India Kerala

ആദ്യം നടപടിയെടുക്കേണ്ടത് നഗരസഭ അധ്യക്ഷക്കെതിരെയാണെന്ന് ചെന്നിത്തല

ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആദ്യം നടപടിയെടുക്കേണ്ടത് നഗരസഭ അധ്യക്ഷക്കെതിരെയാണെന്ന് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് കൊണ്ട് അവസാനിക്കുന്ന വിഷയമല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം ആരംഭിക്കുന്നത് ചെയര്‍പേഴ്സണില്‍ നിന്നാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.

India Kerala

കോടിയേരി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടിയോ കോടിയേരിയോ ഇടപെട്ടിട്ടില്ല. അതിനാല്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റഎ നിലപാട്. അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതി സി.പി.എം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും.

Cricket Sports

കമന്ററി ബോക്‌സില്‍ നിന്ന് ഗാംഗുലിക്കും ലക്ഷ്മണിനും വിട്ടുനില്‍ക്കേണ്ടി വരും

ലോകകപ്പ് ക്രിക്കറ്റിന്റെ കമന്ററി ബോക്സില്‍ നിന്ന് സൗരവ്‌ ഗാംഗുലിക്കും വി.വി.എസ് ലക്ഷ്മണിനും വിട്ടുനില്‍ക്കേണ്ടിവന്നേക്കും. ബി.സി.സി ഐയുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കുമുള്ള ചട്ടങ്ങളാണ് ഇരുവര്‍ക്കും വിനയാകുന്നത്. ഔദ്യോഗിക പദവിയില്‍ തുടരണമോ അതോ കമന്ററി നടത്തണമോ എന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ താരങ്ങള്‍ക്ക് രണ്ടാഴ്ച സമയം അനുവദിക്കുമെന്ന് ബി.സി.സി.ഐ അധികൃതര്‍ വ്യക്തമാക്കി. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം നടപ്പിലാക്കിയ കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന ചട്ടമാണ് ഗാംഗുലിക്കും ലക്ഷ്മണിനും വിനയായത്. ഒരാള്‍ക്ക് ഒരു പദവി എന്നതാണ് ചട്ടത്തിന്റെ […]

Entertainment

മിഥുന്‍ മാനുവല്‍-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ആദ്യ ചിത്രം ഒരുങ്ങുന്നു

കുഞ്ചാക്കോ ബോബൻ മിഥുൻ മാനുവൽ തോമസ് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടുംപുറത്ത് അച്യുതന് ശേഷം കുഞ്ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. മിഥുൻ മാനുവൽ തന്നെയാണ് തിരക്കഥ. ഉണ്ണി മായ, ഷറഫുദ്ധീൻ, ശ്രീനാഥ്‌ ഭാസി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഷെെജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമാണ്. ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

India Kerala

പി.കെ ശ്യാമള രാജിക്കത്ത് നല്‍കി

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് പി.കെ ശ്യാമള. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടറിയേറ്റിലാണ് ശ്യാമള രാജി സന്നദ്ധത അറിയിച്ചത്. ‌ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വൈകീട്ട് ആന്തൂരില്‍ സി.പി.എം പൊതു യോഗം വിളിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് പി.കെ ശ്യാമള. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടറിയേറ്റിലാണ് ശ്യാമള […]

India National

തമിഴ്നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. തീവ്രശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പ്രതിസന്ധി പൂര്‍ണമായും പരിഹരിയ്ക്കാന്‍ സാധിച്ചിട്ടില്ല. മഴ പെയ്യാനായി തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ യാഗങ്ങള്‍ നടത്തി. ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും തുടരുകയാണ്. രണ്ടു ദിവസം മഴയുണ്ടാകുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ അതുണ്ടായില്ല. ഇതാണ് ജലപ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നത്. പരമാവധി സ്ത്രോതസുകള്‍ കണ്ടെത്തി അവിടങ്ങളില്‍ നിന്നും ജലമെത്തിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ചെന്നൈ കോര്‍പറേഷന്‍ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ […]

