India Kerala

ബിഹാറി യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത് ബിനോയ് വി ബാലകൃഷ്ണന്‍ എന്നാണ്. 2010-ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് പേര് രജിസ്റ്റർ ചെയ്തത്. പീഡന പരാതിയില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് പരിഗണിക്കും.

India National

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജി വച്ചു

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജി വെച്ചു. കാലാവധി തീരാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് രാജി. നേരത്തെ ആര്‍.ബി.ഐയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു.

India Kerala UK

രാജു നാരായണ സ്വാമിയുടെ ഇന്നത്തെ ദുഃ സ്ഥിതിക്ക്‌ കാരണം നമ്മളോരോരുത്തരും -സി വി ജോസഫ്

അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം, റാങ്കുകളുടെ തോഴനും പ്രവർത്തനമേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിച്ചവനും, സിവിൽ സർവീസിന്റെ എക്കാലത്തെയും മികച്ച കണ്ടെത്തൽ പകരം വയ്ക്കാനില്ലാത്ത ഈ അതുല്യ പ്രതിഭയാണ് അഴിമതിക്കു വശംവദനാവാതെ നീതിപൂർവം ജോലി ചെയ്യുന്നു എന്ന ഒറ്റ കാരണത്താൽ പിരിച്ചു വിടൽ ഭീഷണി നേരിടുന്നെന്നും അങ്ങനെ സംഭവിച്ചാൽ മറ്റു ജീവിത മാർഗങ്ങളൊന്നും തല്ക്കാലം മുന്നിലില്ലെന്നും വെളിപ്പെടുത്തികൊണ്ട് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുൻപിൽ ഗദ്ഗദകണ്ഠനാവുന്നത്. ഇത് നേരിൽ കണ്ട സൽസ്വഭാവികളായ മലയാളികളുടെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയെന്നു പറയാം! മിക്കവരിലും തന്നെ […]

Association Pravasi Switzerland UK

കലാപങ്ങൾ തീരാത്ത കലാമേളകൾ ,… വൈറലാകുന്ന വാട്ടസ്ആപ് ലേഖനങ്ങൾ …ഇനിയും സഹിക്കുവാൻ പ്രവാസിയുടെ ജീവിതം ബാക്കി …

കലാമേളയുടെ മത്സരങ്ങളിൽ കാലങ്ങളായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പിനെ പ്രധിനിധീകരിച്ചുകൊണ്ടാണീ ലേഖനം ഞാൻ എഴുതുന്നത്.. അതുപോലെ ഈ മേള പ്രസ്ഥാനത്തിലെ ഒരംഗവുമാണ് ഞാൻ …പ്രസ്ഥാനവേദികളിൽ ഇത് പറയാനോ ,പറഞ്ഞാൽ പ്രയോജനമോ ഇല്ലാത്തതിനാലാണ് ,അംഗങ്ങളും പൊതു ജനങ്ങളും അറിയാനായി ചിലതു കുറിക്കുന്നത് . കഴിഞ്ഞവർഷം മേളക്ക് ശേഷം വിനു ജോസെഫിനുവേണ്ടി പ്രസിദ്ധീകരിച്ച ലേഖനത്തെ പ്രതി സംഘടനയിലെ തീവ്രവാദികൾ ഇപ്പോൾ ഈ സൈറ്റ് അടച്ചുപൂട്ടിക്കുമെന്നും,വാട്ട്സ്ആപ് ഗ്രൂപ് വഴി ഏറാന്മൂളികളെകൊണ്ട് വ്യക്തിഹത്യ നടത്തുവാൻനോക്കിയും ,ഭീഷണിപ്പെടുത്തിയിട്ടും അതിലൊന്നും കൂസാതെ നിലകൊള്ളുകയും ,സത്യത്തിനുവേണ്ടി വീണ്ടും വീണ്ടും തൂലിക ചലിപ്പിക്കുകയും ,  ഈ ലേഖനം പ്രസിദ്ധീകരിക്കും എന്ന് ഉറപ്പു തരുകയും ചെയ്‌ത  ഇതിന്റെ […]

Association Pravasi Switzerland

സ്വിസ്സ്- കേരളാ വനിതാ ഫോറം ബാർബെക്യൂ കുടുംബ കൂട്ടായ്മ ആഘോഷിച്ചു.

