ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 15 മിനിറ്റോളം ജേക്കബ് തോമസിന് ആംബുലന്‍സില്‍ കിടക്കേണ്ടിവന്നതായി ദൃശ്യങ്ങളില്‍ കാണാം. ജേക്കബ് തോമസിന്റെ മകള്‍ പി.ആര്‍.ഒയെ കയ്യേറ്റം ദൃശ്യങ്ങളും സി.സി.ടി.വിയിലുണ്ട്.
Author: Tomy Thondamkuzhy
നെയ്മറിന് പരിക്ക്; കോപ്പ അമേരിക്ക നഷ്ടമായേക്കും
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കാനറികള്‍ക്ക് തിരിച്ചടിയായി സൂപ്പര്‍താരം നെയ്മറിന് പരിക്ക്. ഖത്തറിനെതിരായ സൌഹൃദമത്സരത്തില്‍ കണങ്കാലിനേറ്റ ഗുരുതര പരിക്കാണ് നെയ്മറിനും ബ്രസീലിനും വില്ലനായിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് നെയ്മറിന് കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങാന്‍ കഴിയില്ലെന്നാണ് സൂചന. ഖത്തറിനെതിരായ മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ 17 ാം മിനിറ്റില്‍ തന്നെ കളംവിട്ടിരുന്നു. കളിക്കിടെ നെയ്മറിനെ പ്രതിരോധിക്കാന്‍ എതിര്‍താരം നടത്തിയ ശ്രമമാണ് ബ്രസീല്‍ താരത്തെ പുറത്തെത്തിച്ചത്. ഖത്തറിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു നെയ്മറിന് പരിക്കേറ്റത്. […]
മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളി കാറിന് മുകളില്‍ വീണു; അര്‍ച്ചന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നടി അര്‍ച്ചന കവി സഞ്ചരിച്ചിരുന്ന കാറിനു മുകളിലേയ്ക്ക് കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് അപകടം. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. അര്‍ച്ചനയ്‌ക്കൊപ്പം പിതാവ് ജോസ് കവിയും കാറില്‍ ഉണ്ടായിരുന്നു. ഇരുവരും പുറകിലെ സീറ്റില്‍ ഇരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തെ കുറിച്ച് അര്‍ച്ചന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഓല ക്യാബിലായിരുന്നു യാത്ര.. കാര്‍ ഓടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതരും […]
അമിത് ഷാ എട്ട് കാബിനെറ്റ് സമിതികളിലും അംഗം
കേന്ദ്ര സര്‍ക്കാരിന്‍റെ എട്ട് കാബിനെറ്റ് സമിതികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംഗം. മുതിര്‍ന്ന നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങിന് രണ്ട് സമിതിയില്‍ മാത്രമേ അംഗത്വമുള്ളൂ. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയിലും രാജ്നാഥ് സിംഗ് ഇല്ല. ഇതോടെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ കൂടുതല്‍ കരുത്തനായി അമിത് ഷാ മാറി. രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും പരിഹരിക്കാന്‍ രണ്ട് കാബിനെറ്റ് സമിതികള്‍ രൂപീകരിച്ചതോടൊപ്പം മറ്റ് ആറ് കാബിനെറ്റ് സമിതികള്‍ പുനസംഘടിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക, […]
നിപ; 898 ആദിവാസി കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
നിപ മുന്‍കരുതലിന്റെ ഭാഗമായി 898 ആദിവാസി കുടുംബങ്ങള്‍ക്ക് വനസംരക്ഷണ സമിതി മുഖേന ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തുകയാണ്. നിപ ബാധിച്ച വിദ്യാര്‍ഥി ഇടുക്കിയില്‍ താമസിച്ചിരുന്ന വീടിന്റെ പരിസരത്തും കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി. നിപ ബാധയെ തുടര്‍ന്ന് കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്തുടനീളം നല്‍കിയിട്ടുള്ളത്. രോഗം പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് 898 ആദിവാസി കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ […]
റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് വായ്പാനയം
റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് കാല്‍ശതമാനം കുറച്ച് 5.75 ശതമാനമാക്കി. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത്. ആഭ്യന്തര വളര്‍ച്ച നിരക്ക് 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്. റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി ഒറ്റക്കെട്ടായാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ആറ് ശതമാനത്തില്‍ നിന്ന് കാല്‍ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. റിവേഴ്സ് […]
എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പ്രതീക്ഷിത വളർച്ച കൈവരിച്ചില്ലെന്ന് മുഖ്യമന്ത്രി
സംസ്‌ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പ്രതീക്ഷിത വളർച്ച കൈവരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വന്ന മാറ്റം എയ്ഡഡ് മേഖലക്ക് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ ചെമ്പൂച്ചിറ സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വർണാഭമായ ആഘോഷങ്ങളോടെയായിരുന്നു ഉദ്ഘാടനം. 9.30 ഓടെ മുഖ്യമന്ത്രി എത്തി. ഓലത്തൊപ്പി അണിയിച്ചു കുരുന്നുകളെ അക്ഷരലോകത്തേക്കു ക്ഷണിച്ചു മുഖ്യമന്ത്രി. അടുത്ത അധ്യയന വര്‍ഷം മുതൽ ഒന്ന് മുതൽ ബിരുദാനന്തര ബിരുദം വരെ ഒരേ […]
കേരളാകോണ്‍ഗ്രസില്‍ സമവായത്തിനുള്ള സാധ്യത മങ്ങുന്നു
കേരളാ കോണ്‍ഗ്രസില്‍ സമവായ സാധ്യത മങ്ങുന്നു. പി.ജെ ജോസഫിന്റെ സീനിയോറിറ്റി വാദം അംഗീകരിക്കില്ലെന്ന് ജോസ് കെ.മാണി വിഭാഗം വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഒന്‍പതിന് മുന്‍പ് ചേരുമെന്ന് പി.ജെ ജോസഫ് അറിയിച്ചു. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സൂചന നല്‍കി ഇരു വിഭാഗവും വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ചെയര്‍മാനാകണമെങ്കില്‍ സീനിയോറിറ്റി പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം മോന്‍സ് ജോസഫ് പറഞ്ഞിരുന്നു. ചെയര്‍മാനാകാന്‍ ജോസഫിനെക്കാൾ പ്രവർത്തന പാരമ്പര്യം ജോസ് കെ.മാണിക്കാണെന്നാണ് ജോസ് കെ മാണി […]
ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ച ഇന്ത്യന്‍ ബോളര്‍മാര്‍
അവസരത്തിനൊത്ത് ഉയര്‍ന്ന ബൌളിങ് നിരയാണ് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തുണയായത്. ആദ്യ രണ്ട് വിക്കറ്റുകള്‍ നേടി ജസപ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടപ്പോള്‍ നാല് വിക്കറ്റ് നേടിയാണ് യുസ്‍വേന്ദ്ര ചാഹല്‍ കളം വിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് 9 വിക്കറ്റിന് 227 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഏറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് മൂന്നാമത്തെ ഓവറില്‍ സ്വന്തമാക്കിയാണ് ബുംറ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 19ാമത്തെ […]
സൗദിയിലേക്ക് പുതിയ വിസകള്‍ അനുവദിക്കും
സൗദിയില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയിലേക്ക് പുതിയ മൂന്ന് പ്രൊഫഷനുകളില്‍ കൂടി വിസകള്‍ അനുവദിക്കും. ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ബദല്‍ വിസ സംവിധാനവും ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുതിയ നീക്കം. വീട്ട് വേലക്കാര്‍, ഹൗസ് ഡ്രൈവര്‍, നഴ്‌സ്, പാചകക്കാര്‍ തുടങ്ങിയ നാല് പ്രൊഫഷനുകളിലാണ് ഇത് വരെ സൗദി പൗരന്മാര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. ഇതിനോട് കൂടി പുതിയതായി മൂന്ന് പ്രൊഫഷനുകളിലേക്ക് കൂടി വിസകളനുവദിക്കുവാനാണ് തീരുമാനം. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് […]












