India Kerala

കോതമംഗലത്ത് ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍

എറണാകുളം കോതമംഗലത്ത് ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍. പോത്തിനക്കാട് പുളിന്താനത്താണ് സംഭവം. പ്രസാദ് എന്നയാളാണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Cricket Sports

ഒന്നല്ല, രണ്ടല്ല… അഞ്ച് വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യന്‍ ടീമില്‍

റിഷഭ് പന്ത് കൂടി ടീമില്‍ എത്തുന്നതോടെ ഇന്ത്യന്‍ ടീമിലുള്ള വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം അഞ്ചായി. എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവര്‍ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണെങ്കില്‍ കെ.എല്‍ രാഹുല്‍, കേദാര്‍ ജാദവ് എന്നിവര്‍ പാര്‍ട് ടൈം വിക്കറ്റ് കീപ്പര്‍മാരാണ്. വിക്കറ്റിന് പിന്നില്‍ ധോണിയുടെ വിശ്വസ്ത കരങ്ങളുള്ളിടത്തോളം മറ്റൊരു സാധ്യതയെ കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടതില്ല. പക്ഷെ 15 അംഗ ടീമില്‍ ആ ജോലി ചെയ്യാന്‍ കഴിവുള്ള 5 പേരെങ്കിലുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ധോണിയാണ് വിക്കറ്റ് […]

Entertainment

‘സിനിമയോട് എനിക്ക് അടങ്ങാത്ത ആര്‍ത്തിയാണ്, അതുകൊണ്ടാണ് ഇത്രയധികം സിനിമകള്‍ ചെയ്യുന്നത്: മമ്മൂട്ടി

പേരന്‍പ്, യാത്ര, മധുരരാജ..ഇപ്പോള്‍ ഉണ്ടയും..തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്ത് വീണ്ടും റെക്കോഡ് തീര്‍ക്കുകയാണ് മെഗാതാരം മമ്മൂട്ടി. പഴയ മമ്മൂട്ടിയുടെ അഭിനയ ചാരുത വെളിവാക്കുന്ന ചിത്രങ്ങളാണ് ഇവയില്‍ പലതും. ഉണ്ടയിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ സിനിമക്കൊപ്പം വാഴ്ത്തുകയാണ് പ്രേക്ഷകര്‍. കാരണം മമ്മൂട്ടി എന്ന മെഗാതാരം ആ ചിത്രത്തിലില്ല എന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. തുടര്‍ച്ചയായി സിനിമകള്‍ അഭിനയിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മമ്മൂട്ടി. സിനിമയോട് തനിക്ക് അടങ്ങാത്ത ആര്‍ത്തിയാണെന്നും അതിനാലാണ് ഇത്രയധികം സിനിമകള്‍ ചെയ്യുന്നതെന്നുമാണ് താരം മമ്മൂട്ടി പറയുന്നത്. ഒരു മലയാളം […]

India National

അസമില്‍ മുസ്‍ലിംകളെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു

അസമില്‍ മുസ്‍ലിംകളെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. ജയ് ശ്രീറാം എന്നും പാകിസ്താന്‍ മൂര്‍ദാബാദ് എന്നും പറയാന്‍ നിര്‍ബന്ധിച്ചു. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. ഓള്‍ അസം മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനും നോര്‍ത്ത് ഈസ്റ്റ് മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനുമാണ് പരാതി നല്‍കിയത്. അസമിലെ ബാര്‍പേടയില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‍ലിംകളെ ഓട്ടോ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടാണ് സംഘം മര്‍ദിച്ചത്. നിര്‍ബന്ധിച്ച് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, പാകിസ്താന്‍ മൂര്‍ദാബാദ് എന്നിങ്ങനെ പറയിക്കുകയും ചെയ്തു. […]

India Kerala

ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി; ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും

ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുംബൈ പൊലീസ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി സൂചന. അതേസമയം കേസിന്റെ അന്വേഷണത്തിനായി കണ്ണൂരിലെത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എത്തി. ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി ലഭിച്ചിട്ടും ഇതുവരെ ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിനായി കേരളത്തിലെത്തിയ മുംബൈ ഓഷ് വാര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി കണ്ണൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ബിനോയ് […]

India Kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

പവന് 320 രൂപ കൂടി 25,440 രൂപയായതോടെ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 3,180 രൂപയാണ് ഇന്നത്തെ വില. കൂടിയും കുറഞ്ഞുമാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്.

