ആന്തൂരിലെ പ്രവാസി ആത്മഹത്യയിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നു. ലോക കേരളസഭയുടെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവ് രാജിവെച്ചു. ലോക കേരളസഭയുടെ നടപടികളുമായി സഹകരിക്കേണ്ടെന്ന് മുസ്‍ലിം ലീഗും തത്വത്തിൽ തീരുമാനിച്ചു. സഭയുടെ മറ്റ് സമിതിയിലെ അംഗത്വം രാജിവെക്കുന്ന കാര്യം പാർലമെന്ററി പാർട്ടി ചേർന്ന് തീരുമാനിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
Author: Tomy Thondamkuzhy
എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും കൊല്ലപ്പെടുന്നു;
ആള്‍ക്കൂട്ട കൊലപാതകം പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ചു. ജാര്‍ഖണ്ഡ് അക്രമങ്ങളുടെയും ആള്‍കൂട്ട കൊലപാതകങ്ങളുടെയും ഫാക്ടറിയായി മാറിയെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും കൊല്ലപ്പെടുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. സബ്കാ സാത്, സബ്കാ വികാസ് നടപ്പിലാക്കണമെങ്കില്‍ രാജ്യത്ത് ജനങ്ങള്‍ ബാക്കിയുണ്ടാകണം. നിങ്ങള്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് സ്നേഹവും സഹവര്‍ത്തിത്വവും നിലനിന്നിരുന്ന പഴയ ഇന്ത്യ മതിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഗുലാം […]
സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി
സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ തലശ്ശേരി കോടതിയിൽ കീഴടങ്ങി. കൊളശ്ശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന ബിപിൻ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. ബിപിനും ജിതേഷും നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിതിനിടെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. നസീറിനെ അക്രമിച്ചതിൽ ജിതേഷിനും ബിപിനും പങ്കുണ്ടെന്ന് നേരത്തെ പിടിയിലായ അശ്വന്ത് നൽകിയ കുറ്റസമ്മത മൊഴിയിൽ […]
ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ യുവാവ് മരിച്ചു
ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവ് മരിച്ചു. 22 വയസ്സുള്ള തബ്രിസ് അന്‍സാരിയാണ് മരിച്ചത്. ബൈക്ക് മോഷണം ആരോപിച്ചാണ് ഇയാളെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദനത്തിനിടെ ഉച്ചത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ അന്‍സാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതോടെ വീണ്ടും മര്‍ദിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അന്‍സാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരത്തിന്റെ വടിയുപയോഗിച്ച് അന്‍സാരിയെ അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ മോഷ്ടാവാണെന്നും അതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് ഹിന്ദുത്വ […]
വിജയ് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍സ്റ്റാറാണെന്ന് ഉണ്ണി മുകുന്ദന്‍
ഇളയതളപതി വിജയ്‍യെ കുറിച്ച് ഉണ്ണി മുകുന്ദന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. ജീവിതത്തില്‍ ഇത്രയധികം എളിമയുള്ളൊരു നടനെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ഉണ്ണി പറയുന്നു. തന്റെ ആദ്യ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിൽ നടക്കുന്നതിനിടെയാണ് വിജയ്‌യെ ആദ്യമായി കാണുന്നത്. പ്രിവ്യു ഷോ കണ്ട് പുറത്തിറങ്ങിയപ്പോൾ മുടിയൊക്കെ പറ്റവെട്ടി ഒരു സാധാരണ കണ്ണാടിയുംവെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു ആളെ കണ്ടെന്നും അത് വിജയ് ആണെന്ന് മനസിലാക്കാൻ കുറച്ച് സമയമെടുത്തെന്നും ഉണ്ണി പറയുന്നു. അടുത്ത് ചെന്ന് സംസാരിക്കാൻ […]
റസലിനെ പൂട്ടാന്‍ ഞങ്ങളുടെ അടുത്ത് പ്ലാനുണ്ടെന്ന് ചാഹല്‍
