ദളിത്, ആദിവാസി ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്. ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഢി. വെള്ളിയാഴ്ച രാവിലെ അമരാവതിയിലെ തഡേപ്പള്ളിയിലുള്ള ജഗൻ മോഹൻ റെഡ്ഢിയുടെ വസതിയിൽ വച്ച് നടന്ന വൈ.എസ്.ആർ.സി എം.എൽ.എമാരുടെ യോഗത്തിൽ വച്ചാണ് ഈ തീരുമാനം വന്നത്. ദളിത് ,ആദിവാസി, പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവരില്‍പ്പെട്ട അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിരിക്കുന്നത്. ഇവർ ഉള്‍പ്പെടെ 25 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ആന്ധ്രയുടെ […]
Author: Tomy Thondamkuzhy
നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാണെന്ന പരാമര്‍ശം; കേസിൽ ശശി തരൂരിന് ജാമ്യം
നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാണെന്ന പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നൽകിയ കേസിൽ ശശി തരൂരിന് ജാമ്യം. ഇരുപതിനായിരം രൂപയുടെ ബോണ്ടിന്മേൽ ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. തരൂർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു .ജൂലൈ 25 നു കേസ് വീണ്ടും പരിഗണിക്കും.
കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങി
കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങി. കോട്ടയത്ത് നടന്ന സമവായ ചര്‍ച്ചയും പരാജയപ്പെട്ടു. സഭാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വിളിച്ച യോഗത്തിന് ജോസ് കെ.മാണി വിഭാഗം നേതാക്കള്‍ എത്തിയില്ല. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ടുള്ള ഒത്ത് തീര്‍പ്പ് വേണ്ടെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പാര്‍ലമെന്ററി യോഗം ഉടന്‍ വിളിക്കാന്‍ പിജെ ജോസഫും തീരുമാനിച്ചു. തര്‍ക്കം രൂക്ഷമാകുന്നതിനിടെയിലാണ് സി.എഫ് തോമസിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ അവസാനവട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നിശ്ചയിച്ചത്. എന്നാല്‍ ജോസഫ് വിഭാഗം നേതാക്കളായ പി.ജെ ജോസഫും […]
കെ.എം.എം.എല്‍; റാങ്ക് ലിസ്റ്റ് നിലനില്‍ക്കേ വീണ്ടും പരീക്ഷയെന്ന് ആരോപണം
പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലില്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ ടെക്‌നിക്കല്‍ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നുവെന്ന് ആരോപണം. 2018ല്‍ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിന് 2020 മാര്‍ച്ച് വരെ കാലാവധി നിലനില്‍ക്കെയാണ് അതേ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നത്. വെയിറ്റിംഗ് ലിസ്റ്റിലുള്ള 57 പേരെ അവഗണിച്ച് വീണ്ടും പരീക്ഷ നടത്തുന്നത് കോഴവാങ്ങി നിയമനം നടത്താനാണെന്നാണ് ആരോപണം. ജൂനിയര്‍ ഓപ്പറേറ്റര്‍, ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് ഇതിനുമുമ്പ് 2015ലാണ് നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത്. പരീക്ഷക്കും സ്‌കില്‍ ടെസ്റ്റിനും ശേഷം 2018ല്‍ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റില്‍ […]
സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നു
നാലാം വര്‍ഷത്തേക്ക് കടന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നു.തിങ്കളാഴ്ച വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന പരിപാടില്‍ വച്ചാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്ത്യയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ പ്രവര്‍ത്തന പുരോഗതിയാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി മൂന്നാം വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടാണ് പ്രകാശനം ചെയ്യുന്നു. ജൂണ്‍ 10ന് വൈകിട്ട് 5 മണിക്ക് നിശാഗന്ധി […]
