ഉത്തർപ്രദേശിലെ അലിഗഡിൽ രണ്ടരവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് കുട്ടിയുടെ മാതാവിന്റെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു കുറ്റാരോപിതർ പെൺകുട്ടിയുടെ പിതാമഹനിൽ നിന്ന് അൻപതിനായിരം രൂപ കടം വാങ്ങിച്ചിരുന്നു. 40000 രൂപ തിരികെ നൽകിയിരുന്നുവെന്നും പെൺകുട്ടിയെ തട്ടി കൊണ്ട് പോകുന്നതിനു രണ്ട് ദിവസം മുൻപ് ബാക്കി കിട്ടാനുള്ള 10000 രൂപ കൂടി ചോദിച്ചതിന്റെ പേരിൽ തർക്കം നടന്നിരുന്നുവെന്നും പോലീസ് പറഞ്ഞു . ഇതിനു പകരം വീട്ടുമെന്ന് കുറ്റാരോപിതൻ […]
Author: Tomy Thondamkuzhy
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ പത്തിന് തൃശൂരും പതിനൊന്നിന് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പതിന് തിരുവനന്തപുരവും ആലപ്പുഴയും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ജൂണ്‍ 11 ന് കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വൈറോളജി ലാബും എയിംസും അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ശൈലജ ടീച്ചര്‍
നിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് വൈറോളജി ലാബ് ആരംഭിക്കണമെന്നും കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ സ്മാര്‍ട് അങ്കണ്‍വാടികള്‍ക്കാവശ്യമായ മോഡല്‍ പ്രെപെര്‍ ചെയ്തു. അംഗന്‍ വാടികള്‍ ആധുനിക വത്കരിക്കുക, ഗ്രാന്റുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് ആവശ്യപ്പെട്ടു. വൈറസ് സിനിമ കണ്ടിട്ടില്ല, കാണണം എന്നുണ്ട്. അടുത്തൊന്നും കാണാന്‍ സമയം ഉണ്ടാകില്ല. […]
ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്താന്‍ മന്ത്രി
ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അധികാര ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയ എം.എസ് ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരി. ഇംഗ്ലണ്ടില്‍ ധോണി പോയത് ലോകകപ്പ് ക്രിക്കറ്റ് കളിക്കാനാണെന്നും അല്ലാതെ മഹാഭാരതം കളിക്കാനല്ലെന്നുമാണ് പാക് മന്ത്രിയുടെ വിമര്‍ശം. ഇതെന്തു വിഡ്ഢിത്തമാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നടക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളിലെ ഒരു വിഭാഗം യുദ്ധക്കൊതിയന്‍മാരാണെന്നും അവരെ കൂലിപ്പടയാളികളായി സിറിയയിലേക്കോ അഫ്ഗാനിലേക്കോ റുവാണ്ടയിലേക്കോ പറഞ്ഞയക്കണമെന്നും ഫവാദ് ട്വീറ്റില്‍ വിമര്‍ശിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് എം.എസ് […]
വ്യാജ രേഖ കേസില്‍ വൈദികര്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പൊലീസ്
കർദ്ദിനാളിനെതിരായ വ്യാജ രേഖ കേസിൽ ഫാദർ പോൾ തേലക്കാട് അടക്കമുള്ള വൈദികർക്കെതിരെ ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് പോലീസ്. വ്യാജരേഖയിലൂടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അപമാനിക്കാൻ ശ്രമിച്ചതില്‍ ഫാദർ പോൾ തേലക്കാട്, ഫാദർ ആന്‍റണി കല്ലൂക്കാരൻ എന്നിവരുടെ പങ്കിനെ പറ്റി തെളിവുകള്‍ ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്. വ്യാജ രേഖ കേസിലും ഭൂമി ഇടപാടിലും കർദ്ദിനാളിനെ പിന്തുണച്ച് കെ.സി.ബി.സി സെക്രട്ടറി ഇറക്കിയ സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത കെ.സി.ബി.സി അധ്യക്ഷൻ ആർച്ച് ബിഷപ് സൂസെപാക്യത്തിന് പരാതി നൽകും. കെ.സി.ബി.സി സര്‍ക്കുലറിനെതിരെ […]
വെസ്റ്റ് ഇന്‍ഡീസിനെ പൂട്ടി കങ്കാരു പട
