ദേശീയ പൌരത്വ പട്ടികയില്‍ പേരില്ലെന്ന് ഭയന്ന് അസമില്‍ 14 വയസുകാരി ജീവനൊടുക്കി. റൌമാരി ചപോരി ഗ്രാമത്തിലെ നൂര്‍ നഹര്‍ ബീഗമാണ് ധരിച്ചിരുന്ന ദൂപ്പട്ടയില്‍ വീട്ടിനകത്ത് സ്വയം ജീവനൊടുക്കിയത്. കഴിഞ്ഞ വര്‍ഷം അസം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ പൌരത്വ പട്ടികയില്‍ നൂര്‍ നഹറിന്റെ പേരില്ലായിരുന്നു. അന്തിമ പട്ടികയില്‍ തന്റെ പേരുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു തുടര്‍ന്ന് നൂര്‍. ഇന്നലെ അസം സര്‍ക്കാര്‍ തുടര്‍നിഷേധ ഡ്രാഫ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇത് അന്തിമ കരട് പട്ടികയാണെന്ന് തെറ്റിദ്ധരിച്ച നൂറിന്റെ പിതാവ് പുതിയ പട്ടികയില്‍ പേരില്ലാത്ത […]
Author: Tomy Thondamkuzhy
തബ്രീസ് അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തും മുമ്പ് വിഷം കലര്‍ന്ന വെള്ളം നല്‍കിയെന്ന് മൊഴി
ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തല്ലിക്കൊന്ന തബ്രീസ് അന്‍സാരിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് വിഷം കലര്‍ന്ന വെള്ളം നല്‍കിയെന്ന് അമ്മാവന്റെ മൊഴി. തബ്രീസിനെ മര്‍ദ്ദിച്ചതിന് ശേഷം ദാതൂറ എന്ന വിഷചെടിയുടെ ഇല ചേര്‍ത്ത വെള്ളം കുടിക്കാനായി നല്‍കിയെന്നാണ് അമ്മാവന്റെ മൊഴി. മരണത്തില്‍ പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തബ്രീസിന്റെ അമ്മാവന്‍ മുഹമ്മദ് മസ്റൂര്‍ പറഞ്ഞു. മുഖ്യ സൂത്രധാരനടക്കം 11 പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ വീഴ്ച്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് […]
ബാഗ് ഇനി പഴങ്കഥ; സംസ്ഥാനത്തെ ആദ്യ സ്കൂൾ ബാഗ് രഹിത വിദ്യാലയം വയനാട്ടില്‍
ബാഗും പുസ്തകങ്ങളും ഇല്ലാതെ പഠന ഭാരം പൂർണമായും ഇല്ലാതാക്കിയിരിക്കുകയാണ് വയനാട്ടിലെ ഒരു പൊതു വിദ്യാലയം. സംസ്ഥാനത്തെ ആദ്യ സ്കൂൾബാഗ് രഹിത വിദ്യാലയമെന്ന ഖ്യാതി നേടിയത് തരിയോട് എസ്.എ.എൽ.പി സ്കൂളാണ്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽനിന്നുള്ള ആദിവാസി വിദ്യാർത്ഥികളാണ് തരിയോട് എസ.എ.എൽ.പി സ്കൂളിലെ പകുതിയോളം കുട്ടികൾ. ഭാഗിന്‍റെ ഭാരമില്ലാതെ കയ്യും വീശി പഠിക്കാനെത്തുന്ന ഈ കുട്ടികൾക്കിന്ന് പഠനം ഒരു ഭാരമേയല്ല. സംസ്ഥാനത്തെ ആദ്യ ബാഗ്‍ രഹിത വിദ്യാലയമായി മാറിയ സ്കൂളിൽ പഠനം മധുരം എന്നത് വെറുംവാക്കല്ല. പൊതു […]
ഡയറി ഫാമിന് അനുമതി നിഷേധിച്ച് ഉദ്യോഗസ്ഥര്‍; പദ്ധതി ഉപേക്ഷിച്ച് പ്രവാസി മടങ്ങി
തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കൃഷിമന്ത്രിയുടെ പിന്തുണയില്‍ ഡയറി ഫാം തുടങ്ങാന്‍ പദ്ധതിയിട്ട ഷാര്‍ജയിലെ ഫൈസല്‍ തങ്ങള്‍ക്ക് ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് മടങ്ങേണ്ടി വന്നു. രാഷ്ട്രീയ നേതൃത്വം പിന്തുണച്ചപ്പോഴും ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തിന്‍റെ പദ്ധതിയെ തകിടം മറിച്ചത്. പ്രവാസം മതിയാക്കി ശിഷ്ടകാലം പാല്‍ കറന്ന് ജീവിക്കാന്‍ രണ്ടു വര്‍ഷം മുമ്പ് നാട്ടിലെത്തിയ ഈ പ്രവാസിക്ക് പക്ഷെ, ഉദ്യോഗസ്ഥരുടെ കറവ പശു ആകാനായിരുന്നു വിധി. മൂന്ന് ഏക്കറുള്ള ഫാമില്‍ ഏഴ് സെന്റ് തണ്ണീര്‍തടം കണ്ടെത്തി ആദ്യം പണമൂറ്റിയത് […]
നെടുങ്കണ്ടം കസ്റ്റഡി മരണം; സ്ട്രക്ചറിലാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍
ഇടുക്കി നെടുങ്കണ്ടം സ്റ്റേഷനില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ വിശദീകരണം പുറത്ത്. സ്ട്രക്ചറിലാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍. 16ാം തിയതിയാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിക്ക് നടക്കാനാവാത്ത അവസ്ഥയായിരുന്നു.ഓടി വീണ് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിന്‍റെ മറവില്‍ രണ്ട് കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാംപ്രതിയാണ് മരിച്ച രാജ്കുമാര്‍. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീര്മേട് സബ് ജയിലില്‍ എത്തിച്ചത്. ജയിലില്‍ എത്തിയതു മുതല്‍ […]
ആന്തൂര്‍; അനുമതി വൈകുന്നതിനെതിരെ നിവേദനം ലഭിച്ചിരുന്നുവെന്ന് ജലീല്‍
ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്ത പ്രശ്നം നിവേദനമായി ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി വന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ ആരെങ്കിലും വിളിച്ചിരുന്നതായി അറിയില്ലെന്നും ജലീല്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമിതിയില്‍ ജയിംസ് മാത്യുവാണ് ജലീലിന് പരാതി നല്‍കിയ കാര്യം പറഞ്ഞത്. തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രിയുടെ പി.എസിനെ വിളിച്ചത് എന്തിനാണെന്നും ജയിംസ് മാത്യു ചോദിച്ചിരുന്നു.