ലോകകപ്പില്‍ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യയുടെ അടുത്ത മത്സരം വെസ്റ്റ്ഇന്‍ഡീസുമായാണ്. അപകടം പിടിച്ച ബാറ്റ്‌സ്മാന്മാരുടെ നിരയുമായാണ് വിന്‍ഡീസ് എത്തുന്നത്. ക്ലിക്കായാല്‍ ആര്‍ക്കും തടുക്കാന്‍ പറ്റില്ലെന്ന നിലയിലാണ് വിന്‍ഡീസിന്റെ വെടിക്കെട്ടുകാര്‍ ബാറ്റുവീശുക. അതിന് മുമ്പില്‍ ആന്‍ഡ്രെ റസലും. ഐപിഎല്ലില്‍ റസലിന്റെ ബാറ്റിങ് മിടുക്ക് അറിഞ്ഞതാണ്. ഇന്ത്യയുടെ കുല്‍-ചാ സഖ്യമൊക്കെ റസലിന്റെ ബാറ്റിങ് ചൂടറിഞ്ഞവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ ലോകകപ്പില്‍ റസലിന്റെ ബാറ്റ് അത്ര ചലിച്ചിട്ടില്ല. ഇന്ത്യക്കെതിരായ മത്സരത്തിലും അത് അങ്ങനെതന്നെ നിര്‍ത്താനാണ് ശ്രമം. റസലിനെ മെരുക്കാന്‍ പദ്ധതിയുണ്ടെന്ന് പറയുന്നത് യൂസ് […]
പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നു
പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നു. സാജന്‍റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. നഗരസഭയിലെത്തി പരിശോധന നടത്തിയ അന്വേഷണ സംഘം ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിച്ചു. പി.കെ ശ്യാമളയുടെ മൊഴി എടുക്കുന്നത് വൈകിയേക്കും. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ യോഗം ചേർന്നിരുന്നു. സാജന്‍റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ […]
സൗദിയിലെ അബഹ വിമാനത്താവള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് സൗദി വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സിറിയന്‍ പൊരന്‍ കൊല്ലപ്പെട്ടു. അബഹ വിമാനത്താവളത്തിലേക്കെത്തിയ മിസൈല്‍ യാത്രക്കാര്‍ പുറപ്പെടുന്ന ഗേറ്റിന് പുറത്താണ് പതിച്ചത്. പരിക്കേറ്റ 21ല്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സൌദി സഖ്യസേന അറിയിച്ചു. മലപ്പുറം സ്വദേശിയുടെ പരിക്ക് സാരമല്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട് പരിക്കേറ്റവരില്‍. രണ്ട് ഈജിപ്ഷ്യന്‍ പൌരന്മാരും ബംഗ്ലാദേശ് പൌരന്മാരുമുണ്ട്. ഇന്നലെ രാത്രി 9.10ന് അബഹയില്‍ ലാന്‍ഡ് […]
കോടതി വിവേചനങ്ങള്‍ തുറന്നുകാട്ടി മഅ്ദനി
ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണത്തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി കോടതിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ഒടുവിലത്തെ വിവേചനത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. നിങ്ങളും ഒന്ന് അറിഞ്ഞിരിക്കണമല്ലോ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സുപ്രീംകോടതി ഉത്തരവ് പോലും വകവെക്കാതെ തന്നെ ബുദ്ധിമുട്ടിച്ചെ പറ്റൂ എന്ന് വാശിയുള്ളത് പോലെ പെരുമാറുന്ന ജഡ്ജിമാരുടെ നിലപാടിനെയാണ് മഅ്ദനി തുറന്നുകാണിക്കുന്നത്. തന്റെ ആരോഗ്യകാരണങ്ങള്‍ ബോധിപ്പിച്ചപ്പോഴും കയര്‍ത്തുസംസാരിച്ച ജഡ്ജിക്ക് ശക്തമായി മറുപടി കൊടുത്ത സംഭവവും മഅ്ദനി പറയുന്നുണ്ട്. അബ്ദുനാസര്‍ മഅ്ദനിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം: […]
ആന്തൂർ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി
പ്രവാസി സംഭരകന്റെ ആത്മഹത്യയിൽ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെയും പാർട്ടി നേതാക്കളെയും സംരക്ഷിച്ച് മുഖ്യമന്ത്രി. ആന്തൂർ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നഗരസഭാ സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്തൂർ സംഭവത്തിൽ ആരെയും രക്ഷിക്കാനോ കേസ് അട്ടിമറിക്കാനോ സർക്കാർ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നഗരസഭ അധ്യക്ഷക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചതേയില്ല. സംഭവുമായി ബന്ധപ്പെട്ട് […]












