കൊല്ലം ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി കുത്തുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Author: Tomy Thondamkuzhy
നടന വിസ്‌മയ സംഗീത സന്ധ്യയുമായി വേൾഡ് മലയാളി കൗൺസിൽ 2019 ലെ കേരളപ്പിറവി ആഘോഷങ്ങൾ നവംബ ർ 2 ന് സൂറിച്ചിൽ .
ഓരോ പൂവിലും, ഓരോ തളിരിലും, ഓരോ മനസ്സിലും വസന്തം വിടർത്തിക്കൊണ്ട്, മനസ്സിൽ സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും, നനവാർന്ന ഓർമകളും സമ്മാനിക്കാൻ വീണ്ടുമൊരു കേരളപ്പിറവി കൂടി ഇതാ വന്നെത്തുന്നു…. സ്വിസ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് , വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് നവംബർ 2 ന് സൂറിച്ചിലെ റാഫ്‌സിൽ വേദിയൊരുക്കുന്നു …..ആഘോഷമാക്കാം… നമുക്കീ കേരളപ്പിറവി ദിനം …. വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകൻ. ഗായകൻ […]
ആള്‍ക്കൂട്ടക്കൊല; പെഹ്‌ലുഖാനെ പ്രതിചേര്‍ത്തത് പുനരന്വേഷിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ടക്കൊല പുനരന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നേരത്തെ ആള്‍കൂട്ടം കൊലചെയ്ത പെഹ്‌ലുഖാനെ പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റുകള്‍ക്ക് നിരോധനം; പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കാന്‍ തീരുമാനം
ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റുകള്‍ക്കും പലഹാരങ്ങള്‍ക്കും നിരോധനം. മന്ത്രാലയത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഇനി മുതല്‍ ബിസ്‌ക്കറ്റുകളും പലഹാരങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കിയാല്‍ മതിയെന്നാണ് മന്ത്രി ഹര്‍ഷവര്‍ധന്റെ നിര്‍ദേശം. കഴിഞ്ഞ പത്തൊമ്പതിനാണ് ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് നേരിട്ട് ഉത്തരവിറക്കിയത്. യോഗങ്ങളില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപ്രദമായ ഭക്ഷണങ്ങളായിരിക്കണമെന്നും മന്ത്രാലയത്തില്‍ ഇനിമുതല്‍ ബിസ്‌ക്കറ്റുകള്‍ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. പകരം ബദാം, വാള്‍നട്ട്, ഈന്തപ്പഴം, റോസ്റ്റ് ചെയ്ത കടല തുടങ്ങിയവ വിതരണം […]
കോടഞ്ചേരി അപകടം; ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാന്‍
കോഴിക്കോട് കോടഞ്ചേരിയില്‍ നിന്ന് അവശനിലയില്‍ ആശുപത്രിയിലെത്തിച്ചവരുടെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാനാണെന്ന് റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് എക്‌സൈസിന് ലഭിച്ചു. നേരത്തെ കോടഞ്ചേരി ചെമ്പരി കോളനിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം കഴിച്ചല്ലെന്ന് പൊലീസും എക്‌സൈസും വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു പേരുടെ ശരീരത്തിലും മെഥനോളിന്റെ സാന്നിധ്യമില്ലെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. മൂവരും മദ്യപിച്ച സ്ഥലത്തിനടുത്ത് സള്‍ഫ്യൂരിക് ആസിഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കണ്ടെത്തി. ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്പന്‍ […]
രാജ്കുമാറിന്റെ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു
രാജ്കുമാറിന്റെ മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് കൊണ്ടു വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തിയത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊട്ടലുണ്ട് ശരീരത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വ്യക്തത തേടുന്നതിന് വേണ്ടിയാണ് […]
കാസർകോട് മകൻ പിതാവിനെ കൊലപ്പെടുത്തി
കാസർകോട് മകൻ പിതാവിനെ കൊലപ്പെടുത്തി .മരക്കഷണം കൊണ്ടടിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. ചിറ്റാരിക്കല്‍ സ്വദേശി ദാമോദരനെ മകന്‍ അനീഷാണ് കൊലപ്പെടുത്തിയത്.
വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം
പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചവര്‍. രണ്ട് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
നസ്‌റിയയുടെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനിലേക്ക്; അമ്പിളിയുടെ പുതിയ പോസ്റ്റര്‍
ഗപ്പി സിനിമക്ക് പിന്നാലെ ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നടി നസ്‌റിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന അമ്പിളിയില്‍ പുതുമുഖം തന്‍വി റാം ആണ് നായിക. നവീന്‍ നസീം സൈക്കിള്‍ ഓടിക്കുന്ന രംഗമാണ് പുതിയ പോസ്റ്ററിലുള്ളതാണ്. ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദേശീയ […]
വിരമിക്കാന്‍ തല്‍ക്കാലും ഉദ്ദേശമില്ലെന്ന് മഷ്റഫെ മുര്‍ത്താസ
ലോകകപ്പിന് ശേഷം വിരമിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്ന് ബംഗ്ലാദേശ് ക്യാപ്ടന്‍ മുഷ്റഫെ മുര്‍ത്താസ. തന്റെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ടീമിനെ അസ്വസ്ഥമാക്കുമെന്നും ലോകകപ്പിലെ മത്സരങ്ങളില്‍ ശ്രദ്ധയൂന്നാനാണ് ശ്രമമെന്നും മുര്‍ത്താസ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനും എതിരെ നേടിയ വമ്പന്‍ ജയങ്ങളടക്കം ഏഴ് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്. ഈ അവസരത്തിലാണ് ക്യാപ്ടന്‍ മുഷ്റഫെ മുര്‍ത്താസയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകളും സജീവമാകുന്നത്. 35 വയസ്സുള്ള മുര്‍ത്താസ ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരമിക്കല്‍ തീരുമാനം ഉടനില്ലെന്നും […]











