അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ആണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ചുഴലിക്കാറ്റായി വടക്ക് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. […]
Author: Tomy Thondamkuzhy
പെരിയ ഇരട്ടക്കൊലക്കേസിലെ സാക്ഷിമൊഴികള്‍ പ്രതികള്‍ക്ക് അനുകൂലം
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാക്ഷിമൊഴികൾ പ്രതികൾക്ക് അനുകൂലമെന്ന് ആരോപണം. കുറ്റാരോപിതരും സി.പി.എം അനുഭാവികളുമാണ് സാക്ഷികളായുള്ളത്. ഇത് പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതിന്‍റെ ഭാഗമായാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. സാക്ഷികളുടെ മൊഴിപകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
പാകിസ്താനെ എല്ലാ ടീമിനും പേടിയാണെന്ന് പാക് നായകന്‍
പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചതില്‍ കടുത്ത നിരാശയിലാണ് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ്. മഴ വില്ലനായ മത്സരത്തില്‍ അമ്പയര്‍മാര്‍ പലവട്ടം പിച്ച് പരിശോധിച്ച ശേഷമാണ് മത്സരയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കളി ഉപേക്ഷിച്ചത്. ഇതേത്തുടര്‍ന്ന് ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. എന്നാല്‍ മഴ കളി മുടക്കിയതില്‍ കടുത്ത നിരാശയിലാണ് പാക് നായകന്‍. ”ഒരു ടീം എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ഈ മത്സരം കളിക്കേണ്ടത് അത്യാവശ്യമായിരുന്നു. പ്രത്യേകിച്ചും ആതിഥേയരായ […]
കിടിലന്‍ ലുക്കില്‍ ‘ലൂക്ക’; വീഡിയോ സോങ് ടീസര്‍ പുറത്ത്
ടൊവീനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകന്‍ അരുണ്‍ ബോസ് ഒരുക്കുന്ന ചിത്രം ലൂക്കയുടെ സോങ് ടീസർ പറത്തിറങ്ങി. ടോവിനോയും നടി അഹാന കൃഷ്ണയുമൊന്നിച്ചുള്ള അര മിനിറ്റിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. ജൂൺ 9ന് ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങും. അരുൺ ബോസും മൃദുല്‍ ജോര്‍ജ്ജും ചേർന്ന് എഴുതിയ ചിത്രം സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. […]
തമിഴ്നാട്ടിലെ ഫലത്തിന്റെ അർത്ഥം മനസിലാക്കണമെന്ന് സീതാറാം യെച്ചൂരി
കോൺഗ്രസുമായി സഹകരിക്കില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്നും തമിഴ്നാട്ടിലെ ഫലത്തിന്റെ അർത്ഥം മനസിലാക്കണമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം റാം യെച്ചൂരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയുടെ പരാമർശം. ബി ജെ പി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണമെന്നും യെച്ചൂരി യോഗത്തിൽ വ്യക്തമാക്കി. യോഗം തുടരുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസിനോടൊപ്പം മത്സരിച്ച തമിഴ്നാട്ടിൽ പാർട്ടി നേട്ടമുണ്ടാക്കിയത് കാണണമെന്ന് എന്ന് അദ്ദേഹം […]
കേരളം നടപ്പാക്കിയില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണമൂലമെന്ന് തോമസ് ഐസക്ക്
ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തോമസ് ഐസക്ക്. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പുമായി കേരളം മുന്നോട്ട് പോവുകയാണെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു
താമര കൊണ്ട് തുലാഭാരം നടത്തി ഗുരുവായൂരപ്പനെ കണ്ട് പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം. ഇരുപത് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ദര്‍ശനത്തിനു എടുത്തത്. ദേവസ്വം സമര്‍പിച്ച വികസന പദ്ധതി ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി 10 മണിക്ക് ശ്രീവല്‍സം ഗസ്റ്റ് ഹൗ സില്‍ എത്തി. അവിടെ നിന്ന് കാല്‍നടയായി നേരെ ക്ഷേത്ര ദര്‍ശനത്തിനായി കിഴക്കേ ഗോപുര നടയിലേക്ക്. ദേവസ്വം പൂര്‍ണ കുംഭം നല്‍കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ദുബൈ അപകടം; മരിച്ച എട്ടു മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദുബൈ ബസപകടത്തില്‍ മരണപ്പെട്ട എട്ടു മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും മേല്‍നോട്ടത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ജമാലുദ്ദീന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ത്ത് മൃതദേഹം ഏറ്റുവാങ്ങി. എംബാമിങ്ങ് നടപടി പൂര്‍ത്തീകരിച്ച് നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് ജമാലുദ്ദീന് ദുബൈ യാത്രാമൊഴി നല്‍കിയത്. മലയാളികള്‍ […]
ബാലഭാസ്‌കറിന്റെ മരണം; പ്രകാശന്‍ തമ്പിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൊഴി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതകളുണ്ടന്ന ആരോപണത്തെ തുടര്‍ന്നാണ് മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നിലിവില്‍ സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട് കാക്കനാട് ജയിലിലാണ് പ്രകാശന്‍ തമ്പി. ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി ചോദ്യം ചെയ്തത്.
വിവാഹദിനം 1000 കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് ഓസിലും ഭാര്യയും
ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസിലിന് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമായിരുന്നു ഇന്നലെ. അമൈന്‍ ഗുല്‍സെയെ ജീവിതപങ്കാളിയായി ഓസില്‍ കൂടെക്കൂട്ടിയ ദിനം. ഇന്നലെയായിരുന്നു ഓസില്‍ – അമൈന്‍ വിവാഹം. ഇതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം കുട്ടികള്‍ക്ക് ദൈവദൂതന്‍ കൂടിയാകുകയായിരുന്നു ഓസില്‍. ആയിരം കുഞ്ഞുങ്ങളുടെ ചികിത്സാചെലവ് ഏറ്റെടുത്ത് ഓസിലും അമൈനും കാരുണ്യത്തിന്റെ മാതൃകകളായി. ഈ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയക്കുള്ള ചെലവാണ് നവദമ്പതിമാര്‍ വഹിക്കുക. കുട്ടികളുടെ ചികിത്സാചെലവ് ഏറ്റെടുത്തതു പോലെ സംഭാവനകള്‍ നല്‍കാനും ഓസില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും […]