ആ പാട്ട്, ബൈക്ക് റൈഡിങ്, ഷാറൂഖിന്‍റെ ആഘോഷവും വൈറല്‍
കിങ്ഖാന്‍ ഷാറൂഖ്, ബോളിവുഡില്‍ അരങ്ങേറിയിട്ട് ഇന്നലേക്ക് 27 വര്‍ഷം തികഞ്ഞിരുന്നു. #27GoldenYearsOf-SRK എന്ന ഹാഷ്ടാഗിലായിരുന്നു ആരാധകര്‍ കിങ്ഖാന്റെ 27 വര്‍ഷങ്ങളെ ആഘോഷിച്ചിരുന്നത്. ഇത് ട്രെന്‍ഡിങ് ആവുകയും ചെയ്തു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 1992ല്‍ ആയിരുന്നു ഷാറൂഖിന്റെ അരങ്ങേറ്റ ചിത്രമായ ദീവാന റിലീസാവുന്നത്. ഷാറൂഖിന്റെ ആദ്യ ചിത്രം ഇതല്ലെങ്കിലും റിലീസായ ചിത്രം എന്ന നിലക്കാണ് ദീവാന ആഘോഷിക്കപ്പെടുന്നത്. “ കോയിനാ കോയി ചാഹിയെ” എന്ന ഗാനം പാടി ബൈക്ക് ഓടിച്ചു വന്ന ഷാരൂഖ്, അന്ന് അത് ഓടിച്ച് […]
നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു
പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലായി നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 25ലധികം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്‍ഗവീ നിലയത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമ കൂടിയാണ് വിജയ നിര്‍മല. 1971ല്‍ മീന എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായിക അരങ്ങേറ്റം. മലയാള സിനിമയിലെ ആദ്യവനിത സംവിധായികയെന്ന റെക്കോര്‍ഡും വിജയ നിര്‍മലയുടെ പേരിലാണ്.
വേഗത്തില്‍ 20,000 റണ്‍സ്; കോഹ്‌ലിക്ക് വേണ്ടത് 37 റണ്‍സ്
ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ന് വെസ്റ്റിന്‍ഡീസുമായുളള മത്സരത്തിനിറങ്ങുമ്പോള്‍ താരം റണ്‍വേട്ടയില്‍ പുതിയൊരു റെക്കോര്‍ഡിനരികിലാണ്. ഇന്ന് 37 റണ്‍സ് കൂടി നേടിയാല്‍ താരത്തിന് ഏറ്റവും വേഗത്തില്‍ ഇരുപതിനായിരം റണ്‍സ് ക്ലബില്‍ അംഗത്വം നേടുന്ന ക്രിക്കറ്റ് താരമാകാം. നേരത്തെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം ലോകകപ്പിനിടെ കോലി സ്വന്തമാക്കിയിരുന്നു. ഇന്ന് വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന് മുന്നിലുള്ളത് മറ്റൊരു അതിവേഗ റണ്‍സ് വേട്ടയുടെ റെക്കോര്‍ഡാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും […]
ഇന്ത്യ വിന്‍റീസ് പോരാട്ടം ഇന്ന്
ലോകകപ്പില്‍ ഇന്ന് ഇന്ത്യ-വെസ്റ്റ് ഇന്‍റീസ് പോരാട്ടം. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ട്വന്റി20 സ്പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്. ജയിച്ചത് ഒരു മത്സരം മാത്രം. മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവരിപ്പോള്‍. ഇന്ത്യക്കെതിരെയും തോറ്റാല്‍ പുറത്തായവരുടെ കൂട്ടത്തില്‍ ഔദ്യോഗികമായി പേരെഴുതാം. […]












