India National

വിവാഹം കഴിക്കാൻ വിസമ്മതിച്ചു; യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ

ഡൽഹിയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. ജൂൺ 11 നായിരുന്നു സംഭവം. ദമ്പതികളെ അജ്ഞാതർ ആക്രമിച്ചുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിലെത്തിപ്പോൾ കണ്ടത് കയ്യിൽ ചെറിയ മുറിവുകളുള്ള യുവതിയെയും മുഖത്തും കഴുത്തിലും നെഞ്ചിലും മുറിവുകളുള്ള യുവാവിനെയായിരുന്നു. സുഹൃത്തായ യുവതിയുമായി ബൈക്കിൽ യാത്ര ചെയ്തു കൊണ്ടിരിക്കെ ചിലയാളുകൾ തങ്ങളെ ആക്രമിച്ചുവെന്നായിരുന്നു യുവാവ് പൊലീസിന് ആദ്യം മൊഴി കൊടുത്തിരുന്നത്. അത് കൊണ്ട് തന്നെ അക്രമികളെ പറ്റി യാതൊരു തുമ്പുമില്ലാതെയിരിക്കുകയായിരുന്നു പോലീസ്. എന്നാൽ […]

India Kerala

ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ. ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി തൊടുപുഴ മുന്‍സിഫ് കോടതിയാണ് സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ ഹരജിയിലാണ് സ്റ്റേ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കുകയും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്ത മാണി വിഭാഗത്തിന്റെ നടപടി നിയമപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും ജോസഫ് വിഭാഗം സമീപിക്കും. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനുമൊപ്പം മാണി വിഭാഗത്തിലെ മുതിര്‍ന്ന […]

India National

രാഹുലിനെ സഭയില്‍ കാണാനില്ലെന്ന് എന്‍.ഡി.എ; മറുപടിയുമായി രാഹുല്‍

പതിനേഴാം ലോക്സഭയിലേക്കുള്ള എം.പിമാരുടെ സത്യപ്രതി‍ജ്ഞാ ചടങ്ങിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാക്കി എൻ.ഡി.എ. സത്യപ്രതിജ്ഞ ചടങ്ങിനുള്ള പ്രൊ ടെം സ്പീക്കറായി വീരേന്ദ്ര കുമാർ ചുമതലയേറ്റതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ആർ.പി.ഐ എം.പി രാംദാസ് അത്താവലെ രാഹുൽ ഗാന്ധി എവിടെയെന്ന് സഭയിൽ ചോദിച്ചത്. രാഹുൽ ഇവിടെ തന്നെയുണ്ടെന്നും ഉടൻ എത്തിച്ചേരുമെന്നും പ്രതിപക്ഷം മറുപടി നൽകി. തുടർന്ന് ഉച്ചക്ക് ശേഷം ഇതിന് മറുപടിയായി രാഹുലിന്റെ ട്വീറ്റ് എത്തുകയായിരുന്നു. ലോക്സഭയിലെ തന്റെ […]

India Kerala

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളത്തേക്ക് മാറ്റി

അരിയില്‍ ഷുക്കൂര്‍ വധ കേസിൽ തലശേരി സെഷൻസ് കോടതിയിലെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസിന്റെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ഹരജിയിലാണ് ഉത്തരവ്. ടി.വി. രാജേഷ് എം.എൽ.എ, പി. ജയരാജൻ എന്നിവരുൾപ്പെടെ കേസില്‍ 34 പ്രതികളാണുള്ളത്.

Cricket Sports

പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് ഷുഹൈബ് അക്തര്‍

ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷുഹൈബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്ന് അക്തര്‍ തുറന്നടിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്. 2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ് സര്‍ഫറാസ് ഇന്നലെ ആവര്‍ത്തിച്ചതെന്ന് അക്തര്‍ പറയുന്നു. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സര്‍ഫാറാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബൗളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ […]

