ബന്ദിപ്പൂർ രാത്രി യാത്രാനിരോധനം നീക്കാൻ ഇടപെടുമെന്ന് കോൺഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ഉറപ്പ്. ഇക്കാര്യം കർണാടക സർക്കാരുമായി സംസാരിക്കുമെന്നും രാഹുൽ പറഞ്ഞു. വയനാടിന്റെ വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ആണ് രാഹുൽ ഉറപ്പ് നൽകിയത്. വയനാട് മണ്ഡലത്തിലെ പൊതു പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും നേതാക്കളിൽ നിന്ന് രാഹുൽ സ്വീകരിച്ചു. നിയമസഭ മണ്ഡലം അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി അനിൽ കുമാർ, പി.കെ […]
Author: Tomy Thondamkuzhy
നോക്കുകുത്തിയായി തമ്പാനൂര്‍ ബസ് ടെര്‍മിനല്‍
അധികൃതരുടെ ഭാവനാശൂന്യതക്കും കെടുകാര്യസ്ഥതക്കും ഉത്തമ ഉദാഹരണമാണ് തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ കഥ. കോടികള്‍ മുടക്കി കെട്ടിയുയര്‍ത്തിയ കെട്ടിടം കെ.എസ്.ആര്‍.ടി.സിക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടാതെ കിടന്നത് നാല് വര്‍ഷം. സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരമാകേണ്ടിയിരുന്ന പദ്ധതി കൂടുതല്‍ നഷ്ടം വരുത്തിവെക്കുകയാണ് ചെയ്തത്.
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് താംബരം സേലയൂരിൽ ആണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ആണ് ദാരുണ അപകടമുണ്ടായത്. തമിഴ് ന്യൂസ് ചാനല്‍ ന്യൂസ് ജെയിലെ സീനിയർ റിപ്പോർട്ടർ പ്രസന്ന (36), ഭാര്യ അർച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. രാത്രി 2 മണിയോടെയാകാം അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. പ്രസന്ന, രേവതി എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലും അര്‍ച്ചനയുടേത് കിടപ്പുമുറിയിലുമാണു കണ്ടെത്തിയത്. വീട്ടിൽ […]
ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു
ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. അമര്‍നാഥ് യാത്ര അടക്കമുള്ള കാര്യങ്ങളുടെ സുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഈ വര്‍ഷാവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിവരികയാണെന്നും അമിത്ഷാ സഭയെ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് നടത്തിയ ശേഷം സുരക്ഷ പ്രശ്നമുന്നയിച്ച് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം നല്‍കുന്ന ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലും കേന്ദ്രമന്ത്രി […]
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈ. 22 ഇടത്ത് എൽ.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും 5 ഇടത്ത് ബി.ജെ.പിയും വിജയിച്ചു. എൽ.ഡി.എഫിന്റെ 6 സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ യു.ഡി.എഫിന്റെ 3 സിറ്റിംഗ് സീറ്റുകളിൽ എൽ.ഡി.എഫും വിജയിച്ചു. കാസർകോട് ഒഴികെയുളള 13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്.44 ൽ 22 ഇടത്ത് എൽ.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും വിജയിച്ചു.5 സീറ്റുകളിൽ ബി.ജെ.പിയും ജയിച്ചു. ഇരു മുന്നണികളും സീറ്റുകൾ പിടിച്ചെടുത്തെങ്കിലും […]
മുപ്പത് സെക്കന്റില്‍ ഒരു ഞെട്ടിക്കുന്ന ഷോര്‍ട്ട് ഫിലിം!
മുപ്പത് സെക്കന്റില്‍ ഒരുക്കിയ ഞെട്ടിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രസക്തമായ വലിയ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്ന ദേവിക എന്ന ഷോര്‍ട്ട് സിനിമയുടെ നിര്‍മ്മാണവും മികവുറ്റതാണ്. 36 സെക്കന്റുകളിലാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ കഥ പറഞ്ഞു പോകുന്നത്. ഹിമല്‍ മോഹന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍മ്മിച്ച ഷോര്‍ട്ട് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് അമൂദസനാണ്. ജിതിന്‍ ഐസക്ക് തോമസിന്റെതാണ് കഥ. രോഹിത് വി.എസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. മിലന്‍ വി.എസിന്റെതാണ് ശബ്ദം.
സെമിയില്‍ കടന്നുകൂടാന്‍ ലങ്ക ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ
ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടം. സെമി സാധ്യത നിലനിര്‍ത്താന്‍ ശ്രീലങ്കയ്ക്ക് വിജയം അനിവാര്യമാണ്. സെമി കാണാതെ പുറത്തായ ദക്ഷിണാഫ്രിക്കയാകട്ടെ അഭിമാന പോരാട്ടമായാണ് മത്സരത്തെ കാണുന്നത്. ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. കളി രണ്ടെണ്ണം മഴയെടുത്തത് വല്ലാതെ ബാധിച്ചിട്ടുണ്ട് ലങ്കയെ. നിലവില്‍ ആറ് പോയിന്റുമായി ഏഴാമതാണ് ടീം. ഇന്ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ അഞ്ചാമതെത്താം. പ്രതീക്ഷകള്‍ ജ്വലിപ്പിക്കാം. തോറ്റാല്‍ കണക്കുകളുടെ തുലാസിലേക്ക് കണ്ണുനട്ടിരിക്കാം. ഏറെക്കൂറെ പുറത്തായെന്ന് ഉറപ്പിക്കാം. ഒരു മത്സരത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ ലങ്കന്‍ മുന്‍നിര തിളങ്ങിയിട്ടുണ്ട്. സ്ഥിരതയില്ലായ്മയാണ് പ്രശ്നം. […]
കേരളത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം
കേരളത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം. ലോക്സഭയില്‍ കേന്ദ്ര ആരോഗ്യസഹമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസിന് ഹൈക്കോടതി വിമര്‍ശനം
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസിന് ഹൈക്കോടതി വിമര്‍ശനം. കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികള്‍ 83 തവണ സ്വര്‍ണം കടത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നോയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസക്കറിന്‍റെ മരണവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ബാലഭാസക്കറിന്റെ സ്വത്ത് പ്രതികൾ കൈക്കലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
‘മുറിച്ച മരം നീക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി’; ആത്മഹത്യക്ക് ശ്രമിച്ച സണ്ണി പറയുന്നു..
മുറിച്ച മരം നീക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി തവണ കയറിയിറങ്ങിയെന്ന് ചക്കിട്ടപ്പാറയിലെ കര്‍ഷകന്‍ സണ്ണി. അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്നലെ ഡി.എഫ്.ഒ ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. റവന്യുവകുപ്പ് അനുമതി നല്‍കിയിട്ടും വനം വകുപ്പ് പിടിവാശി കാണിച്ചെന്നും സണ്ണി മീഡിയവണിനോട് പറഞ്ഞു. ഒരാഴ്ച്ചക്കകം മരം നീക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വനം വകുപ്പ് ഓഫീസില്‍ ജീവനൊടുക്കുമെന്നും സണ്ണി പറയുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സണ്ണി എന്ന ജോസഫാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചയോടെയാണ് ഡി.എഫ്.ഒ ഓഫീസില്‍ ജോസഫ് ആത്മഹത്യാ […]












