India Kerala

കല്ലടയുടെ പെര്‍മിറ്റ് റദ്ദാക്കല്‍; ആര്‍.ടി.എ യോഗത്തില്‍ തീരുമാനമായില്ല

യാത്രക്കാര്‍ക്ക് ബസ്സില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ല. നിയമ വശങ്ങള്‍ പഠിച്ച ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് ഇന്ന് തൃശൂരില്‍ ചേര്‍ന്ന റീജിയണന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചു. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കരുതെന്നും മര്‍ദനമേറ്റ സംഭവം ഒറ്റപ്പെട്ട വിഷയമാണെന്നും കല്ലട മാനേജ്മെന്റ് യോഗത്തെ അറിയിച്ചു. യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ കല്ലട ട്രാവല്‍സിന്റെ ബസ്സ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍.ടി.ഒയുടെ കീഴിലാണ്. ഈ സാഹചര്യത്തിലാണ് പെര്‍മിറ്റുമായി ബന്ധപ്പെട്ട എല്ലാ ചുമതലയുമുള്ള തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് […]

India National

രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷന്‍ മദന്‍ലാല്‍ സെയ്നി അന്തരിച്ചു

രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷന്‍ മദന്‍ലാല്‍ സെയ്നി അന്തരിച്ചു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത് അനുശോചിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി ദേശീയ വർക്കിങ് പ്രസിണ്ടന്റ് ജെ.പി നദ്ദ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരും മറ്റു ബി.ജെ.പി നേതാക്കളും അന്ത്യോപചാരമർപ്പിച്ചു

India Kerala

തോല്‍വിയുടെ പശ്ചാത്തലത്തില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി സി.പി.എം; പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി സി.പി.എം. ജൂലൈ 22 മുതല്‍ 28 വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങള്‍ക്ക് പറയുള്ളത് കേട്ട്, കഴിഞ്ഞ കാല സംഭവങ്ങളുടെ വസ്തുത വീശദീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുമെന്നും കോടിയേരി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്ന് കരകയറാന്‍ വേണ്ടിയുള്ള തിരുത്തല്‍ നടപടികളാണ് മൂന്ന് ദിവസം നീണ്ട് നിന്ന് നേതൃയോഗങ്ങള്‍ തയ്യാറാക്കിയത്.ജൂലൈ 3,4,5 തിയതികളില്‍ മൂന്ന് മേഖലയോഗങ്ങള്‍ […]

India Kerala

പച്ചക്കറി കൃഷിയുടെ വ്യാപനം; വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെന്ന് കര്‍ഷകര്‍

ഇടുക്കിയിലെ വട്ടവടയിലും കാന്തല്ലൂരിലും പച്ചക്കറി കൃഷിക്കായി പ്രത്യേക കാര്‍ഷിക മേഖല രൂപീകരിച്ചുവെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പ്രധാന നേട്ടങ്ങളിലൊന്നായി അവകാശപ്പെടുന്നത്. എന്നാല്‍ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതും ബജറ്റ് തുക കര്‍ഷകരിലേക്ക് എത്തുന്നതും അടക്കം വലിയ പാളിച്ചകള്‍ ഉണ്ടായതായാണ് കര്‍ഷ‍കര്‍ പറയുന്നത്. ശീതകാല പച്ചക്കറികൃഷിയുടെ നാടാണ് വട്ടവടയും കാന്തല്ലൂരും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന നാട്. 5000 ഹെക്ടര്‍ ജൈവപച്ചക്കറി കൃഷിക്കായി ഒരുക്കുമെന്നാണ് കൃഷി വകുപ്പ് പറഞ്ഞിരുന്നതെങ്കിലും ഈ മേഖലകളില്‍ പച്ചക്കറി കൃഷിയിലെ വ്യാപനം അത്ര കാര്യമായുണ്ടായില്ലെന്ന് […]

India Kerala

മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ഇന്ന്. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാനാകില്ലെന്ന് ആര്‍.ബി.ഐ നിലപാടറിയിച്ച സാഹചര്യത്തിലാണ് യോഗം. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തിലാണ് ബാങ്കേഴ്സ് സമിതി. ഇക്കാര്യം വ്യക്തമാക്കി ബാങ്കേഴ്സ് സമിതി പത്രങ്ങളില്‍ നല്‍കിയ പരസ്യം വിവാദമായിരുന്നു. കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍.ബി.ഐ അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആര്‍.ബി.ഐ നിലപാട് വന്നതിനെ തുടർന്ന് ബാങ്കുകൾ ജപ്തി നടപടികളിലേക്ക് […]

India National

രാജ്യസഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 11 മണിക്ക് ഗാന്ധി നഗറിൽ നാമനിർദ്ദേശ പത്രിക നൽകും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തിയതികളിലാണ് തെരഞ്ഞെടുപ്പ്. ഇതിനിടെ ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യത്യസ്ത ദിനങ്ങളിൽ നടത്തുന്നതിന് എതിരായ ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട് ഉം ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് ജൂലൈ 5, 6 തിയതികളിൽ തെരഞ്ഞെടുപ്പ് നടക്കുക. വിദേശകാര്യമന്ത്രി […]

Entertainment Uncategorized

പ്രീഡിഗ്രി സെക്കന്‍റ് ഇയര്‍ തോറ്റു ജീവിതം വരെ പണയം വച്ച് സിനിമയ്ക്ക് പോയ ആളാണ് താനെന്ന് മമ്മൂട്ടി

മലയാള സിനിമയെ ലേക ചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ കൃത്യമായ പങ്കു വഹിച്ച നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയെന്നാല്‍ തനിക്ക് ഭ്രന്താണെന്നാണ് മമ്മൂട്ടി പണ്ടും പല തവണ പറഞ്ഞിരുന്നു. സിനിമ എന്ന വികാരം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വീണ്ടും ഒരു തവണ കൂടി പ്രേക്ഷകരോട് പറയുകയാണ് മെഗാസ്റ്റാര്‍. ”സിനിമ കാണാന്‍ പോയതിന്‍റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍റ് ഇയര്‍ തോറ്റു ജീവിതം വരെ പണയംവച്ച് […]

Cricket Sports

ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് സച്ചിന്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മഹേന്ദ്രസിങ്ങ് ധോണിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സച്ചിന്‍റെ വിമര്‍ശനം. വിരാട് കോഹ്‍ലി പുറത്തായതിന് ശേഷം ഇന്നിങ്സിന്‍റെ വേഗത പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. മധ്യനിരയെ നയിക്കേണ്ട ധോണി 52 പന്തുകളില്‍ നിന്നും 28 റണ്‍സാണ് നേടിയത്. അദ്ദേഹത്തിന്‍റെ ബാറ്റിങ്ങില്‍ വലിയ ലക്ഷ്യമില്ലാത്തത് പോലെ തോന്നി. മുതിര്‍ന്ന താരമായതിനാല്‍ തന്നെ കുറച്ച്കൂടി തൃഷ്ണ ഇന്നിങ്സില്‍ ധോണി കാണിക്കേണ്ടതായിരുന്നു. കേദാര്‍ ജാദവും ധോണിയും തമ്മിലുള്ള കൂട്ടുകെട്ടും […]

India Kerala

ആന്തൂർ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി

പ്രവാസി സംരംഭകന്റെ ആത്മഹത്യയിൽ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെയും പാർട്ടി നേതാക്കളെയും സംരക്ഷിച്ച് മുഖ്യമന്ത്രി. ആന്തൂർ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നഗരസഭാ സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്തൂർ സംഭവത്തിൽ ആരെയും രക്ഷിക്കാനോ കേസ് അട്ടിമറിക്കാനോ സർക്കാർ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നഗരസഭ അധ്യക്ഷക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചതേയില്ല. സംഭവുമായി ബന്ധപ്പെട്ട് […]

India Kerala

ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കി ഒത്തുതീര്‍പ്പിനില്ലെന്ന് ജോസ് കെ മാണി വിഭാഗം

കേരള കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ സമവായ സാധ്യത ഇല്ലാതാക്കരുതെന്ന് യു.ഡി.എഫ് നേതാക്കള്‍ ജോസ് കെ മാണി വിഭാഗത്തോട് ആവശ്യപ്പെട്ടു. ജോസ് കെ മാണിയുമായി യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം മുന്നോട്ട് വെച്ചത്. കേരള കോണ്‍ഗ്രസ് ഒന്നായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ തുടരാനും യു.ഡി.എഫ് തീരുമാനിച്ചു. ചര്‍ച്ചയില്‍ നിബന്ധനകളൊന്നും വെച്ചില്ലെന്ന് പറഞ്ഞ ജോസ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയും നല്‍കി.