India National

പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരിക്കുണ്ട്. സൈനിക വാഹന വ്യൂഹത്തിനു നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറിയാണ് ഭീകരർ ആക്രമണം നടത്തിയത്. പുൽവാമ മോഡൽ ബോംബാക്രമണത്തിന് ഭീകരർ പദ്ധതിയിട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത് പിന്നാലെയാണ് ആക്രമണം. പുൽവാമയിൽ ഫെബ്രുവരി 14ന് ആക്രമണം നടന്ന സ്ഥലത്തിന് 27 കിലോമീറ്റർ അകലെയാണ് ഭീകരാക്രമണം ഉണ്ടായത്. പുൽവാമയിലെ അരിഹാലിലേക്ക് പോവുകയായിരുന്ന […]

India Kerala

കാലവര്‍ഷമെത്തിയിട്ടും കോടികള്‍ വില കൊടുത്ത് വാങ്ങിയ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകള്‍ കട്ടപ്പുറത്ത് തന്നെ

സംസ്ഥാനത്ത് കാലവര്‍ഷമെത്തിയിട്ടും കോടികള്‍ വില കൊടുത്ത് വാങ്ങിയ ഇന്‍റര്‍ സെപ്റ്റര്‍ ബോട്ടുകള്‍ കട്ടപ്പുറത്ത് തന്നെ. കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കായി വാങ്ങിയ ബോട്ടുകളാണ് അറ്റകുറ്റ പണി നടത്താത്തത് മൂലം കരയില്‍ കിടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര, ചാലിയം‍, എലത്തൂര്‍ സ്റ്റേഷനുകളില്‍ ഒരു ബോട്ടുപോലും ഉപയോഗ യോഗ്യമായിട്ടില്ല. കടലില്‍ നടക്കുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനായാണ് കോടികള്‍ ചെലവഴിച്ച് ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകള്‍ വാങ്ങിയത്. 18 തീരദേശ പോലീസ് സ്റ്റേഷനുകളിലായി 24 ബോട്ടുകളുണ്ട്. ഇവയില്‍ 10 എണ്ണത്തില്‍ താഴെ […]

India Kerala

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി നിശ്ചലം

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പ് ചോദ്യ ചിഹ്നത്തില്‍. പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റൊരു പാര്‍ട്ടിയില്‍ ചേരണോയെന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വ്വേ നടക്കുകയാണ്. സംസ്ഥാന കമ്മിറ്റി മുതല്‍ കീഴ്‌ഘടകങ്ങള്‍ വരെയുള്ള കമ്മിറ്റികളില്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മരവിപ്പിച്ച സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്നിട്ട് തന്നെ നാല് മാസമായി. വാടക കൊടുക്കാത്തതുമൂലം ജില്ലാ കമ്മിറ്റി ഓഫീസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. രണ്ട് വര്‍ഷമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ട്. പുതിയ കമ്മിറ്റികളെ […]

India National

മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 104 ആയി

മസ്തിഷ്ക ജ്വരം ബാധിച്ച് മുസഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 104 ആയി. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസ് അയച്ചു മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ഈ മാസം 24ന് ആര്‍.ജെ.ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തും. ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢ്യക്കെതിരെ […]

India Kerala

ഖാദർ കമ്മിറ്റി റിപ്പോര്‍ട്ടിന് സ്റ്റേ; സർക്കാർ എജിയുടെ നിയമോപദേശം തേടും

ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാൻ സർക്കാർ എജിയുടെ നിയമോപദേശം തേടും. നിലവിലെ നടപടികൾക്കാണോ സ്റ്റേ എന്നതാണ് സർക്കാർ പരിശോധിക്കുന്നത്. സ്റ്റേ ഒഴിവാക്കാൻ അപ്പീൽ നൽകുന്നതടക്കമുള്ള കാര്യം തീരുമാനിക്കുന്നത് എജിയുടെ നിയമൊപദേശത്തിന് ശേഷമാകും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സൂചന നൽകി കഴിഞ്ഞു. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഡയറക്ട്രേറ്റുകളും പരീക്ഷാ വിഭാഗങ്ങളും ഒന്നാക്കി വിദ്യാഭ്യാസ […]

India Kerala

കരുതലോടെ കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗവും

ആഭ്യന്തര തര്‍ക്കം കോടതി കയറിയതോടെ കരുതലോടെ മുന്നോട്ട് നീങ്ങാന്‍ കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗവും. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അനുകൂല നിലപാടുണ്ടാക്കാനാണ് രണ്ട് വിഭാഗങ്ങളുടെയും ഇനിയുള്ള ശ്രമം. പാര്‍ട്ടിയില്‍ പിന്തുണ സമാഹരിക്കാനും ശ്രമം നടക്കും. നിയമസഭയില്‍ ജോസഫിനെ അംഗീകരിച്ചാകും ജോസ് കെ.മാണി വിഭാഗവും മുന്നോട്ട് പോവുക. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത് ജോസ് കെ.മാണിയെ ചെയര്‍മാനാക്കി പ്രഖ്യാപിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ച ജോസ് കെ.മാണി വിഭാഗത്തിന് തൊടുപുഴ മുന്‍സിഫ് കോടതി വിധിയാണ് തിരിച്ചടിയായത്. കോടതി വിധി എതിരാണെങ്കില്‍ […]

Association Pravasi Switzerland

സ്വിറ്റസർലണ്ടിലെ ഇന്‍ഡോ സ്വിസ്സ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും,ലൈറ്റ് ഇൻ ലൈഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശാന്ത അമ്മാമ്മക്ക് പുതു ഭവനം .

മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കുളിൽതെന്നലിന്റെ സുഖമുള്ള മഴയോർമകൾ മനസിൽ സൂക്ഷിച്ചിരുന്ന മലയാളി കണ്ടത് മഴയുടെ രൗദ്രഭാവമാണ് , നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. കാലവർഷം പതിവിലുമധികം ശക്തി പ്രാപിക്കുന്നത് നാം കണ്ടു. കിട്ടിയതൊക്കെ കയ്യിലെടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഓടിയവർ, വീടിന്റെ രണ്ടാം നിലയിൽ അഭയം പ്രാപിച്ചവർ, ചത്തുപൊങ്ങിയ വളർത്തു മൃഗങ്ങൾ, ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നവർക്കായുള്ള ഉറ്റവരുടെ സഹായാഭ്യാർത്ഥനകൾ. ഒരു മനുഷ്യായുസ്സിൽ മറക്കാൻ കഴിയാത്ത നടുക്കുന്ന […]

Cricket Sports

‘അതിനുള്ള മറുപടി പാകിസ്താന്‍റെ പരിശീലകനാകുമ്പോ തരാം; രോഹിത് ശര്‍മ്മ

ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ്മ മികച്ച ഫോമിലാണ്. പാകിസ്താനെതിരെ സെഞ്ച്വറി നേടിയ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 113 പന്തില്‍ 140 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍ കളത്തിന് പുറത്തും രോഹിതിന്റെ പഞ്ച് ഹിറ്റ് കണ്ടു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അത്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് എന്ത് ഉപദേശമാണ് സഹപ്രവര്‍ത്തകന്‍ എന്ത് നിലക്ക് നല്‍കാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. താന്‍ പാകിസ്താന്റെ കോച്ച് ആകുകയാണെങ്കില്‍ അതിനുള്ള മറുപടി പറയാമെന്നും […]

Entertainment

ലൂസിഫര്‍ ടു എത്തുന്നു: പ്രഖ്യാപനം നാളെ

മലയാളം കണ്ട ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫര്‍. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളിലും വന്‍ വിജയമായിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ വൈകിട്ട് ആറ് മണിക്കുണ്ടാവുമെന്ന് മോഹന്‍ ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. എല്‍.ദ് ഫിനാലെ നാളെ വൈകിട്ട് ആറ് മണിക്ക് എന്നാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. നേരത്തെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും […]

India Kerala

ഡോക്ടര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍

ഐ.എം.എ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ കേരളത്തിലും രോഗികള്‍ ബുദ്ധിമുട്ടി. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിച്ച് പണിമുടക്കിന്‍റെ ഭാഗമായി. രാവിലെ 6 മുതല്‍ 24 മണിക്കൂറാണ് സമരം. സ്വകാര്യ ആശുപത്രികളെയാണ് സമരം കൂടുതല്‍ ബാധിച്ചത്. ആശുപത്രികളുടെ സംരക്ഷണത്തിന് കേന്ദ്രനിയമം വേണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. സമരത്തിന് പിന്തുണയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ 8 മുതല്‍ 10 വരെയും മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍10 മുതല്‍ 11 വരെ ഒ.പി ബഹിഷ്കരിച്ചു. […]