാലക്കാട് മെഡിക്കൽ കോളജിലെ കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തിയതില്‍ വിശദീകരണവുമായി മന്ത്രി എ.കെ ബാലൻ രംഗത്ത്. എം.സി.ഐ മാനദണ്ഡ പ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്. പി.എസ്.സി നിയമനത്തിന് കാലതാമസമെടുക്കുമെന്നും ഇത് മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനെ വരെ ബാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പാലക്കാട് മെഡിക്കൽ കോളജിലെ പ്രൊഫസർ, അധ്യാപക തസ്തികകൾ ഉൾപ്പെടെ 153 കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മാസം 29 ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സ്ഥിര നിയമനം നീളുന്ന സാഹചര്യത്തിൽ, എം.സി.ഐ നിഷ്കർഷിക്കുന്ന യോഗ്യതയുളളവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. […]
സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവർഷമെത്തും
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കാലവർഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുളള സൂചന കണക്കിലെടുത്താണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരള-കർണ്ണാടക തീരത്തോട് ചേർന്നുളള മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ ഒത്തുവരുന്നതിനാൽ രണ്ട് ദിവസത്തിനുളളിൽ കാലവർഷം കേരളത്തിലെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.ശക്തമായ മഴയുണ്ടാകുനുളള സാധ്യതയുടെ പശ്ചാത്തലത്തിൽ […]
കാൻസർ ഇല്ലാത്ത യുവതിക്ക് കീമോ: പതോളജി ലാബ് റിപ്പോർട്ട് പുറത്ത്
കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ ഇല്ലാത്ത യുവതിയെ കീമോ തെറാപ്പിക്ക് വിധേയമാക്കിയ സംഭവത്തിൽ യുവതിക്ക് കാൻസർ ഇല്ലെന്ന് വ്യക്തമാക്കി പതോളജി ലാബിലെ അന്തിമ റിപ്പോർട്ട്. റിപ്പോർട്ട് നൽകുന്നത് വൈകിപ്പിക്കാൻ ശ്രമം നടന്നതായി രജനി ആരോപിച്ചു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മുഴയുടെ സാമ്പിൾ പരിശോധനയിലാണ് കാൻസർ ഇല്ലെന്ന റിപ്പോർട്ട് ലഭിച്ചത്. നേരത്തെ ആര്‍.സി.സിയിൽ നടത്തിയ പരിശോധനയിലും മെഡിക്കൽ കോളജ് ലാബിൽ ആദ്യം നടത്തിയ പരിശോധനയിലും ലഭിച്ച ഫലങ്ങൾ ശരിവെക്കുന്നതാണ് അന്തിമ റിപ്പോർട്ട്. പതോളജി ലാബിന്റെ ചുമതലയുള്ള ഡോക്ടറുമായി സംസാരിച്ചപ്പോൾ […]
നിപ കാലയളവിലെ താത്കാലിക തൊഴിലാളികളുടെ സമരം; പിന്തുണയുമായി എം.കെ രാഘവന്‍ എം.പി
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നിപാ കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരായിരുന്നവരെ പിരിച്ചു വിടുന്നതിനെതിരെയുളള സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.കെ രാഘവന്‍ എം പി. എം.കെ രാഘവന്റെ 12 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്ന് മുന്‍ എസ്.ഐ
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം മേലുദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്.ഐ എം.എസ് ഷിബു. സംഭവം അറിഞ്ഞയുടന്‍ തന്നെ ഡി.വൈ.എസ്.പിയെയും എസ്.പിയെയും വിവരം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിന് മൂന്ന് മണിക്കൂര്‍ മാത്രമാണ് ലഭിച്ചതെന്നും ഷിബു കോടതിയില്‍ മൊഴി നല്‍കി. കെവിനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ നീനുവും കെവിന്റെ അച്ഛനും ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ ആവശ്യമായ നടപടിയെടുക്കാന്‍ എസ്.ഐ ആയിരുന്ന ഷിബു തയ്യാറായില്ലെന്ന് അന്നേ പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഷിബുവിനെ […]
സുഡാനെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് യൂണിയന്റെ നടപടി. സുഡാനില്‍ ജനാധിപത്യ ഭരണം നിലവില്‍ വരുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. നിലവിലെ സംഘര്‍ഷം തടയുന്നതിന് ജനാധിപത്യ സര്‍ക്കാര്‍ മാത്രമാണ് പോംവഴിയെന്നും ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കി. സമരക്കാര്‍ക്കെതിരായ നടപടിയില്‍ സൈനിക നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തെ സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായാണ് സൈന്യം നേരിട്ടത്. നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതെ തുടര്‍ന്നാണ് ആഫ്രിക്കന്‍ യൂണിയന്റെ നടപടി. ജനാധിപത്യ സംവിധാനത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ […]