മരിച്ച് 45 വര്‍ഷത്തിന് ശേഷം ഭൂമിക്കേസില്‍ തഹസില്‍ദാരുടെ നോട്ടീസ്
45 വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് ഭൂമിയിടപാടില്‍ വിചാരണയ്ക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് തഹസില്‍ദാരുടെ നോട്ടീസ്. എറണാകൂളം കണയന്നൂര്‍ താലൂക്ക് മുളവുകാട് വില്ലേജിലെ പ്ലമേനയുടെ മകനാണ് മരിച്ച 45 വര്‍ഷത്തിന് ശേഷം നോട്ടീസ് അയച്ചത് . ഒമ്പത് പേര്‍ക്ക് നോട്ടീസയച്ചതില്‍ ആറുപേരും മരിച്ചവരാണ്. ഗോശ്രീ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതിനെതിരെ അനന്തരാവകാശികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് 9 പേര്‍ക്കും നോട്ടീസയച്ചിരിക്കുന്നത്. 1973 ല്‍ പട്ടയ ഉടമയായ പ്ലമേനയുടെ ഇളയമകന്‍ ആയ ജോര്‍ജ്ജിന് സ്ഥലത്തിന്റെ പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച് […]
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
അറബിക്കടലില്‍ കേരള- കര്‍ണാടക തീരത്തോട് ചേര്‍ന്ന് ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. . മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച തൃശൂർ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് […]
ജീവന്റെ ഉറവയും ഉറവ് തടയുന്ന മതിലുകളും – ജോസ് വള്ളാടിയിൽ
ബോബി ജോസ് കട്ടിക്കാട് എന്ന പുരോഹിതൻ കാലത്തിനു മുൻപേ സഞ്ചരിക്കുന്ന ഒരു അത്ഭുത മനുഷ്യനാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. മനുഷ്യബുദ്ധിയിലേക്ക് കടന്നുവരുന്ന പ്രകാശകിരണങ്ങളാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. ശബ്ദവും വെളിച്ചവും കാതടപ്പിക്കുന്ന സ്തുതിപ്പുകളും ചേർന്ന് മായിക പ്രപഞ്ചമൊരുക്കുന്ന അഭിനവ ധ്യാന ഗുരുക്കന്മാരിൽ നിന്നും വളരെ അകലെയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സാധാരണ മലയാളി ധ്യാനങ്ങളിൽ അദ്ദേഹത്തെ കാണുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അഞ്ചപ്പം എന്ന ഭക്ഷണശാല കേരളത്തിൽ പലയിടത്തും പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇവിടെ നിന്നും ആർക്കും വയർ നിറയെ […]
കളര്‍ഫുള്‍ ‘ബ്രദേഴ്സ് ഡേ’; പുതിയ പോസ്റ്റര്‍ പുറത്ത്
കലാഭവൻ ഷാജോൺ ഒരുക്കുന്ന ബ്രദേഴ്സ് ഡേയുടെ പുതിയ പോസ്റ്റർ പുറത്ത് വന്നു. പൃഥ്വിരാജിനോടൊപ്പം ഐശ്വര്യ ലക്ഷ്മിയും മഡോണയുമുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഈദ് ആശംസ നേർന്നു കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചത്. ദീർഘകാലം സിനിമ-ടെലിവിഷൻ രംഗത്ത് നിറ സാന്നിധ്യമായിരുന്ന കലാഭവൻ ഷാജോണിന്റെ കന്നി സംവിധാന സംരംഭമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിന്റെ തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട പൃഥ്വിരാജിന്റെ നിർബന്ധപ്രകാരമാണ് താൻ സംവിധാന രംഗത്തേക്ക് കടന്നതെന്ന് നേരത്തെ ഷാജോൺ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ […]
വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍
റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാരെ കാണാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനെ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. ആദ്യ പരിപാടി നടക്കുന്ന കാളികാവില്‍ രാഹുല്‍ ഗാന്ധി എത്തി. റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാരെ കാണാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മൂന്ന് ദിവസത്തെ പര്യടനത്തിൽ 7 നിയമസഭാ മണ്ഡലങ്ങളിലും പൊതുപരിപാടികളിൽ രാഹുൽ പങ്കെടുക്കും. സന്ദർശനത്തിന്റെ ഭാഗമായി മണ്ഡലത്തിലുടനീളം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയോടെയാണ് കരിപ്പൂരിൽ […]












