തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു. കെ മുരളീധരന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ കത്ത് അയക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഇതെല്ലാം തള്ളിയാണ് കേന്ദ്ര നീക്കം.
Author: Tomy Thondamkuzhy
ഇന്ത്യക്ക് ബാറ്റിംങ്, ഓപണര്‍മാര്‍ പുറത്ത്
ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് പതിഞ്ഞ തുടക്കം. ഓപണര്‍മാരായ രോഹിത് ശര്‍മ്മയെയും(18) കെ.എല്‍ രാഹുലിനേയും(48) ഇന്ത്യക്ക് നഷ്ടമായി. 21.3 ഓവറിലാണ് ഇന്ത്യ നൂറ് റണ്‍ പൂര്‍ത്തിയാക്കിയത്. ആറാം ഓവറിലെ അവസാന പന്തിലാണ് രോഹിത് ശര്‍മ്മയുടെ വിവാദപുറത്താവലുണ്ടായത്. ബാറ്റിനും പാഡിനുമിടയിലൂടെ റോച്ചിന്റെ പന്ത് കീപ്പര്‍ കൈപ്പിടിയിലൊതുക്കി. രോഹിത്തിനെതിരെ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ അനങ്ങിയില്ല. ഇതോടെ വിന്‍ഡീസ് ഡി.ആര്‍.എസ് വിളിക്കുകയായിരുന്നു. മൂന്നാം അമ്പയര്‍ ആദ്യ പരിശോധനയില്‍ തന്നെ ഔട്ട് വിളിക്കുകയും […]
അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം പൊളിയുന്നു
അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ സമരം പൊളിയുന്നു. സമരം തുടരുമ്പോഴും പല ബസുകളും ബുക്കിംഗ് പുനരാരംഭിച്ചു. ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെങ്കിലും ആരും യാത്ര ചെയ്യാൻ വരില്ലെന്ന വിചിത്ര വാദമാണ് ബസുടമകൾ ഉയര്‍ത്തുന്നത്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ബസുകളിൽ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്തർ സംസ്ഥാന ബസുകൾ സമരമാരംഭിച്ചത്. ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതോടെ ഇനി ചർച്ച വേണ്ടെന്ന് സർക്കാരും നിലപാടെടുത്തു. സമരം നീളുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് ഒരു വിഭാഗം ബസുടമകൾ ആശങ്ക ഉയർത്തി. ഇപ്പോൾ സമരം […]
കോഴിക്കോട് ഫോറസ്റ്റ് ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി
കോഴിക്കോട് ഡി.എഫ്.ഒ ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പുരയിടത്തിലെ തേക്ക്മരം മുറിക്കാന്‍ കലക്ടര്‍ അനുവദിച്ചിട്ടും ഡി.എഫ്.ഒ തടസ്സം നില്‍ക്കുന്നുവെന്ന് ആരോപണം.
പ്രളയം: ധനസഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടില്ലെന്ന് മന്ത്രി
പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടില്ലെന്ന് റവന്യുമന്ത്രി. നിലവിൽ ജൂൺ 30 ആണ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിനായിരുന്നു മന്ത്രിയുടെ മറുപടി. റേഷൻ കടത്ത് തടയാൻ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമനും സഭയെ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ഗോഡൗണുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകൾ സ്റ്റെന്റ് വിതരണ കമ്പനികൾക്ക് […]
സെല്‍ഫി മരണ നിരക്ക് സ്രാവ് ആക്രമണത്തിലേതിനേക്കാള്‍ അഞ്ചിരട്ടി
കോഴിക്കോട്: സെല്‍ഫി ഭ്രമത്തില്‍ അഭിരമിച്ചവരെ ഏറെ ആശങ്കയിലാഴ്ത്തുന്ന കണക്കാണ് ഫാമിലി മെഡിസിന്‍ ആന്‍ഡ് പ്രൈമറി കെയറിന്‍െറ ജേണല്‍ പുറത്തു വിട്ടിരിക്കുന്നത്. 2011 ഒക്ടോബറിനും 2017 നവംബറിനുമിടയില്‍ ലോകത്ത് സ്രാവിന്‍െറ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ ആളുകളാണ് സെല്‍ഫി എടുക്കുന്നതിനിടയില്‍ മരണപ്പെട്ടതെന്നാണ് ജേണല്‍ പറയുന്നത്. ഈ കാലഘട്ടത്തില്‍ സ്രാവിന്‍െറ ആക്രമണത്തില്‍ 50നടുത്ത് ആളുകളാണ് കൊല്ലപ്പെട്ടതെങ്കില്‍ 259 പേര്‍ക്കാണ് സെല്‍ഫി മരണക്കുരുക്കായത്. യുവാക്കളാണ് അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫിക്ക് ശ്രമിക്കാറ്. വീണും, വെള്ളത്തില്‍ മുങ്ങിയും മറ്റ് അപകടങ്ങളില്‍പെട്ടുമാണ് മരണം നടക്കുന്നത്. മികച്ച […]
‘ഇച്ചായാ എന്ന വിളി വേണ്ട, ടൊവിനോ എന്നാണ് സുഖം’
സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും മികച്ച കഥാപാത്രങ്ങള്‍ കൊണ്ടും ടൊവിനോ തോമസ് എന്ന യുവനടന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആരാധകര്‍ ഇച്ചായന്‍ എന്ന് അദ്ദേഹത്തെ വിളിക്കാറുണ്ട്. എന്നാല്‍ ഇച്ചായാ വിളിയോട് താല്‍പര്യമില്ലെന്നും ടൊവിനോ എന്ന് വിളിക്കുന്നതാണ് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു. ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്ന് ടൊവിനോ ചോദിക്കുന്നു. ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് […]
വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്
ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുന്‍ മത്സരത്തില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20 സ്പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്. ജയിച്ചത് ഒരു […]
പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി; എൽ.ഡി.എഫ് ഉപവാസ സമരം ആരംഭിച്ചു
പാലാരിവട്ടം മേൽപ്പാലം നിർമാണം അഴിമതിക്കെതിരെ എൽ.ഡി.എഫ് ഉപവാസ സമരം ആരംഭിച്ചു. ക്രമക്കേടിന് കാരണക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍കൊണ്ടുവരുന്നത് വരെ സമരം തുടരാനാണ് തീരുമാനം. അതേസമയം തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട വല്ലാര്‍പാടം മേല്‍പ്പാലം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനർനിർമാണത്തിന്റെ ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന‌് ഈടാക്കുക, ഇബ്രാഹിം കുഞ്ഞ് എം.എൽ.എ സ്ഥാനം രാജിവയ‌്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എൽ […]
വായ്പ തിരിച്ചടവില്‍ തര്‍ക്കം; പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.ജെ ജോസ് കുഴഞ്ഞുവീണ് മരിച്ചു
വായ്പ തിരിച്ചടവിനെച്ചൊല്ലിയുള തര്‍ക്കത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ വി. ജെ ജോസ് കുഴഞ്ഞുവീണ് മരിച്ചു. വാഹന വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് അധികൃതരുമായുളള തര്‍ക്കത്തിനിടെയാണ് പിതാവിന് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടതെന്ന് മകന്‍ ജോയല്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.ജെ ജോസ് ഇന്ന് രാവിലെയാണ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. മകന്റെ വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്കില്‍ നിന്നുമെത്തിയ ആളുകളുമായി ഉണ്ടായ തകര്‍ക്കത്തെത്തുടര്‍ന്നാണ് ജോസ് കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കള്‍ […]












