ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ലസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഭീകരരില്‍ നിന്നു മൂന്നു തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ഇതേസമയം, കൊല്ലപ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെ ഭാഗത്ത് ആളപായമുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
Author: Tomy Thondamkuzhy
5ജി വികസിപ്പിക്കാന്‍ റഷ്യക്ക് സഹായവുമായി വാവെയ്
റഷ്യക്ക് 5G സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ചൈനയുടെ സഹായം. പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് റഷ്യന്‍ ടെലികോം കമ്പനിയായ എം.ടി.എസിനാണ് സഹായം നല്‍കുക. രാജ്യത്ത് ഒരു വര്‍ഷം കൊണ്ട് 5G നെറ്റ് വര്‍ക്ക് ഉറപ്പാക്കല്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. റഷ്യ സദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 2019 ല്‍ 5G സാങ്കേതിക വിദ്യയുടെ പരിക്ഷണം ഉണ്ടാകുമെന്ന് എം.ടി.എസ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ദേശീയ സുരക്ഷാ കാരണങ്ങള്‍ […]
മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ തുടക്കമാകും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. ശ്രീലങ്കയും മാലദ്വീപുമാണ് മോദി സന്ദര്‍ശിക്കുക. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഭൂട്ടാനിലെത്തും. അയല്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്‍റെ വിദേശ നയം. ഇതിന്‍റെ ഭാഗമായാണ് ഭൂട്ടാന്‍, ശ്രീലങ്ക, മാലദ്വീപ് സന്ദര്‍ശനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും രണ്ട് ദിവസത്തെ സന്ദര്‍ശനങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഡോ. എസ് ജയശങ്കര്‍ ഇന്ന് ഭൂട്ടാനിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി […]
കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും
ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. സംസ്ഥാനത്തെ നിപ പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രിയെ അറിയിക്കും. കൂടിക്കാഴ്ചയുടെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുമായും ശൈലജ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ആര്‍.ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു; നായകന്‍ ആസിഫ് അലി
നടനും അവതാരകനും ആര്‍.ജെയുമായ മാത്തുക്കുട്ടി സംവിധായകനാകുന്നു. കുഞ്ഞെല്‍ദൊ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ഷാന്‍ റഹ്മാനാണ് സംഗീതം. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോബ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്. ‘ഒരു സ്വപ്നം.. അത് പ്രാര്‍ത്ഥന […]
ഇന്ന് ഓസീസ് – വിന്‍ഡീസ് പോര്
ലോകകപ്പില്‍ ഇന്ന് ആസ്ട്രേലിയ-വെസ്റ്റിന്‍ഡീസ് പോരാട്ടം. ആദ്യ മത്സരത്തില്‍ ജയിച്ചാണ് രണ്ട് ടീമിന്റേയും വരവ്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. തകര്‍പ്പന്‍ ഫോമിലാണ് വെസ്റ്റിന്‍ഡീസ്. പാകിസ്താനെ 7 വിക്കറ്റിന് തോല്‍പ്പിച്ച് ഗംഭീര തുടക്കം. 105 റണ്‍സിന് പാകിസ്താനെ ചുരുട്ടികൂട്ടിയ ബൌളിങ്. വിജയലക്ഷ്യം 13 ഓവറില്‍ മറികടന്ന ബാറ്റിങ്. ക്രിസ് ഗെയ്‍ലും ആന്ദ്രെ റസലും നയിക്കുന്ന ബാറ്റിങ് നിര ഏത് സ്കോറും മറികടക്കും. എത്ര വലിയ സ്കോറും സ്വന്തമാക്കും. എതിരാളികള്‍ ആസ്ട്രേലിയ ആയതുകൊണ്ട് കളിമാറും. അഫ്ഗാനിസ്താനെ ഏഴു […]
കോഴിക്കോട് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു
കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. പുതിയങ്ങാടി സ്വദേശിനി വന്ദനയാണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
ആഘോഷമായി പ്രവേശനോത്സവം
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്ത് നടന്നത് ആവേശകരമായ പ്രവേശനോത്സവം.ഒന്നാം ക്ലാസുകാരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളില്‍ നടന്നത്.ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഇതാദ്യമായി ഒരേ സമയം തുറന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയായി. അമ്മയുടെ കൈപിടിച്ചായിരുന്നു ഒന്നാം ക്ലാസിലേക്കുള്ള പലരുടേയും വരവ്. ചേട്ടന്‍മാരും ചേച്ചിമാരും കൈയടിച്ച് സ്വീകരിച്ചപ്പോള്‍ പലര്‍ക്കും അമ്പരപ്പ്. മക്കളെ ക്ലാസ് മുറിയിലാക്കി അമ്മമാര്‍ മാറിയപ്പോള്‍ ചിലര്‍ കരച്ചില്‍ തുടങ്ങി.ചില മിടുക്കരാവട്ടെ സ്കൂളിലെത്തിയതിന്റെ സന്തോഷവും പങ്കു വെച്ചു. പാട്ടു പാടിയും കഥ പറഞ്ഞും […]
ഭീതിയൊഴിയുന്നു; ചികിത്സയില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപയില്ല
സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഐസോലേഷന്‍ വാര്‍ഡിലുള്ള ഒരാളുടെ സാംപിള്‍ ഇന്ന് അയ്ക്കും. നിപ പ്രതിരോധനത്തിന്റെ ഫലമായി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിപ്പയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരില്‍ 3 പേര്‍ രോഗിയെ പരിചരിച്ച നേഴ്‌സുമാരാണ്. ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരും. ഐസോലേഷനിലുള്ളവരെ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് […]
ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന
സര്‍ക്കാരില്‍ കൂടുതല്‍ പദവികളും രാമക്ഷേത്ര വിഷയവും ഉന്നയിച്ച് ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ശിവസേനക്ക് നല്‍കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്തും ആവശ്യപ്പെട്ടിട്ടുണ്ട്.