India Kerala

ശബരിമല സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ശബരിമലയില്‍ യുവതിപ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് പ്രേമചന്ദ്രൻ എം.പി അവതരിപ്പിച്ചത്. ശബരിമലയിൽ സുപ്രിം കോടതി വിധിക്ക് മുൻപുള്ള സാഹചര്യം തുടരണം, നിയമം പ്രാബല്യത്തിൽ വന്നാൽ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികൾ പാടില്ല, ശബരിമലയിലെ ആചാരങ്ങൾക്ക് മാറ്റം ആവശ്യമാണെങ്കിൽ 2018 […]

India Kerala

കോഴിക്കോട് കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ

കോഴിക്കോട് കീഴ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. 20 കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇതില്‍ 16 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീടാണ് ഇതേ കാരണത്താല്‍ കൂടുതല്‍ കുട്ടികള്‍ ഇന്ന് സ്‌കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നാവും വിഷബാധയുണ്ടായതെന്ന നിഗമനത്തിലേക്ക് എത്തിയത്.

Cricket Sports

ഇംഗ്ലണ്ടിലെ പിച്ചുകളെ പഴിച്ച് ബുംറ

ലോകകപ്പിനായി ഇംഗ്ലണ്ടില്‍ ഒരുക്കിയ പിച്ചുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ ബൌളര്‍ ജസ്പ്രീത് ബുംറ. താന്‍ കണ്ടതില്‍ ഏറ്റവും ഫ്ലാറ്റായ പിച്ചുകളാണ് ഇംഗ്ലണ്ടിലേതെന്ന് ബുംറ കുറ്റപ്പെടുത്തി. അതേസമയം, എത്ര മോശം പിച്ചിലും നന്നായി കളിക്കാന്‍ കഴിയുന്നവരാണ് ഇന്ത്യന്‍ ബൌളിങ് നിരയിലുള്ളതെന്നും ബുംറ പറഞ്ഞു. ബൌളര്‍മാരെ യാതൊരുവിധത്തിലും സഹായിക്കാത്ത പിച്ചുകളാണ് ലോകകപ്പിനായി ഇംഗ്ലണ്ടില്‍ ഒരുക്കിയതെന്നാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍ ജസ്പ്രീത് ബുംയുടെ വിമര്‍ശനം. അന്തരീക്ഷത്തില്‍ ഈര്‍പ്പമുണ്ടെങ്കിലും സീമും സ്വിങും ലഭിക്കുന്നില്ല. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഫ്ലാറ്റായ പിച്ചുകളാണ് ഇംഗ്ലണ്ടിലേതെന്നും ബുംറ […]

Entertainment

കക്ഷി അമ്മിണിപ്പിള്ളയിലെ കാന്തി ശിവദാസന്‍ ഇപ്പോള്‍ ഇങ്ങിനെയാണ്

സിനിമ റിലീസായില്ലെങ്കിലും കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫലി ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതമാണ്. പ്രത്യേകിച്ചും അഹമ്മദ് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായ കാന്തി ശിവദാസനെ.കുറച്ചു തടിയുള്ള, അതിലേറെ ഭംഗിയുള്ള കാന്തിയെ പാട്ടിറങ്ങിയപ്പോള്‍ ആളുകള്‍ ശ്രദ്ധിച്ചിരുന്നു. ഫറ ഷിബ്‍ലയാണ് കാന്തിയായി അഭിനയിച്ചിരിക്കുന്നത്. 68 കിലോ ഭാരമുള്ള ഫറ ചിത്രത്തിന് വേണ്ടിയാണ് ഭാരം കൂട്ടിയത്. അമ്മിണിപ്പിള്ളക്ക് വേണ്ടി 85 കിലോയാണ് ഫറ കൂട്ടിയത്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തിരിച്ച് വീണ്ടും 63 കിലോയിലേക്ക് എത്തുകയും ചെയ്തു. കഠിനമായി വര്‍ക്കൌട്ട് നടത്തിയാണ് ഫറ […]