അന്ധനായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. സിസി ടിവി ദൃശ്യത്തിലേത് പോലെ മുഖസാദൃശ്യമുള്ള വ്യക്തിയാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. കൂടുതൽ അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.
Author: Tomy Thondamkuzhy
വിജയ് സേതുപതി ചിത്രം ‘സിന്ധുബാദ്’ റിലീസ് നീട്ടി
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സിന്ധുബാദിനായി പ്രേക്ഷകര്‍ ഒരല്‍പം കൂടി കാത്തിരിക്കണം. തീയറ്ററുകളിലെത്താനിരുന്ന എസ്.യു അരുൺകുമാർ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. പുതിയ റിലീസ് തീയതി പിന്നീട് തീരുമാനിക്കും. വിജയ് സേതുപതിക്കൊപ്പം മകനും വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രമാണ് സിന്ധുബാദ്. സേതുപതിയുടെ മകൻ സൂര്യ വിജയ് സേതുപതിയും സിന്ധുബാദിലൂടെ അരങ്ങേറ്റം കുറിക്കും. അഞ്ജലിയാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ എസ്.യു അരുണ്‍കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സിന്ധുബാദ്. കാമുകിയെ തേടി വിജയ് സേതുപതിയുടെ കഥാപാത്രം […]
സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം വയനാട്ടിൽ കൃഷിയിറക്കാനാകാതെ കർഷകർ
സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം വയനാട്ടിൽ കൃഷിയിറക്കാൻ ആവാതെ കർഷകർ വലയുന്നു. സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായം ഇല്ലാതെ പുതിയ സീസണിൽ കൃഷി ചെയ്യാൻ ആവില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്ത് വയനാട്ടിലെ കർഷകരുടെ വിളകൾ നശിച്ചതിനു പുറമെ , കുരുമുളക് ഉൾപ്പെടെയുള്ളവയുടെ ചെടികൾ തന്നെ നശിച്ചുപോയിരുന്നു. ഇതോടെ പൂർണ്ണമായും പ്രതിസന്ധിയിലായ കർഷകർക്ക് ഇത്തവണ കൃഷിയിറക്കാൻ വലിയ ചിലവാണ് വരുന്നത്. കഴിഞ്ഞ സീസണിൽ ഭീമമായ നഷ്ടമുണ്ടായത് കാരണം കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതും കർഷകർക്ക് തിരിച്ചടിയായി. ഈ […]
കട്ടിപ്പാറയില്‍ ഊമയായ വൃദ്ധക്കും മകള്‍ക്കും നേരെ ആക്രമണം
കോഴിക്കോട് കട്ടിപ്പാറയില്‍ ഭിന്നശേഷിയുളള വൃദ്ധയേയും മകളെയും കൊട്ടേഷന്‍ സംഘം മര്‍ദിച്ചതായി പരാതി. മാവുള്ളകണ്ടി നഫീസയേയും മകള്‍ സുബൈദയെയുമാണ് വീട്ടില്‍ കയറി അക്രമിച്ചത്. കഴിഞ്ഞ ദിവസംസുബൈദയുടെ മകനെ തട്ടികൊണ്ടു പോയി മര്‍ദിച്ചിരുന്നു. കട്ടിപ്പാറ കന്നൂട്ടിപ്പാറ മാവുള്ളകണ്ടി നഫീസയെയും മകള്‍ സുബൈദയെയുമാണ് കൊട്ടേഷന്‍ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. മുഖ മൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്രൂരമായ മര്‍ദനത്തില്‍ സുബൈദയുടെ മുഖത്തും തലക്കും പരിക്കേറ്റു. സുബൈദയെ രണ്ടാം വിവാഹം ചെയ്ത പറമ്പില്‍ ബസാര്‍ സ്വദേശിയുടെ മകനാണ് […]
നെല്ലുല്പാദനത്തില്‍ നേട്ടം; ചെലവിനനുസരിച്ച് വിലയില്ല
നെല്‍ കൃഷി മേഖലക്ക് പുത്തനുണര്‍വ് പകരാന്‍ കൃഷി വകുപ്പിന് സാധിച്ചെന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ഏറെക്കുറെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതാണ്. കൃഷി ചെയ്യുന്ന ഭൂമിയുടെ അളവില്‍ വലിയ വ്യത്യാസമുണ്ടായില്ലെങ്കിലും ഇരുപ്പു കൃഷിയുള്‍പ്പെടെയുള്ള കൃഷി രീതികളിലൂടെ നെല്ലുല്‍പ്പാദനം കൂടി. അതേസമയം നെല്‍വയല്‍ -തണ്ണീര്‍ തട സംരക്ഷണ നിയമത്തിലെ ഭേദഗതി നെല്‍കൃഷിക്കുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒന്നും പരാമര്‍ശിക്കുന്നില്ല. കാര്‍ഷിക മേഖലയോട് അനുഭാവപൂര്‍ണമായ സമീപനം ഇടക്കാലത്ത് പൊതുസമൂഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഈ മനോഭാവത്തിന് ആക്കം കൂട്ടുന്നത് തന്നെയായിരുന്നു സംസ്ഥാന കൃഷി വകുപ്പിന്റെ ചുവടുകള്‍. […]
സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി
സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സന്നദ്ധത അറിയിച്ചത്. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഹോങ്കോങില്‍ സമരക്കാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ ഉപരോധിച്ചു
ഹോങ്കോങില്‍ സമരക്കാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ ഉപരോധിച്ചു. ചൈനയ്ക്കു കുറ്റവാളികളെ കൈമാറാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലിനെതിരെയാണ് ഹോങ്കോങില്‍ സമരം തുടരുന്നത്. പതിനായിരക്കണക്കിന് സമരക്കാരാണ് ഹോങ്കോങിലെ വിവിധ പൊലീസ് ആസ്ഥാനങ്ങള്‍ വളഞ്ഞത്. പൊലീസ് ഓഫീസുകളിലേക്കുള്ള വഴികളടച്ച പ്രക്ഷോഭകര്‍ വിവാദ ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികളെ കൈമാറാൻ ഹോങ്കോങുമായി ഉടമ്പടിയിലേർപ്പെടാത്തവരാണ് ചൈന, മക്കാവു, തായ്‍വാൻ എന്നീ രാജ്യങ്ങള്‍. ഇതില്‍ ചൈനയിലെ കോടതിസംവിധാനത്തിനുള്ളിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ബിൽ യാഥാര്‍ഥ്യമായാല്‍ ഹോങ്കോങില്‍ ചൈനയ്ക്ക് കൂടുതൽ ആധിപത്യം വരുമെന്നുമാണ് ഹോങ്കോങിലെ ജനങ്ങള്‍ […]
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു
തിരുവനന്തപുരം വട്ടപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
കണ്ണൂര്‍ ,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന
കണ്ണൂര്‍ ,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്. കണ്ണൂരില്‍ കഞ്ചാവും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തു. വിയ്യൂരില്‍ ടി.പി കേസ് പ്രതി ഷാഫിയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
അക്രമം തുടരുന്ന ബംഗാളിലേക്ക് ബി.ജെ.പി എംപിമാരുടെ സംഘം
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി എം.പിമാര്‍ പശ്ചിമബംഗാളിലേക്ക്. ദിലീപ് ഘോഷ്, മുകുള്‍ റോയി എന്നിവരടങ്ങുന്ന സംഘം 24 പര്‍ഗാനയിലെ ഭത്‌പാര സന്ദര്‍ശിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചേക്കുമെന്നാണ് വിവരം. എം.പി സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ടു പേര്‍ കൊല്ലപ്പെട്ട ഭത്പാരയില്‍ സംഭവത്തോട് ബന്ധപ്പെട്ട് പതിനാറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്.












