സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന. 26 പേരുടെ പരിക്കിനിടയാക്കിയ ക്രൂയിസ് മിസൈലിന് പിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. ഇതിന് പിന്നാലെ അമേരിക്കയും സമാന വാദവുമായി രംഗത്തെത്തി. ഇന്നലെ പുലര്‍ച്ചെയായിരുന്നു സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടന്നത്. യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കി.മീ അകലെയുള്ള വിമാനത്താവളത്തിലെ ആഗമന ഹാളില്‍ പതിച്ചത് ക്രൂയിസ് മിസൈലാണ്. ആക്രമണ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തെങ്കിലും, മിസൈല്‍ ഇറാന്‍ നിര്‍മിതമാണെന്ന് […]
Author: Tomy Thondamkuzhy
വായു ചുഴലിക്കാറ്റ് ഗതി മാറി; ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ് വീശില്ല
വായു ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഗതി മാറി. ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ് വീശില്ല. തീരത്തിന്റെ സമീപത്ത് കൂടി വടക്ക്,പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റ് വീശുക. കേരളത്തില്‍ ഇന്നും അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോകകപ്പ്: ടോസ് നേടിയ പാകിസ്താന്‍ ആസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു
ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരെ ടോസ് നേടിയ പാകിസ്താന്‍ ബൌളിങ്ങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങിളില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്‍റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഓസീസ് മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയും ഒരു നോ റിസല്‍ട്ടും ഉള്‍പ്പെടെ മൂന്ന് പോയിന്‍റോടെ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാകിസ്താനെയാണ് നേരിടുന്നതെങ്കിലും പാക് ടീം ശക്തമാണ്. ആവേശം നിറക്കുന്ന മത്സരത്തില്‍ വില്ലനായി മഴയെത്തുമോ എന്നത് മാത്രമാണ് ആശങ്കയായി നില്‍ക്കുന്നത്. ആസ്ട്രേലിയന്‍ നിരയില്‍ കെയിന്‍ റിച്ചാര്‍ഡ്സനും […]
വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപണം; പാ രഞ്ജിത്തിനെതിരെ കേസ്
പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ പാ രഞ്ജിത്തിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് തമിഴ്‍നാട് പൊലീസ്. ചോള വംശ കാലഘട്ടത്തിലാണ് കീഴാളന്റെ ഭൂമി തട്ടിയെടുക്കപ്പെട്ടതെന്ന പാ രഞ്ജിത്തിന്റെ പരാമർശത്തിനെതരെ ഹിന്ദു മക്കൾ കക്ഷി നൽകിയ പരാതിയിൻമേലാണ് കേസെടുത്തത്. തിരുപനന്തലിൽ ബ്ലൂ പാന്തേഴ്സ് പാർട്ടിയുടെ പരിപാടിക്കിടെയായിരുന്നു താരം പരാമർശങ്ങൾ നടത്തിയത്. ക്രിസ്തു വർഷം 985-1014 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയും ശ്രീലങ്ക-മാല ദ്വീപ് ഭാഗങ്ങളും ഭരിച്ചിരുന്ന ചോള രാജാവായിരുന്നു രാജരാജ ഒന്നാമൻ. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് അതസ്ഥിത വിഭാഗക്കാരുടെ കെെവശമുണ്ടായിരുന്ന ഭൂസ്വത്തുക്കള്‍ തന്ത്രപരമായി മേൽജാതിക്കാർ കെെക്കലാക്കി […]
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ്; ഉന്നതതല യോഗം ചേര്‍ന്നു
