ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച പശ്ചാത്തലത്തിലാണ് ഹർജി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം, ബംഗാളിൽ ഡോക്ടറെ മര്ദിച്ചവർക്കെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ. ബംഗാളിൽ നിന്നുള്ള അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഹർജിക്കാരൻ.
Author: Tomy Thondamkuzhy
ഐ.എന്‍.എല്ലില്‍ പ്രതിസന്ധി; പാര്‍ട്ടി ഭാരവാഹി യോഗത്തിൽ നിന്ന് പ്രസിഡണ്ട് അടക്കം വിട്ടു നിന്നു
ഐ.എന്‍.എല്ലില്‍ പ്രതിസന്ധി. ജനറൽ സെക്രട്ടറി വിളിച്ച പാര്‍ട്ടി ഭാരവാഹി യോഗത്തിൽ നിന്ന് പ്രസിഡണ്ട് അടക്കം വിട്ടു നിന്നു . 15 ഭാരവാഹികളില്‍ അഞ്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാന പ്രസിഡണ്ട് എ.പി അബ്ദുൽവാഹാബ് അവധിയിൽ പ്രവേശിച്ചു . കാസിം ഇരിക്കൂർ പക്ഷത്തുള്ള എ എ ആമീന് പകരം ചുമതല
രാജസ്ഥാനിൽ നിന്നുള്ള എം.പി ഓം ബിർള ലോക്സഭാ സ്പീക്കറായേക്കും
രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിർള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായേക്കും. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പി യാണ് ഓം ബിർള. ബി.ജെ.പി ടിക്കറ്റിൽ രണ്ടു തവണ കോട്ട എം.പി യായ ആളാണ് അദ്ദേഹം. എൻ.ഡി.എ ക്ക് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാൽ തന്നെ എളുപ്പത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെടും. മത്സരം അനിവാര്യമായി വന്നാൽ നാളെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം
പൊലീസിന് മജിസ്റ്റീരിയല്‍ പദവി; സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി
മജിസ്‌റ്റീരിയല്‍ അധികാരത്തോടെ പൊലീസ് കമീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. പൊതുചർച്ചക്കും സമവായത്തിനും ശേഷമെ അന്തിമ തീരുമാനമെടുകൂ എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസിന് അനിയന്ത്രിത അധികാരം നൽകുന്ന തീരുമാനം ഐ.പി.എസ് ലോബിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. യു.ഡി.എഫ് കാലത്തെടുത്ത തീരുമാനത്തിന്റെ തുടർച്ചയാണ് കമ്മീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സമവായത്തിന് ശേഷമെ അന്തിമ തീരുമാനത്തിലേക്ക് പോകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുസമൂഹത്തിൽ നിന്നുയർന്ന […]
ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി. മുംബൈ ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ബന്ധത്തില്‍ എട്ടുവയസ്സുകാരനായ മകനുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം പരാതി ബ്ലാക്ക് മെയിലിങിന്റെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി മീഡിയവണിനോട് പറഞ്ഞു.
11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് അന്‍പതിനായിരത്തിലേറെ ബാങ്ക് തട്ടിപ്പു കേസുകള്‍
കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ അന്‍പതിനായിരത്തിലേറെ ബാങ്ക് തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 2.05 ലക്ഷം കോടി രൂപയാണ് വിവിധ ബാങ്കുകള്‍ക്ക് ഈ ഇടപാടിലൂടെ മാത്രം തിരിച്ചു കിട്ടാനുള്ളത്. ആര്‍.ബി.ഐ വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയതത് 53,334 ബാങ്ക് തട്ടിപ്പു കേസുകളാണ്. കിട്ടാനുള്ളത് 2.5 ലക്ഷം കോടി രൂപ, ഏറ്റവും കൂടുതല്‍ തുക കിട്ടാനുള്ളത് എസ് .ബി .ഐക്ക് 23,734 കോടി രൂപ. രജിസ്റ്റര്‍ […]
കോപ്പ അമേരിക്ക; തകര്‍പ്പന്‍ ജയത്തോടെ ചിലി തുടങ്ങി
കോപ്പ അമേരിക്ക ഫുട്ബോളില്‍ ജപ്പാനെതിരെ നിലവിലെ ചാമ്പ്യന്മാരായ ചിലിക്ക് ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചിലിയുടെ ജയം. വർഗാസ് രണ്ടും അലക്സി സാഞ്ചസ്, പുൾ ഗാർ എന്നിവർ ഓരോ ഗോൾ വീതവും നേടി. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്. 41ാം മിനുറ്റില്‍ പുള്‍ഗാറിലൂടെയാണ് ചിലി ഗോള്‍ വേട്ടക്ക് തുടക്കമിടുന്നത്. 54ാം മിനുറ്റില്‍ വര്‍ഗാസ് ചിലിയുടെ ലീഡ് ഉര്‍ത്തി. 82,83 മിനുറ്റുകളിലായിരുന്നു അലക്സ് സാഞ്ചസിന്റെ ഗോളുകള്‍.
പേടിപ്പിക്കാന്‍ ആകാശഗംഗ 2 എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുഹൂര്‍ത്തങ്ങളുമായി ആകാശഗംഗ 2 എത്തുന്നു. ഹൊറര്‍ മൂഡിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 […]
മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത് നൂറ് കുട്ടികള്‍; യോഗം വിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി
മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് 100ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗം വിളിച്ചു. ഈ മാസം 24ന് പ്രതിഷേധസമരം നടത്തുമെന്ന് ആര്‍.ജെ.ഡി അറിയിച്ചു. മസ്തിഷ്കജ്വരത്തിനെതിരെ ബോധവല്‍ക്കരണം നടത്താത്തതില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനും ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢെക്കുമെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക തമന്ന ഹാഷ്മി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുവരെ നൂറ് കുട്ടികളാണ് ബീഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. അസുഖം ബാധിച്ച ഇരുനൂറ്റിയെഴുപതിലധികം കുട്ടികള്‍ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ […]
സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ഇന്ന്
യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ഇന്ന്. രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് യോഗം. രാഹുൽ ഗാന്ധി ലോക്സഭ കക്ഷി നേതാവായി വരണമെന്ന പൊതുവികാരം നേതാക്കൾ യോഗത്തിൽ അറിയിക്കും. പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ, സ്വീകരിക്കേണ്ട നിലപാട്, തുടർ നടപടികൾ അടക്കമുള്ളവ യോഗം ചർച്ച ചെയ്യും.












