Entertainment

ഉണ്ടയും ഇക്കയുടെ ശകടവും വെള്ളിയാഴ്ച എത്തും

മലയാളത്തില്‍ നിന്ന് മമ്മൂട്ടി ചിത്രം ഉണ്ടയും ഇക്കയുടെ ശകടവും തമിഴില്‍ നിന്ന് നയന്‍താര ചിത്രം കൊലൈയുതിര്‍കാലവും വെള്ളിയാഴ്ചയെത്തും. ഈദിന് റിലീസ് ചെയ്യേണ്ടിയിരുന്ന ഉണ്ടയുടെ റിലീസ് 14 ലേക്ക് മാറ്റുകയായിരുന്നു. ഐറക്ക് ശേഷം ഇറങ്ങുന്ന നയന്‍താരയുടെ ത്രില്ലര്‍ ചിത്രമാണ് കൊലൈയുതിര്‍ കാലം. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഹാസ്യത്തിനും ആക്ഷനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഹര്‍ഷാദാണ്. സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി.പി എന്ന കഥാപാത്രത്തെയാണ് […]

India National

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ മക്കള്‍ അഴിയെണ്ണും

വയോധികരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കാന്‍ ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ജയില്‍ശിക്ഷ അടക്കമുള്ളവ നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ബിഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗം സമര്‍പ്പിച്ച ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും മക്കള്‍ക്കെതിരെ കേസെടുക്കുക. വാര്‍ധക്യകാലത്ത് മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.

India Kerala

കുന്നത്തുനാട് നിലം നികത്തല്‍; പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി

കുന്നത്തുനാട് നിലം നികത്തല്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നിലം പൂര്‍വ സ്ഥിതിയിലാക്കണമെന്ന കളക്ടറുടെ ഉത്തരവ് റവന്യു വകുപ്പ് അട്ടിമറിച്ചെന്നും അഞ്ച് മാസമായിട്ടും സര്‍ക്കാര്‍ നിലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്ന് റവന്യു മന്ത്രി സഭയെ അറിയിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കിയ റവന്യു ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. റവന്യൂ വകുപ്പിലെ കാര്യങ്ങള്‍ മന്ത്രി […]

India Kerala

ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അലപ്പുഴയിലെ പരാജയം അന്വേഷിക്കാന്‍ കെ.പി.സി.സി സമിതിയെ നിയോഗിച്ചു. കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാജയം അന്വേഷിക്കുക. മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനും കെ.പി.സി.സി തീരുമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 19 സീറ്റുകളിലും വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ നേരിടേണ്ടി വന്ന പരാജയം പാര്‍ടി അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതിനായി കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. പി.സി വിഷ്ണുനാഥും കെ.ടി കുഞ്ഞിക്കണ്ണനും സമിതിയില്‍ അംഗങ്ങളാണ്. […]

India Kerala

കേരളാ എക്സ്പ്രസില്‍ മരിച്ചവരുടെ മൃതദേഹം വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

കേരളാ എക്സ്പ്രസ് അല്‍പ്പം മുന്‍പ് കോയമ്പത്തൂരിലെത്തി. മരിച്ചവരുടെ മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലെത്തിക്കും. വിമാനമാർഗം കോയമ്പത്തൂരിലാണ് മൃതദേഹങ്ങൾ എത്തിക്കുക. ഉത്തർപ്രദേശിലെ ത്സാൻസിയിൽ വെച്ചാണ് 4 പേർ ചൂട് മൂലം മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. 68 അംഗ സംഘമാണ് ഉത്തരേന്ത്യന്‍ വിനോദയാത്രക്ക് എത്തിയത്. ആഗ്രയില്‍ നിന്നും കേരള എക്സ്പ്രസില്‍ s8, s9 ബോഗികളിലായിരുന്നു യാത്ര. അതേ സമയം ചൂടേറ്റ് മരിച്ചവര്‍ ട്രെയിനില്‍ കയറുമ്പോള്‍ തന്നെ അവശരായിരുന്നുവെന്ന് ട്രെയിനിലുണ്ടായിരുന്ന മലയാളി സുരേഷ് ബാബു വെളിപ്പെടുത്തി. […]