Entertainment

നടി പാര്‍വതി തിരുവോത്ത് സംവിധായിക കുപ്പായമണിയുന്നു

പക്വതയുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പാര്‍വതി തിരുവോത്ത് സംവിധായികയാവുന്നു. സിനിമ ഉടന്‍ പ്രതീക്ഷിക്കാമെന്ന് പാര്‍വതി പറഞ്ഞു. ഒരു സ്വകാര്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സംവിധായികയാവുന്ന കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തെ കുറിച്ച് താന്‍ നേരത്തെ തന്നെ ആലേചിച്ചിരുന്നുവെന്നും നടിയും സുഹൃത്തുമായ റിമ കല്ലിങ്കലിനോട് സംഗതി പറഞ്ഞിരുന്നുവെന്നും പാര്‍വതി പറയുന്നു. നടന്‍ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ നായിക സ്ഥാനത്തേക്ക് ഒട്ടേറെ നടിമാര്‍ തന്‍റെ ലിസ്റ്റിലുണ്ടെങ്കിലും എന്നാല്‍ ദര്‍ശന രാജേന്ദ്രനും,നിമിഷയുമായിരിക്കും തന്‍റെ ചിത്രത്തിലെ […]

India Kerala

കുപ്പിവെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

കുപ്പിവെള്ളം അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി 11 രൂപക്ക് നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ. അതേസമയം പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് തടയുന്നതിൽ സർക്കാർ പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി വിപണി ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് ഭക്ഷ്യമന്ത്രിസഭയിൽ വിശദീകരിച്ചത്. അന്യസംസ്ഥാറങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടായത് കൊണ്ട് പച്ചക്കറി വിലയിൽ നേരിയ വർധനവുണ്ടൊയെന്ന് സമ്മതിച്ച മന്ത്രി പി തിലോത്തമൻ, കുപ്പിവെള്ളത്തെ അവശ്യവസ്തുവിന്റെ പരിധിയിൽ കൊണ്ട് വരുമെന്നും വ്യക്തമാക്കി. […]

India Kerala

ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് എം.എം മണി

ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 110 കെ.വി.ലൈൻ വലിക്കാൻ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

India Kerala

പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതിയുടെ മൊഴി

മാവേലിക്കരയിൽ പൊലീസുകാരിയെ തീ വച്ചു കൊന്ന കേസിൽ പ്രതി അജാസിൽ നിന്ന് മജിസ്‌ട്രേറ്റ് മൊഴിയെടുത്തു. പ്രണയനൈരാശ്യത്തെ തുടർന്ന് സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യാ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നായിരുന്നു അജാസിന്റെ മൊഴി. കൊലപാതകം നടത്തിയതിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി. സൗമ്യയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും എന്നാൽ സൗമ്യയത് നിരസിക്കുകയും തന്നെ നിരന്തരം അവഗണിക്കുകയും ചെയ്തു .ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകം നടത്താനുള്ള കാരണമെന്നാണ് അജാസിന്റെ മൊഴി. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് താനും ആത്മഹത്യക്ക് ശ്രമിച്ചതായി […]

India Kerala

ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിനെ കൈവിട്ട് ഡി.വൈ.എഫ്.ഐ

പി.കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിനെ കൈവിട്ട് ഡി.വൈ.എഫ്.ഐ നേതൃത്വം. യുവതിയെ പിന്തുണച്ച നേതാവിനെ തരം താഴ്ത്തിയതിൽ അസ്വാഭാവികതയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അതേസമയം നടപടി അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും ഈ രീതിയിൽ ഡി.വൈ.എഫ്.ഐയിൽ തുടരാനാവില്ലെന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട എം.ജിനേഷ് സി.പി.എം ജില്ലാ സെക്രട്ടറിയെ അറിയിച്ചു. പി.കെ ശശിക്കെതിരെയുള്ള പരാതിയിൽ പിന്തുണച്ച നേതാവിനെ തരംതാഴ്ത്തിയതിലും അപകീർത്തിപ്പെടുത്തിയ നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കിയതിലും പ്രതിഷേധിച്ച് യുവതി ഇന്നലെയാണ് നേതൃസ്ഥാനങ്ങൾ രാജിവെച്ചത്. എന്നാൽ ഈ നടപടി പുനഃപരിശോധിക്കാൻ കഴിയില്ലെന്ന […]