India Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍

വാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍. ശ്യാമളക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന സംസ്ഥാന കമ്മിറ്റി നിലപാടിനെ തള്ളിയാണ് ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചത്. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളക്ക് സാജന്‍റെ പരാതിയില്‍ ഇടപെടാ‍ന്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ചവന്നു എന്നത് ഉള്‍ക്കൊള്ളാന്‍ പി.കെ ശ്യാമള തയ്യാറാകണമെന്നും പി. ജയരാജന്‍ ആവശ്യപ്പെടുന്നു. തന്‍റെ ജനകീയതയില്‍ പാര്‍ട്ടിക്ക് […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നടന്നതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടെങ്കിലും ഇതുവരെ പ്രത്യേകസംഘം രൂപീകരിച്ചില്ല. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ ക്രൈംബ്രാഞ്ച് എസ്പിമാര്‍ക്ക് ചുമതല നല്‍കിയേക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. ഇത് അന്വേഷണത്തെ മന്ദഗതിയിലാക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ […]

India Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ ഒരു മണിക്കൂറാണ് സമരം. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. 2016ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം.

India National

ജമ്മുകശ്മീര്‍ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍

ജമ്മുകശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണമുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബില്ല് അവതരിപ്പിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് സഭയുടെ അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന് സഭയുടെ പരിഗണനക്ക് വരും. രാജ്യസഭയില്‍ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളും അംഗങ്ങള്‍ അവതരിപ്പിക്കും.

India National

ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും; നിയമത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി

ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് മധ്യപ്രദശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി . കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കുന്നതാണ് നിയമം. അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്കും പുതിയ നിയമമനുസരിച്ച് തടവ് ശിക്ഷ ലഭിക്കും. ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ബില്‍ നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും ഗോ സംരക്ഷണത്തില്‍ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിലെ […]

Entertainment

വരുന്നു വീണ്ടും, സലീം അഹമ്മദ്-മമ്മൂട്ടി ചിത്രം !

ഒരിടവേളക്ക് ശേഷം ആരാധകരെ ആവേശത്തിലാഴ്ത്താൻ മമ്മൂട്ടി – സലീം അഹമ്മദ് ചിത്രം വീണ്ടും. ദേശീയ അവാർഡ് ഉൾപ്പടെ വലിയ നിരൂപക പ്രശംസ നേടിയ ‘പത്തേമാരി’ ഇറങ്ങി നാല് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയ ഖാലിദ് റഹ്‍മാൻ ചിത്രം ‘ഉണ്ട’ വൻ ഹിറ്റായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹിറ്റ് സിനിമകളുമായി മുന്നേറവെയാണ് സലീം അഹമ്മദുമായുള്ള ചിത്രത്തിന് മമ്മൂട്ടി വീണ്ടും ഒരുങ്ങുന്നത്. ടോവിനോയെ നായകനാക്കിയുള്ള […]

Cricket Sports

ജൈത്രയാത്ര തുടര്‍ന്ന് ടീം ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത കൂടുതല്‍ സജീവമാക്കി. ഇന്ത്യയോട് പരാജയപ്പെട്ട വിന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യം ബാറ്റിംങിനിറങ്ങി 268 റണ്‍സിലൊതുങ്ങിയെങ്കിലും ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇന്ത്യക്കുവേണ്ടി ഷമി നാല് വിക്കറ്റും കളിയിലെ താരമായ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി 72 റണ്‍സും നേടി. സ്‌കോര്‍: ഇന്ത്യ 268/7 (50 ഓവര്‍), വെസ്റ്റിന്‍ഡീസ് 143 ഓള്‍ഔട്ട്(34.2 ഓവര്‍) ഇന്ത്യയുടെ ഓപണിംങ് ബൗളര്‍മാരായ ബുംറ- ഷമി സഖ്യത്തിന് മുന്നില്‍ […]

India National

ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി; ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി

ജി-20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയായി. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റുമായും മോദി കൂടിക്കാഴ്ച നടത്തും. നാളെയും മറ്റന്നാളുമായി ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് നരേന്ദ്രമോദിയും ഷിന്‍സോ ആബെയും കൂടിക്കാഴ്ച നടത്തിയത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് പരിഹാരം തേടേണ്ടതുണ്ടെന്ന് ആബെ മോദിയോട് ആവശ്യപ്പെട്ടു. കൂടാതെ ആഗോള സമ്പത് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും‍ ചര്‍ച്ചയായി.ഇന്ത്യ- ജപ്പാന്‍ ബന്ധം […]

India Kerala

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

സംസ്ഥാനത്തെ 44 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 78 ശതമാനം പോളിങ് രേഖപ്പെടുത്തി. 33 ഗ്രമാപഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തിലേക്കും നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും അഞ്ച് നഗരസഭാ വാർഡുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ 130 പേരാണ് മത്സരിച്ചത്. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തെ ഉപതെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും. എല്‍.ഡി.എഫും യു.ഡി.എഫ‌ും തുല്യശാക്തിയായി നില്‍ക്കുന്നതോ ഒരു സീറ്റിന്റെ മുന്‍തൂക്കമുള്ളതോ ആയ സ്ഥലങ്ങളില്‍ ഫലം ഭരണത്തെ നിര്‍ണയിക്കുന്ന […]

India Kerala

അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി.വർക്കല സ്വദേശി സന്ധ്യ, കല്ലറ പാങ്ങോട് സ്വദേശി ശില്പമോൾ എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്. രണ്ടു ദിവസം മുമ്പാണ് സന്ധ്യയും ശിൽപ മോളും അട്ടക്കുളങ്ങര ജയിലിൽ നിന്ന് തടവ് ചാടിയത്. സന്ധ്യക്കും ശിൽപ്പക്കുമായി പൊലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഷാഡോ പൊലീസിന്റെ ഒരു ടീം ഇവർക്കായി തിരിച്ചിലും നടത്തി .റെയിൽവേ സ്റ്റേഷനുകൾ, ബസ് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഇവരുടെ ചിത്രങ്ങൾ നൽകുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലേക്ക് […]