India Kerala

സാമ്പത്തിക സംവരണത്തിന്‍റെ മറവില്‍ 14 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റ് വര്‍ധിപ്പിക്കുന്നു

സാമ്പത്തിക സംവരണത്തിന്റെ മറവില്‍ 14 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വന്‍ തോതില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ പേരില്‍ 25 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കണമെന്ന് സ്വാശ്രയ കോളജുകള്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശം നല്‍കി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകരാമില്ലാത്ത കോളജുകളിലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം മുഴുവന്‍ […]

Entertainment

തൊട്ടപ്പന്‍ തമിഴിലേക്ക്, സൂപ്പര്‍താരം വിനായകന്റെ കഥാപാത്രമാകും

വിനായകന്‍ നായകനായ തൊട്ടപ്പന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും ചിത്രം സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ എത്തുകയാണ്. ചിത്രം തമിഴില്‍ ഒരുക്കും എന്നാണ് പുതിയ വാര്‍ത്ത. സൂപ്പര്‍ താരമായിരിക്കും വിനായകന്റെ കഥാപാത്രം അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. മേയ്ക്കിങിലെ വ്യത്യസ്തതയും വേറിട്ട കഥാപശ്ചാത്തലവുമാണ് തൊട്ടപ്പനെ വ്യത്യസ്തമാക്കുന്നത്. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പന്‍. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട അബനി ആദിയും […]

Football Sports

പണം വാരിക്കൂട്ടി മെസി

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തി ലയണല്‍ മെസി. ഫോര്‍ബ്സ് പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷം കൂടുതല്‍ വരുമാനമുണ്ടാക്കിയ നൂറ് കായിക താരങ്ങളുടെ പട്ടികയിലാണ് മെസി ഒന്നാമതെത്തിയത്.

India National

രണ്ടാം മോദി സര്‍ക്കാറിന്‍റെ സഹമന്ത്രിമാരുടെ ആദ്യ യോഗം ഇന്ന്

രണ്ടാം മോദി സര്‍ക്കാറിന്‍റെ സഹമന്ത്രിമാരുടെ ആദ്യ യോഗം ഇന്ന് ചേരും. പുതിയ സര്‍ക്കാറിന്‍റെ ആദ്യ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ കേന്ദ്രമന്ത്രിസഭ ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്. ഈ മാസം 17ന് ആദ്യ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗം. പാര്‍ലമെന്‍റില്‍ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സാധാരണ സഹമന്ത്രിമാരാണ് ഉത്തരങ്ങള്‍ തയ്യാറാക്കി മേശപ്പുറത്ത് വെക്കാറുള്ളത്. കേന്ദ്രസര്‍ക്കാറിന്‍റെ അടുത്ത അഞ്ച് വര്‍ഷത്തെ കര്‍മപരിപാടികള്‍ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ‌പ്രധാനമന്ത്രി സഹമന്ത്രിമാരെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇതിന് മുമ്പായിട്ടാണ് കേന്ദ്രമന്ത്രിസഭാ […]

International

ബിഷ്‌കേക് ഉച്ചകോടി; നരേന്ദ്ര മോദി റഷ്യ, ചൈന രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തും

ബിഷ്‌കേക് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‍ളാദിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തും. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചയുണ്ടാവില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടില്‍ ഇതുവരെ അയവു വന്നിട്ടില്ല. അതേസമയം പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ പുനരാരംഭിക്കണമെന്ന് ചൈനീസ് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഗ്‌ളോബല്‍ ടൈംസ് ദിനപത്രം നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് ഇക്കാര്യത്തില്‍ ചൈന മധ്യസ്ഥത്തിന് ഒരുക്കമാണെന്ന സൂചനകളാണ് പുറത്തു വിടുന്നത്. കിര്‍ഗിസ്ഥാന്റെ തലസ്ഥാന നഗരിയായ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ […]