Entertainment

മമ്മൂട്ടി ഇനി മുഖ്യമന്ത്രി; ബോബി സഞ്ജയ് സിനിമയുടെ പേര് ‘വണ്‍’

ബോബി സഞ്ജയ് തിരക്കഥയില്‍ മമ്മൂട്ടി ‘മുഖ്യമന്ത്രി’യാകുന്നു. ഉയരെക്ക് ശേഷം ബോബി-സഞ്ജയ് എന്നിവര്‍ തിരക്കഥയെഴുതുന്ന സിനിമയിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. ‘വണ്‍’ എന്ന് പേരിട്ട സിനിമയുടെ തിരക്കഥാ ജോലികളിലേക്ക് കടക്കുകയാണെന്ന് തിരക്കഥാകൃത്തുക്കള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടി നായകനായ ‘ഉണ്ട’ മികച്ച പ്രതികരണവുമായി തിയേറ്ററുകളിലോടുന്ന സന്ദര്‍ഭത്തിലാണ് ആരാധകരെ ആവേശത്തിലാക്കിയുള്ള പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. മമ്മൂട്ടിയുടെ തുടര്‍ച്ചയായ നാലാമത്തെ ഹിറ്റായിരുന്നു ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് ഹര്‍ഷദ് തിരക്കഥയെഴുതിയ ‘ഉണ്ട’. നേരത്തെ തെലുഗില്‍ ഇറങ്ങിയ യാത്ര, തമിഴില്‍ […]

Cricket Sports

നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മ; ജസ്പ്രീത് ബുംറ

തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മയുടെ പിന്തുണയാണെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചതോടെ തനിക്ക് വേണ്ടി അമ്മ ഏറെ പ്രയാസപ്പെട്ടെന്നും ബുംറ പറയുന്നു. ഈ പോരാട്ട വീര്യത്തിന്, കൃത്യതയ്ക്ക്, മനസാന്നിധ്യത്തിന് പ്രചോദനം എന്തെന്ന് ചോദിച്ചാല്‍ ബുംറയ്ക്ക് ഒരുത്തരം മാത്രം, അമ്മ, സഹോദരി, അവരാണ് തന്റെ എല്ലാം. സ്‌കൂള്‍ പ്രിന്‍സിപ്പാളായി എന്റെ അമ്മ ഈയടുത്താണ് വിരമിച്ചത്. എനിക്ക് ആത്മവിശ്വാസം ലഭിക്കാന്‍ മറ്റെവിടെയും പോകേണ്ടി വന്നിട്ടില്ല, വീട്ടില്‍ തന്നെ അതിനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും ബുംറ പറഞ്ഞു. നേരിടാന്‍ […]

India National

മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ മരണം

മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആവശ്യമായ ഐസിയുകൾ, മൊബൈൽ ഐസിയുകൾ, ബെഡുകൾ, മെഡിക്കൽ ഉപകരങ്ങൾ ,ഡോക്ടർമാർ എന്നിവ ഉടെൻ സജ്ജീകരിക്കണമെന്നാണ് ആവശ്യം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ വിട്ട് സാഹചര്യം പഠിക്കണം. ഗുരുതരമായ സാഹചര്യത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയും ഇടപെടലില്ലായ്മയുമാണെന്നും ഹരജിയിൽ പറയുന്നു. അഭിഭാഷകരായ മനോഹർ പ്രതാപ് ,സൻ പ്രീത് സിങ് അജ്മാനി എന്നിവരാണ് ഹരജി നൽകിയത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ […]

India National

ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണം, ആധാര്‍ ഭേദഗതി ബില്ലുകള്‍ ഇന്ന് പാര്‍ലമെന്റില്‍

പാര്‍ലമെന്റില്‍ ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയവും പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കെടുക്കും. ജമ്മുകശ്മിരില്‍ മുന്നോക്ക വിഭാഗക്കാര്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണബില്ലാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുക. അമിത് ഷായുടെ ആദ്യബില്‍ അവതരണം കൂടിയാണ് ഇത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്രത്തോടും സംസ്ഥാനത്തോടും ജൂലൈ […]

India Kerala

പി.ജയരാജനോട് ലോഹ്യം കൂടിയാലും എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥയെന്ന് കെ.എം ഷാജി

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.പി ജയരാജനോട് ലോഹ്യം കൂടിയാലും കൊല്ലപ്പെടും ജയരാജനെ എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥ എന്ന് കെ.എം ഷാജി ആരോപിച്ചു. ഗൌരവമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും നാല് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അഞ്ച് അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Technology

വാവെയുടെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ സെപ്തംബറില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയുടെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വാവെയ് മേറ്റ് എക്സ് വരുന്ന സെപ്തംബറില്‍ പുറത്തിറക്കും. ഗൂഗിളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഈ സ്മാര്‍ട്ട്‌ഫോണിലും ആന്‍ഡ്രോയിഡ് ഓപറേറ്റിംങ് സിസ്റ്റമായിരിക്കും ഉപയോഗിക്കുകയെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഫറന്‍സില്‍ ഈ ഫോണ്‍ വാവെയ് പുറത്തിറക്കിയിരുന്നു. നേരത്തെ ജൂണില്‍ മടക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്നാണ് വാവെയ് അവകാശപ്പെട്ടിരുന്നതെങ്കിലും വൈകുകയായിരുന്നു. സാംസങ്ങിന്റെ സമാനമായ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി വാവെയ് തീരുമാനിച്ചതോടെയാണ് ലോഞ്ചിംഗ് വൈകിയതെന്നാണ് കരുതുന്നത്. 5ജി […]

India Kerala

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസ് സമരം തുടങ്ങി

സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം ആരംഭിച്ചു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സമരം. സമരത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് […]

India Kerala

ആദിവാസി വഞ്ചനയുടെ മറയൂര്‍

ആദിവാസി ക്ഷേമത്തിനായി വകയിരുത്തിയ ലക്ഷങ്ങള്‍ ഉദ്യോഗസ്ഥ ലോബി തട്ടിയെടുത്തതിന്റെ തെളിവുകള്‍ പുറത്ത്. മറയൂരില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയത് വന്‍ കൊള്ളയാണെന്ന് പട്ടിക വര്‍ഗ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ വിഭാഗം കണ്ടെത്തി. ആദിവാസി മേഖലയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ ജനനി ജന്മരക്ഷാ പദ്ധതി,ഭവന പദ്ധതിയായ ലൈഫ് മിഷന്‍ തുടങ്ങിയവയ്ക്ക് നീക്കി വെച്ച പണമാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും കൂടി തട്ടിയെടുത്തത്. മറയൂര്‍ മോഡല്‍ അഴിമതിയുടെ വിശദാംശങ്ങള്‍ മാധ്യമം ആഴ്ച പതിപ്പ് പുറത്ത് വിട്ടു. ഇന്ന് […]

India Kerala

കണ്ണൂരിലെ സി.പി.എം ആഭ്യന്തര പ്രശ്നങ്ങളാണ് ബിനോയ് കോടിയേരിക്ക് എതിരെയുള്ള ആരോപണത്തിന് കാരണമെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍

കണ്ണൂരിലെ സി.പി.എം ആഭ്യന്തര പ്രശ്നങ്ങളാണ് ബിനോയ് കോടിയേരിക്ക് എതിരെയുള്ള ആരോപണം പുറുത്തുവരാനുള്ള കാരണമെന്ന് സി.എം.പി നേതാവ് സി പി ജോണ്‍. പി ജയരാജന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉന്നയിച്ചത്. അത് തുറന്നു പറയാന്‍ സി.പി.എം തയ്യാറാകണമെന്നും സി.പി ജോണ്‍.

India Kerala

സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കൃത്യവിലോപത്തിന് മാത്രം ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 28 പൊലീസുകാരെയാണ് സസ്പെന്‍റ് ചെയ്തത്. കസ്റ്റഡി മരണം അടക്കം നിരവധി പഴികളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊലീസ് കേള്‍ക്കേണ്ടി വന്നത്. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും കുറ്റകൃത്യങ്ങള്‍ തടയാതിരുന്നത് പൊലീസിന്‍റെ വലിയ വീഴ്ച്ചയായി കരുതപ്പെടുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായെന്നാണ് ഇത്തവണയും വിശദീകരണം. ടി.പി സെന്‍കുമാറും ലോക്നാഥ് ബഹ്റയുമാണ് ഈ സര്‍ക്കാരിന്‍റെ ഇത് വരെയുളള യാത്രയില്‍ പൊലീസിന്‍റെ തലപ്പത്ത് ഉണ്ടായിരുന്നത്. ജിഷ കേസിലും നടിയെ […]