തീപന്തുകളുമായി മിച്ചൽ സ്റ്റാർക്കും ബാറ്റു കൊണ്ട് കൗൾട്ടർനെെലും ഫീൽഡ് അടക്കിവാണപ്പോൾ ആസ്ത്രേലിയക്ക് മുന്നിൽ മുട്ടുമടക്കി വെസ്റ്റ് ഇൻഡീസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഒസീസ് 49 ഓവറിൽ 288 റൺസിന് ഓൾ ഔട്ടായപ്പോൾ, വിൻഡീസ് പോരാട്ടം നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 273 റൺസിന് അവസാനിക്കുകയായിരുന്നു. വെസ്റ്റിൻഡീസിനോട് 15 റൺസിനാണ് ആസ്ത്രേലിയ ജയിച്ച് കയറിയത്. അഞ്ച് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് കരീബിയൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. മികച്ച തുടക്കം കിട്ടിയെങ്കിലും അനാവശ്യമായി വിക്കറ്റുകൾ കളഞ്ഞുകുളിച്ചത് വിൻഡീസിന് വിനയാവുകയായിരുന്നു. 68 റൺസെടുത്ത […]
ഒരു കൊച്ചു ടീസറുമായി ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു
ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി വരുന്ന ‘ആൻഡ് ദ ഓസ്കാർഗോസ് ടു’വിന്റെ ടീസർ പുറത്ത് വന്നു. കേവലം 15 സെക്കന്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ടീസറാണ് പുറത്ത് വന്നത്. ടോവിനോയും സദ്ദീഖും ചേർന്നുള്ള കോമ്പിനേഷൻ സീനാണ് ടീസറിലുള്ളത്. ടോവിനോക്ക് പുറമെ അനു സിത്താര, സലീം കുമാർ, വിജയ് രാഘവൻ എന്നിവരും പ്രമുഖ വിദേശ താരങ്ങളും വേഷമിടുന്നുണ്ട്. ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ടാണ്. മമ്മൂട്ടി ചിത്രം പത്തേമാരിക്ക് […]
സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു
സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമേശരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു . ഇതിന് പുറമെ തിരുവനന്തപുരത്തും നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളുടെ പരിശോധന ഫലം നെഗറ്റീവാണ്. നിപയില്ലെങ്കിലും ഇന്‍കുബേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലുളള രോഗികളുടെ പരിശോധന ഫലങ്ങള്‍ പുറത്ത് വന്നതോടെ നിപയുടെ രണ്ടാംവരവിന്‍റെ ഭീതി അകലുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പേവേശിപ്പിച്ച ഏഴ് പേര്‍ക്കും നിപ്പയില്ലെന്ന് സ്ഥീതീരകിച്ചു. ഇതിന് പുറമെ തിരുവനന്തപുരത്ത് […]
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കമന്‍റിട്ടയാള്‍ കേരള പൊലീസിന്‍റെ ഉശിരന്‍ മറുപടി
നിപ വൈറിസിനെ സംബന്ധിച്ച് ജാഗ്രത പോസ്റ്റിന് അസ്ലീല കമന്‍റിട്ടയാള്‍ക്ക് കേരള പൊലീസിന്‍റെ മറുപടി.ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി’ എന്നായിരുന്നു കേരളാ പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. ഇതിന് താഴെയായാണ് അരവിന്ദ് നന്ദു എന്നയാള്‍ അസ്ലീല കമന്‍റിട്ടത്. പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു അരവിന്ദ് നന്ദുവിന്‍റെ കമന്‍റ്. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് കേരള പോലീസ് എത്തിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു താക്കീതും ഒപ്പമുണ്ടായിരുന്നു. മറുപടി ഇങ്ങിനെ. സഹോദരാ, കേരളീയര്‍ ഒരു […]
രാജ്‌നാഥ് സിങിനെ നാല് ഉപസമിതികളില്‍ കൂടി അംഗമാക്കി
കാബിനറ്റ് സമിതികളിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെ ഒഴിവാക്കിയ നടപടി തിരുത്തേണ്ടി വന്നത് മോദി – അമിത് ഷാ കൂട്ടുകെട്ടിന് തിരിച്ചടി. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പ്രാധാന്യം നൽകിയുള്ള പുനസംഘടന സർക്കാരിലെ മോദി – ഷാ കൂട്ടുകെട്ടിന്റെ ശക്തിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ഉയർന്ന ആർ.എസ്.എസ് സമ്മർദ്ദം നീക്കം പരാജയപ്പെടുത്തി. എട്ട് സുപ്രധാന കാബിനറ്റ് ഉപസമിതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുന:സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രിയും പാർട്ടി അധ്യക്ഷനുമായ അമിത് ഷാക്ക് പ്രാധാന്യം നൽകുന്ന […]