സ്വിസ്സ്-കേരളാ വനിതാ ഫോറം കഴിഞ്ഞ June 15 ന് ആൾഷ് വിൽ ഡ്യൂറൻമാറ്റ് പാർക്കിൽ വച്ച് കുടുംബ കൂട്ടായ്മ ആഘോഷിച്ചു. സ്‌നേഹത്തിന് പ്രതിബിംബിക്കാന്‍ ചില കണ്ണാടികള്‍ വേണം. സൗഹൃദത്തിന് ഒരുമിച്ചിരിക്കാന്‍ ചില വേദികള്‍വേണം. കുടുംബബന്ധങ്ങള്‍ക്ക് ഒത്തു ചേരാൻ ചില അവസരങ്ങൾ വേണം. ബാർബെക്യൂ പോലുള്ള ഒത്തുചേരലുകൾ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. നിരവധി രുചികരമായ വിഭവങ്ങൾെ കൊണ്ടും, ഉല്ലാസ പ്രധമായ വിനോദങ്ങൾ കൊണ്ടും മനോഹരമായ ഒരു ദിനമായി മാറി ഈ ബാർബെക്യൂ. റിപ്പോർട്ട് – ആനിമരിയ സിറിയക്ഫോട്ടോസ് – പ്രീയ […]

India Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമള രാജി വെക്കേണ്ടെന്ന് സി.പി.എം

ആന്തൂര്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജി വെക്കേണ്ടെന്ന് സി.പി.എം തീരുമാനം. വിഷയത്തില്‍ ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായതായും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്യാമള രാജി സന്നദ്ധത അറിയിച്ചിരുന്നു. ‌ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വൈകീട്ട് ആന്തൂരില്‍ സി.പി.എം പൊതുയോഗം വിളിച്ചിട്ടുണ്ട്. അതേസമയം വീഴ്ച വരുത്തിയവർക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൌണ്‍സിലിന് മുകളില്‍ സെക്രട്ടറിമാര്‍ വാഴുന്ന അവസ്ഥ ഉണ്ടാകരുത്. ഇതിനായി നിയമനിര്‍മാണം […]

India Kerala

തിരുവനന്തപുരത്ത് 20 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരത്ത് 20 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കോവളം തിരുവല്ലം ബൈപാസ് റോഡിൽ കാറിന്റെ രഹസ്യ അറയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

India Kerala

കോടിയേരി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടിയോ കോടിയേരിയോ ഇടപെട്ടിട്ടില്ല. അതിനാല്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റഎ നിലപാട്. അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതി സി.പി.എം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും.

Entertainment

വീണ്ടും സല്ലൂ ഭായി; പുതിയ സാഹസിക വീഡിയോ പുറത്ത്

സിനിമയിലെ ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കാൻ മിടുക്കനാണ് സൽമാൻ ഖാൻ. കോടികൾ വാരുന്ന ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങൾക്ക് പുറമെ തന്റെ ജീവിതത്തിലെ സാഹസിക രംഗങ്ങളും പങ്കുവെക്കുന്ന തിരക്കിലാണിപ്പോൾ സല്ലൂ ഭായ്. സ്വിമ്മിങ് പൂളിൽ ഫ്ലിപ്പ് ചെയ്ത് ചാടുന്ന ഖാന്റെ വീഡിയോ ആണ് ഒടുവിലായി സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. സ്വിമ്മിങ് പൂളിൽ നിന്നും ഉയരുമുള്ള ഒരിടത്തേക്ക് വലിഞ്ഞ കേറിയാണ് സല്ലൂ ഭായി മറിഞ്ഞ് ചാടിയത്. കൂടെയുണ്ടായിരുന്ന സഹായികൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അത് കാര്യമാക്കാതെയായിരുന്നു സാഹസിക ചാട്ടം. […]

Cricket Sports

അഫ്ഗാനെതിരെ ഇന്ത്യ പതറുന്നു?

ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ പതറുന്നു. 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ ഇന്ത്യക്ക് നഷ്ടമായി. 30 റണ്‍സെടുത്ത് ലോകേഷ് രാഹുലും ഒരു റണ്ണെടുത്ത് രോഹിതും 29 റണ്‍സെടുത്ത് വിജയ് ശങ്കറും പുറത്തായി. അര്‍ദ്ദസെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്‍ലിയും വിജയ് ശങ്കറിന് ശേഷം ക്രീസിലെത്തിയ എം.എസ് ധോണിയുമാണ് ബാറ്റ് ചെയ്യുന്നത്.