കേരള കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ പാലാ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ യു.ഡി.എഫ് ആശങ്കയില്‍. എത്രയും വേഗം തര്‍ക്കം പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കണമെന്ന് ജില്ല യു.ഡി.എഫ് തീരുമാനിച്ചെങ്കിലും ജോസ് കെ. മാണി വിഭാഗവും ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുന്നത് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ജില്ല യു.ഡി.എഫില്‍ ഉയര്‍ന്ന പ്രധാന ആവശ്യം. ജോസ് കെ. മാണിയും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ഥി ആരാകണമെന്ന […]
Author: Tomy Thondamkuzhy
കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് എം.എം മണി
ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് മന്ത്രി എം.എം മണി. പൊലീസ് മാത്രമല്ല മരണത്തിന് ഉത്തരവാദി. കോൺഗ്രസ് പ്രവർത്തകരും രാജ് കുമാറിനൊപ്പം തട്ടിപ്പ് നടത്തിയിരുന്നുവെന്നും മണി പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ
ഇടുക്കി നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ കസ്തൂരി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പൊലീസ് രാജ്കുമാറിനെ മര്‍ദിച്ചിരുന്നുവെന്നും കസ്തൂരി പറഞ്ഞു. രാജ്കുമാറിന്റെ ആരോഗ്യ നില മോശമായിരുന്നുവെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചതായും ആക്ഷേപമുണ്ട്. രണ്ട് തവണ ഇടുക്കി എസ.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്നാണ് ആക്ഷേപം. രാജ്കുമാറിനെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്.
എന്തുകൊണ്ടാണ് കൊതുക് ചിലരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നത്? കാരണം അമ്ബരപ്പിക്കുന്നത്..
നമ്മള്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമായിരിക്കും കൊതുകുകള്‍ എല്ലായ്‌പ്പോഴും കുറച്ചുപേരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നത്. കൊതുകുകള്‍ അങ്ങനെ കടിക്കുന്നതിന് കുറച്ച് കാരണങ്ങളുണ്ട്. നമ്മള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുക് കടിക്കുന്നതിന് കാരണമാകുന്നുണ്ട്. കാഴ്ച വളരെ പ്രധാനമാണ് കൊതുകുകള്‍ക്ക്. അതിനാല്‍ തന്നെ ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകര്‍ഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാന്‍ ഇടയുണ്ട്. വലിയ ശരീരം […]
പതിനാറുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മയും സുഹൃത്തും പിടിയില്‍
തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കിണറ്റില്‍ എറിഞ്ഞെന്നാണ് സൂചന. അമ്മ മഞ്ജുവിനെയും സുഹൃത്ത് അനീഷിനെയും പൊലീസ് പിടികൂടി.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിരാതമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു. രാജ് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍; രാജിയിലുറച്ച് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍. പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന് വ്യക്തമാക്കിയാണ് നേതാക്കളുടെ നീക്കം.സമ്മര്‍ദ്ദം ശക്തമായിട്ടും രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. മാസം ഒന്ന് കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപനം ഉണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരം കാണാനായിട്ടില്ല. രാഹുല്‍ ഗാന്ധി നിലപാട് മാറ്റുമെന്ന പ്രതീക്ഷയായിരുന്നു നേതാക്കള്‍ക്ക്. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി വിളിച്ച ലോക്സഭ എം.പിമാരുടെ യോഗത്തിലും രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുന്നതായി അറിയിച്ചതോടെയാണ് […]
മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ; പൂനെയില്‍ മതില്‍ തകര്‍ന്ന് 17 മരണം
മഹാരാഷ്ട്രയിലും ഗുജറാത്തിലും ശക്തമായ മഴ. പൂനെയില്‍ മതില്‍ തകര്‍ന്ന് 17 പേര്‍ മരിച്ചു. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 1.45 ഓടെയാണ് അപകടം നടന്നത്. പൂനെ കോന്ദ്‍വാ പ്രദേശത്തുള്ള റെസിഡന്‍ഷ്യല്‍ കോംപക്ലസിന്റെ മതിലാണ് ഇടിഞ്ഞു വീണത്. മൂന്നോ നാലോ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. നഗരങ്ങളിലെ വെള്ളക്കെട്ട് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചിരിക്കുന്നത്. മഴയില്‍ നഗരത്തിലെ ബസ് സര്‍വീസ് അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും മുടങ്ങിയിരിക്കുകയാണ്. ട്രെയിനുകള്‍ അരമണിക്കൂറോളം വൈകി ഓടുന്നു. ചിലയിടങ്ങളില്‍ മാന്‍ഹോളുകള്‍ […]
സംവിധായകൻ ബാബു നാരായണന്‍ അന്തരിച്ചു
ചലച്ചിത്ര സംവിധായകൻ ബാബു നാരായണന്‍(59) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.സംവിധായകൻ അനിലുമായി ചേർന്ന് 25 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.പട്ടാഭിഷേകം, മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ്. 90കളിലെ ജനപ്രിയ സംവിധായകരില്‍ ഒരാളാണ് ബാബു നാരായണന്‍. അനിലുമായി ചേര്‍ന്ന് ചെയ്ത ചിത്രങ്ങളേറെയും ഹിറ്റുകളായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ അനഘയാണ് ആദ്യ ചിത്രം. ടു നൂറ വിത്ത് ലവാണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത്. ജ്യോതിയാണ് ഭാര്യ. മക്കള്‍-ദര്‍ശന്‍, ശ്രാവണ.
ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് ഒമ്പത് വിക്കറ്റിന്‍റെ അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 204 റണ്‍സിന്‍റെ വിജയലക്ഷ്യം 12.4 ഓവര്‍ ശേഷിക്കെയാണ് വിജയിച്ചത്. റണ്‍സ് അടിച്ചുകൂട്ടുന്നതില്‍ ഡുപ്ലെസിസും(96*) അംലയും(80*) മത്സരിച്ചപ്പോള്‍ പ്രോട്ടീസ് നിര എളുപ്പത്തില്‍ വിജയം കൈക്കലാക്കുകയായിരുന്നു. ശ്രീലങ്കന്‍ ബൌളിങ്ങ് നിരക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ നഷ്ടപ്പെട്ട ഒരു വിക്കറ്റെടുത്തത് മലിംഗയാണ്. നേരത്തെ, ശ്രീലങ്ക 49.3 ഓവറില്‍ 203 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 30 റണ്‍സ് വീതമെടുത്ത കുസാല്‍ പെരേരയും അവിഷ്ക ഫെര്‍ണ്ണാന്‍റോയും മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ താരതമ്യേന ഭേദപ്പെട്ട […]












