പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ആഷിഖ് അബു ചിത്രം ‘വെെറസ്’ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ, നിർമ്മാതാവ് റിമാ കല്ലിങ്കലുമായുള്ള ഓർമ്മ പങ്കുവെച്ചും സിനിമയുടെ വിജയത്തിൽ ആശംസ അറിയിച്ചും നടി പാർവതി. റിമയെ കുറിച്ചോർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്ന് പാർവതി ഇൻസ്റ്റയിൽ കുറിച്ചു. എങ്ങനെ ഒരു ഗെയിം ചെയിഞ്ചറാകാം എന്ന് പഠിച്ചത് റിമയിൽ നിന്നാണെന്ന് പാര്‍വതി പറയുന്നു. റിമയുമായുള്ള സൗഹൃദത്തിൽ നിന്നാണ് മറ്റുള്ളവരോടും, തന്നോട് തന്നെയുള്ള സത്യസന്ധതയുടെ മൂല്യം തിരിച്ചറഞ്ഞത്. തന്റെ കഠിനമായ സമയങ്ങളിൽ കൂടെ നിന്നത് റിമ […]
Author: Tomy Thondamkuzhy
രാഹുലിന്റെ വയനാട്ടിലെ പര്യടനം തുടരുന്നു
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വിവിധ സംഘടന നേതാക്കളെയും നേരില്‍ കണ്ടാണ് രണ്ടാം ദിവസ പര്യടനം ആരംഭിച്ചത്. എം.പി ഓഫീസ് കലക്ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാഹുല്‍ ഗാന്ധി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ മുതല്‍ യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും തിരക്കായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്ക് മാത്രമേ ഗസ്റ്റ് ഹൗസില്‍ കടത്തിവിട്ടുള്ളൂ. ഇതിനിടയില്‍ വെല്‍ഫെര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ രാഹുലിനെ കണ്ടു. […]
ബൈക്ക് യാത്രക്കാര്‍ക്കായി എയര്‍ബാഗുള്ള ജാക്കറ്റുമായി ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനി
ബൈക്ക് യാത്രക്കാരുടെ സുരക്ഷക്കായി എയര്‍ബാഗുള്ള ജാക്കറ്റ് ഡിസൈന്‍ ചെയ്ത് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനി. ഗാന്ധിനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പ്രഗതി ശര്‍മ്മയാണ് പുതിയ ജാക്കറ്റ് രൂപകല്‍പന ചെയ്തത്. റോഡപകടത്തില്‍ സുഹൃത്ത് മരിച്ചതാണ് ഇത്തരമൊരു ആശയത്തിലേക്ക് പ്രഗതിയെ നയിച്ചത്. പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പ്രഗതി ജാക്കറ്റ് തയ്യാറാക്കിയത്. വീഴ്ചയില്‍ നിന്നുണ്ടാകുന്ന ചെറിയ പരിക്കുകളില്‍ നിന്നെല്ലാം ഈ ജാകറ്റ് ധരിച്ചാല്‍ രക്ഷ നേടാമെന്ന് പ്രഗതി പറയുന്നു. നിഫ്റ്റിന്റെ ബിരുദദാന ചടങ്ങിസ്‍ വച്ച് ഈ ജാക്കറ്റ് […]
കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് വീരപ്പ മൊയ്‍ലി
കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‍ലി. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുതകയാണെങ്കില്‍ പാര്‍ട്ടിയെ സുരക്ഷിത കൈകളില്‍ ഏല്‍പ്പിച്ച ശേഷമാകണമെന്നും വീരപ്പ മൊയ്‍ലി തുറന്നടിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയവും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപനവും ഉണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍റെ ഭാവിയില്‍ മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‍ലി ആശങ്ക പ്രകടിപ്പിച്ചത്. ഒപ്പം രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു. നിലവിലെ സാഹചര്യം തുടരുന്നത് […]
നിപ: ഐസോലേഷന്‍ വാര്‍ഡിലെ പത്തില്‍ ഒമ്പത് പേര്‍ക്കും നിപയില്ല
നിപയെന്ന് സംശയിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 10 പേരില്‍ 9 പേരുടെയും പരിശോധന ഫലം നെഗറ്റീവ്. ഒരാളുടെ പരിശോധനാ ഫലം വരാറുണ്ട്. നിപ സ്ഥിതീകരിച്ച യുവാവിന്റെ നില തൃപ്തികരമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. നോര്‍ത്ത് പറവൂരില്‍ നിപ രോഗ ലക്ഷണം കാണിച്ച യുവാവിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഇന്നലെ രാത്രി രോഗ ലക്ഷണങ്ങളോട് കൂടി 3 പേരെക്കൂടി പ്രവേശിപ്പിച്ചു. ഇതോടെ ഐസോലേഷന്‍ വാര്‍ഡില്‍ 10 പേരാണ് […]
ഇംഗ്ലണ്ട് ബംഗ്ലാദേശിനേയും ന്യൂസിലാന്റ് അഫ്ഗാനേയും നേരിടും
ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്നിന് കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍സിലാണ് മത്സരം. വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് അഫ്ഗാനാണ് എതിരാളി. മൂന്നാം മത്സരത്തിനാണ് ഇംഗ്ലണ്ടും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വരുന്നത്. രണ്ട് ടീമും ഓരോ കളി ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. രണ്ട് ടീമുകളുടെയും ജയം ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു. ടീം ഘടനയും പ്രകടനവും കണക്കാക്കുമ്പോള്‍ ഇംഗ്ലണ്ടിന് തന്നെയാണ് വിജയസാധ്യത. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ മുന്നൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്ത ബംഗ്ലാ കടുവകള്‍ ടീമെന്ന നിലയില്‍ […]
തീയേറ്ററുകളില്‍ പടരുന്ന വൈറസ്
നിപ്പ കോഴിക്കോടിനെ വിറപ്പിച്ച് കൃത്യം ഒരു വർഷമായ സമയത്താണ് അതെ പശ്ചാത്തലത്തിൽ സിനിമ വരുന്നതും എറണാകുളം ജില്ലയിൽ നിപ്പ പുനരവതിരിക്കുന്നതും. ഏറെ ആശങ്കകൾ ബാക്കി വെച്ച് ഭീതിയിൽ നിൽക്കുന്ന സന്ദർഭത്തിൽ ആഷിഖ് അബു സംവിധാനം ചെയ്തുള്ള വൈറസ് തിയേറ്ററുകളിൽ എത്തുമ്പോൾ അത് പ്രേക്ഷകന് നൽകുന്നത് ഉള്ള് പൊള്ളുന്ന ത്രില്ലർ അനുഭവമാണ്. ആദ്യമന്ത്യം ഹൈപ്പർലിങ്ക് ഫോർമാറ്റിലാണ് സിനിമ കഥ പറയുന്നത്. ഒരു കഥാപാത്രങ്ങളിലും ചേർന്ന് നിൽക്കാതെ ഒഴുകി നീങ്ങുന്ന കഥക്ക് കൃത്യമായ പ്ലസ് തന്നെയായിരുന്നു താരങ്ങളായി നില്‍ക്കാത്ത കഥാ […]
ബംഗളുരുവിൽ മഴക്കാലം നേരത്തേയാവാൻ പൂജ നടത്തി; ചിത്രങ്ങൾ ട്വിറ്ററിൽ വൈറൽ
വേനൽ ചൂട് സഹിക്കാൻ കഴിയാത്ത വിധത്തിലായതോടെ ബംഗളുരുവിലെ സോമേശ്വര ക്ഷേത്രത്തിൽ മഴക്കാലം നേരത്തേയാവാൻ പൂജ നടത്തി പൂജാരിമാർ. പക്ഷെ പൂജയെക്കാൾ പൂജ നടത്തിയ പൂജാരികൾ വെള്ളം നിറച്ച വലിയ ചെമ്പുകളിൽ ഇരിക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പ്രധാന ചർച്ച. പൂജയുടെ ഭാഗമായി വെള്ളം നിറച്ച ചെമ്പിലിരുന്നു പൂജാരിമാർ മൊബൈൽ ഫോണിൽ സെർച്ച് ചെയ്തു കൊണ്ടിരിക്കുന്നതാണ് ചർച്ചക്ക് കാരണമായത്. പൂജാരികൾ തങ്ങളുടെ ഫോണുകൾ നോക്കി മന്ത്രം ചൊല്ലുകയായിരിക്കണം എന്നൊക്കെ ചിലയാളുകൾ ഊഹിക്കുന്നുണ്ടെങ്കിലും ചിരിയുണർത്തുന്ന പല തരം പ്രതികരണങ്ങൾ പലരും പങ്ക് […]
ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളി
സി.പി.എം കേന്ദ്രകമ്മിറ്റിയോഗത്തിന്റെ ആദ്യദിനം അവസാനിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ച് വരുമെന്ന ഉറപ്പ് നല്‍കി സി.പി.എം കേരളഘടകം കേന്ദ്രകമ്മിറ്റിയോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഘടനാപരമായ തിരിച്ചടിയല്ല സംസ്ഥാനത്തേതെന്നും കേരളം ഘടകം വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ധാരണയുണ്ടാകുമോയെന്ന ആശയക്കുഴപ്പം പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ത്രിപുര ചൂണ്ടിക്കാട്ടി. അതേസമയം ബംഗാളില്‍ കനത്ത തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ് സഖ്യം ഇല്ലാത്തതെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളി.
അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ട മുൻ സൈനികന് ജാമ്യം
അനധികൃത കുടിയേറ്റക്കാരനെന്ന് ആസ്സാമിലെ ഫോറിനേർസ് ട്രൈബ്യൂണൽ മുദ്രകുത്തി അറസ്റ്റ് ചെയ്ത മുൻ സൈനികൻ സനാഉള്ളക്ക് ജാമ്യം . ഗുവാഹത്തി കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് സനാഉള്ളയ്ക്ക് ഗുവാഹത്തി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായി രണ്ടാൾ ജാമ്യം കൂടാതെ 20,000 രൂപയും കെട്ടിവെയ്ക്കണം. ഒപ്പം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഇപ്പോൾ ജീവിക്കുന്ന കാംരൂപ് ജില്ലാ വിട്ടു പോകരുതെന്നും നിർദ്ദേശമുണ്ട് . സനാഉള്ളയുടെ ബയോമെട്രിക്സ് ശേഖരിക്കാൻ കോടതി ഉത്തരവിട്ടുണ്ട്. ഫോറിനേഴ്സ് ട്രിബ്യൂണൽ വിദേശിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുപ്പത് […]












