അങ്കമാലി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ വ്യവസായിയുടെ ആത്മഹത്യാ ഭീഷണി. ന്യൂ ഇയർ ചിട്ടി കമ്പനി ഉടമ പ്രസാദാണ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. എക്സ്പോര്‍ട്ടിങ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.
Author: Tomy Thondamkuzhy
മിൽമ ഉൽപ്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വിപണിയിലും
മിൽമ ഉൽപ്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വിപണിയിലും. ഭക്ഷണ സാധനങ്ങൾ വീട്ടുപടിക്കലെത്തുന്ന പോലെ മിൽമ ഉൽപ്പന്നങ്ങളും ഓര്‍ഡർ ചെയ്താൽ ഇനി മുതൽ വീട്ടിലെത്തും. മിൽമയുടെ തിരുവനന്തപുരം മേഖലയാണ് ഓൺലൈൻ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. എ.എം നീഡ്സ് എന്ന മൊബൈൽ ആപ്ലീക്കേഷനിലൂടെയാണ് മിൽമ ഉൽപ്പനങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്നത്. ഓര്‍ഡർ ചെയ്യുന്നതനുസരിച്ച് സാധനങ്ങൾ വീട്ടുപടിക്കലെത്തും. രാവിലെ 5 മുതൽ 8 വരെയാണ് ഓൺലൈൻ വിതരണ സമയം. ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ആദ്യ ഓര്‍ഡർ നൽകി ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു. ആദ്യ […]
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം; വരുമാന നേട്ടവുമായി കെ.എസ്.ആര്‍.ടി.സി
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്കിനെ തുടര്‍ന്ന് വരുമാന നേട്ടവുമായി കെ.എസ്.ആര്‍.ടി.സി. ബംഗളൂരുവിലേക്കും മൈസൂരിലേക്കുമുള്ള സര്‍വീസുകളില്‍ നിന്നാണ് പ്രധാനമായും അധിക വരുമാനം ലഭിക്കുന്നത്. ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും ധാരണയുണ്ട്. അതേസമയം അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം ഇന്നും തുടരും. സമരത്തിന്റെ മറവിൽ ബുക്കിഗ് പുനരാരംഭിച്ച സ്വകാര്യ ബസുകൾ വാർത്തയായതോടെ ബുക്കിങ് നിർത്തിവച്ചിരുന്നു. അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ കോഴിക്കോട് നിന്നും ദിനം പ്രതി ബംഗളൂരുവിലേക്കും മൈസൂരിലേക്കും രണ്ട് വീതം അധിക ബസുകളാണ് കെ.എസ്.ആര്‍.ടി.സി […]
താൽക്കാലിക ഡ്രൈവർമാരെയും പെയിന്റർമാരെയും പിരിച്ചുവിടാനൊരുങ്ങി കെ.എസ്.ആർ.ടി.സി
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താൽക്കാലിക ഡ്രൈവർമാരെയും പെയിന്റർമാരെയും പിരിച്ചുവിടാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇന്നോ നാളെയോ ഇവര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കും. 1565 ഡ്രൈവർമാരേയും 90 പെയിന്റർമാരേയുമാണ് പിരിച്ചുവിടേണ്ടി വരിക. ഇതോടെ ദിവസേന നാനൂറോളം സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത.
പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് ലോക ബാങ്കിന്റെ സഹായം
പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് ലോക ബാങ്കിന്റെ സഹായം. 250 മില്യണ്‍ ഡോളറിന്റെ സഹായമാണ് കേരളത്തിന് ലഭിക്കുക. ജലവിതരണം, ശുചീകരണപ്രവൃത്തികള്‍, സുസ്ഥിര കൃഷി, ഉള്‍പ്പടെയുള്ളവക്കാണ് സഹായം ലഭിക്കുക. കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മാസങ്ങളായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വായ്പ നല്‍കാനുള്ള ലോകബാങ്കിന്റെ തീരുമാനം. ലോകബാങ്കിന്റെ വാഷിങ്ടണില്‍ നടന്ന ഗവര്‍ണര്‍ ബോര്‍ഡ് യോഗമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. കരാര്‍ സംബന്ധിച്ച ധാരണപത്രം ഡല്‍ഹിയില്‍ ഒപ്പിട്ടു. ധനകാര്യ അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെ, ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദ് […]
ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പരാതി
ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പുതിയ പരാതി. വ്യാജരേഖ ചമച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ പങ്കെടുത്തെന്ന് രേഖയുണ്ടാക്കി തെരഞ്ഞെടുപ്പ് നടത്തിയാണ് ജോസ് കെ മാണി ചെയര്‍മാനായതെന്ന് പരാതിയില്‍ പറയുന്നു. സംസ്ഥാന സമിതി അംഗം ഫിലിപ്സ്റ്റീഫന്‍ നല്‍കിയ പരാതിയില്‍ ജോസ് കെ മാണിയുടെ വിശ്വസ്തനായ കെ.ഐ ആന്റണിയാണ് രണ്ടാം പ്രതി. 17 ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം […]
ജൂഡ് ആന്റണി ഇനി നിര്‍മാതാവ്; നായകന്‍ ആന്റണി വര്‍ഗീസ്
ഓംശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് നടനായി തിളങ്ങിയ ജൂഡ് ആന്റണി ജോസഫ് നിര്‍മ്മാണ മേഖലയിലേക്കും കടക്കുന്നു. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിന് നവാഗതനായ നിധീഷ് സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന കാര്യം ജുഡ് ആന്റണി ജോസഫ് വെളിപ്പെടുത്തിയത്.
ഈയൊരു അവസരത്തിനായാണ് ഷമി തക്കം പാര്‍ത്തിരുന്നത്
തന്റെ തുടർച്ചയായ രണ്ടാം ലോകകപ്പ് മത്സരത്തിലും വിക്കറ്റ് കൊയ്ത് തുടർന്ന മുഹമ്മദ് ഷമി ടീമിലേക്കുള്ള തന്റെ വരവ്ഗംഭീരമാക്കുയിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെയും നാല് വിക്കറ്റ് നേടിയ ഷമിയുടെ ഒരു മധുര പ്രതികാരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വെെറലായിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ് ബൗളർ ഷെൽഡൻ കോട്ട്റൽ വിക്കറ്റ് നേടിയാലുള്ള ആഘോഷം പ്രസിദ്ധമാണ്. ഔട്ടായി പുറത്ത് പോകുന്ന കളിക്കാരനെ സല്യൂട്ട് ചെയ്താണ് കോട്ട്റൽ ക്രീസിൽ നിന്നും പറഞ്ഞയക്കാറ്. ഇതേ യാത്ര അയപ്പാണ് കോട്ട്റെലിന് ഷമി നൽകിയത്. മത്സരത്തിന്റെ മുപ്പതാം ഓവറിലാണ് സ്പിന്നർ […]
വനിതാ തടവുകാര്‍ ചാടിയത് ആസൂത്രിതമായിരുന്നുവെന്നു മൊഴി
തിരുവനന്തപുരം അട്ടകുളങ്ങരയിലെ വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് ആസൂത്രിതമായണെന്ന് യുവതികള്‍ മൊഴി നല്‍കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കന്പിയില്‍ സാരി ചുറ്റി അതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയത്. അതേ സമയം സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയും സുരക്ഷാ വീഴ്ചയും ഉണ്ടായെന്നു ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരായ ശില്‍പയും സന്ധ്യയും ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടിയിലായത്. ഇവരെ പുലര്‍ച്ചയോടെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അസി. കമ്മീഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. […]
നെഹ്‌റുവിനെ കുറ്റപ്പെടുത്തി അമിത് ഷാ, ലോകസഭയില്‍ ബഹളം
കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കാശ്മീരിന്റെ മൂന്നില്‍ ഒരു ഭാഗം രാജ്യത്തിന് നഷ്ടമായതിന് കാരണം നെഹ്‌റുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെ സഹായിച്ചത് കോണ്‍ഗ്രസാണ്. രാഷ്ട്രപതി ഭരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അമിത്ഷായുടെ ആരോപണത്തിനെതിരെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. അമര്‍നാഥ് യാത്ര അടക്കമുള്ള കാര്യങ്ങളുടെ സുരക്ഷ […]