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ യോഗം ചേർന്നു. എ.കെ ആൻറണി, കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പേട്ടൽ, ഗുലാം നബി ആസാദ് അടമുള്ളവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് 6 മാസത്തിനകം തെരഞ്ഞെടുപ്പ് വരുന്നത്. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിക്കകത്ത് അഭിപ്രായ ഭിന്നതയും ഗ്രൂപ്പുകളും ഉണ്ടായെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് യോഗശേഷം വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള […]
മിനിമം വേതന ബില്‍; കാബിനറ്റ് ഇന്ന് തീരുമാനമെടുത്തേക്കും
കേന്ദ്ര തൊഴില്‍ നിയമത്തില്‍ നിര്‍ണായകമായ ഭേദഗതികള്‍ക്ക് ഇന്ന് നടക്കുന്ന കാബിനറ്റ് യോഗം അംഗീകാരം നല്‍കിയേക്കും. 2018ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച മിനിമം വേതന ബില്‍ ആണ് രാജ്യം ഉറ്റുനോക്കുന്ന ഭേദഗതികളില്‍ പ്രധാനം. 2017ല്‍ അവതരിപ്പിച്ച ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. അതേസമയം ആസന്നമായ ബജറ്റിനു മുന്നോടിയായി മിനിമം വേതനത്തിന്റെ കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കിയെടുക്കുന്നതിന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്. ലോക്‌സഭയില്‍ പാസായതിനു ശേഷമാണ് മിനിമം വേതന ബില്‍ […]
സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹനപണിമുടക്ക്
ജൂൺ 18 ന് സംസ്‌ഥാനത്ത് വാഹന പണിമുടക്ക്. മോട്ടോര്‍ വാഹനസംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക. ഇൻഷുറൻസ് പ്രീമിയം വർധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരെയാണ് പണിമുടക്ക്. വിവിധ സംഘടനകളുടെ നേതാക്കള്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
ശബരിമലയില്‍ യുവതി പ്രവേശം പാടില്ലെന്ന് വെള്ളാപ്പള്ളി
ശബരിമലയില്‍ യുവതി പ്രവേശം പാടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. എന്നാല്‍, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ല. മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന്‍ കാണിച്ചുകുളങ്ങരയില്‍ പറഞ്ഞു.
പെരിയ കൊലക്കേസില്‍ സര്‍ക്കാരിന് കോടതി വിമര്‍ശം
പെരിയ ഇരട്ടകൊലപാതകകേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം. ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇനി അപേക്ഷ പരിഗണിക്കുന്നത് മാറ്റി വെക്കാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. പെരിയ കേസിലെ രണ്ട്, മൂന്ന്, പത്ത് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഡി.ജി.പിയോ എ.ഡി.ജി.പിയോ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. മൂന്നു മണിക്ക് ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കും. ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേസ് നീട്ടി വയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കോപ്പയിലെ ഏഷ്യന്‍ പോര്
കോപ്പ അമേരിക്കയില്‍ ഇത്തവണ രണ്ട് അതിഥി രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളവരാണ്. ജപ്പാനും ഖത്തറുമാണ് ബ്രസീലില്‍ കോപ്പ കളിക്കുന്നത്. അതേസമയം. കോണ്‍കകാഫില്‍ നിന്നും ഇത്തവണ ടീമില്ല. മെക്സിക്കോയും അമേരിക്കയുമൊക്കെയായിരുന്നു കോപ്പയിലെ സ്ഥിരം അതിഥി രാജ്യങ്ങള്‍. ഇത്തവണ അവസരം ലഭിച്ചത് ഏഷ്യന്‍ കരുത്തരായ ജപ്പാനും ഖത്തറിനുമാണ്. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിന് വലിയ വേദികളില്‍ പന്ത് തട്ടി പരിചയപ്പെടാനുള്ള സുവര്‍ണാവസരം കൂടിയാണിത്. അര്‍ജന്റീനയും കൊളംബിയയും പരാഗ്വെയും ഉള്‍പ്പെട്ട മരണഗ്രൂപ്പിലാണ് അവരുടെ സ്ഥാനം. ഫിഫ റാങ്കിങ്ങില്‍ നിലവില്‍ 55ാം സ്ഥാനത്താണ് […]