India National

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 നോടടുക്കുന്നു

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 നോടടുക്കുന്നു. ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ആവശ്യമായ ചികിത്സ സൌകര്യം ലഭ്യമല്ലെന്ന് ആരോപിച്ചുള്ള പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്. ചികിത്സയില്‍ കഴിയുന്നവരെ സി.പി.ഐ നേതാവ് കനയ്യകുമാര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുടെ ഇടപെടല്‍ തുടരുന്നുണ്ട്. പക്ഷെ വൈകി ആരംഭിച്ചതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല. ശ്രീ കൃഷ്ണ ആശുപത്രിയിലും കെജ്രിവാള്‍ ആശുപത്രിയിലുമാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് . കേന്ദ്ര സംഘം ആശുപത്രികളിലെത്തി വിവരശേഖരണം നടത്തി. […]

India National

ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരന്‍ കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരന്‍ കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ലെയ്സ് കെട്ടിച്ചത് . എന്നാൽ അധികാര ദുർവിനിയോഗം സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഇത് ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

India Kerala

മുത്തലാഖ് ബില്‍

മുത്തലാഖ് ബില്ലില്‍ മുസ്‍ലിം ലീഗ് അംഗത്തിന് സംസാരിക്കാന്‍ അവസരം ലഭിക്കാത്തതിന് കാരണം പി.കെ കുഞ്ഞാലിക്കുട്ടിയുടെ ജാഗ്രതക്കുറവ്. നേരത്തേ കത്ത് നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയാണ് സംസാരിക്കാന്‍ എഴുന്നേറ്റ കുഞ്ഞാലിക്കുട്ടിയെ സ്പീക്കര്‍ തടയാന്‍ കാരണം. മുത്തലാഖ് ബില്ല് നേരത്തേ ചര്‍ച്ചക്ക് വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ ഹാജരാകാതിരുന്നത് പാര്‍ട്ടിയില്‍ വിവാദമായിരുന്നു. രാവിലെ പത്ത് മണിക്ക് മുന്‍പ് കത്ത് നല്‍കിയാല്‍ ഏത് ബില്ലുമായി ബന്ധപ്പെട്ടും ലോക്സഭയില്‍ സംസാരിക്കാന്‍ അവസരം കിട്ടും. മുത്തലാഖ് ബില്ല് അവതരിപ്പിക്കുന്ന കാര്യം നേരത്തേ അറിയാമായിരുന്നിട്ടും സമയത്ത് കത്ത് നല്‍കി […]

Cricket Sports

ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങുന്നു; എതിരാളി അഫ്ഗാനിസ്താന്‍

ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നു. അയല്‍ക്കാരായ അഫ്ഗാനിസ്ഥാനാണ് എതിരാളി. വൈകീട്ട് മൂന്നിന് സതാംപ്ടണിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് വെസ്റ്റിന്‍ഡീസിനെയും നേരിടും. കളിച്ച മൂന്ന് മത്സരവും ജയിച്ച് മുന്നോട്ടുകുതിക്കുന്ന ഇന്ത്യക്ക് സതാംപ്ടണില്‍ വലിയ സമ്മര്‍ദങ്ങളുണ്ടാകില്ല. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ 7 പോയിന്റുമായി ഇന്ത്യ നാലാമതുണ്ട്. ശക്തമായ ബാറ്റിങ് ബൗളിങ്‌ നിര ഇന്ത്യക്ക് അവകാശപ്പെടാനുണ്ട്. രോഹിത്, രാഹുല്‍, കോഹ്‍ലി, ഹാര്‍ദിക് പാണ്ഡ്യ, ധോണി, തുടങ്ങിയ വലിയ താരനിരയുണ്ട് ബാറ്റിങ്ങില്‍. റിഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നതും പ്രതീക്ഷയാണ്. […]