കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച് അവശനിലയിലായ ആദിവാസി മരിച്ചതിന് കാരണം ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടിലാണ് കീടനാശിനി ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരിക്കുന്നത്. പരിശോധനാഫലമടങ്ങുന്ന റിപ്പോര്‍ട്ട് റീജിയണല്‍ കെമിക്കല്‍ ലാബ് നാളെ കൈമാറും.
Author: Tomy Thondamkuzhy
കെ.എസ്.ആർ.ടി.സി പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ മുടങ്ങി
കെ.എസ്.ആർ.ടി.സിയിൽ മതിയായ ഡ്രൈവർമാരില്ലാത്തതിനാല്‍ ഇന്നും സർവീസുകൾ മുടങ്ങി. പുറത്താക്കിയവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചെങ്കിലും തിരിച്ചെടുത്ത ഉത്തരവ് നൽകാത്തതിനാൽ ചില ഡ്രൈവർമാർ ജോലിയിൽ പ്രവേശിച്ചില്ല. ഇതു വരെ 277 സർവീസുകൾ റദ്ദാക്കി. പുറത്താക്കിയ ഡ്രൈവർമാരെ ദിവസ വേത നടിസ്ഥാനത്തിൽ തിരിച്ചെടുത്തിട്ടും കെ.എസ്.ആർ.ടിസിയിൽ പ്രതിസന്ധി തുടരുന്നു. തിരിച്ചെടുത്ത ഉത്തരവ് കിട്ടാതെ ഹാജരാകില്ലെന്നാണ് ചില ഡ്രൈവർമാരുടെ നിലപാട്. 2107 പേരെയാണ് പുറത്താക്കിയതെങ്കിലും 600 പേർക്കാണ് തിരികെ നിയമനം നൽകിയത്. ആനുകൂല്യങ്ങൾ നൽകാത്തതിലും പ്രതിഷേധമുണ്ട്. ഡ്രൈവർമാരില്ലാതെ ഇന്ന് മുടങ്ങിയത് 277 സർവീസുകൾ. തെക്കൻ […]
ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?
ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം? ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. ഫാർമസിസ്റ്റ് മരുന്നോ ബ്രാൻഡോ മാറ്റി നൽകുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക. സബ്സ്റ്റിറ്റ്യൂഷൻ പലപ്പോഴും അപകടകരമാകാം. സിറപ്പിന് പകരം ഡ്രോപ്സ് നൽകുമ്പോഴും കൂടിയ അളവ് മരുന്ന് കുഞ്ഞിന് നൽകാനിടയാകുന്നു. തിരക്കിനിടയിൽ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതരുത്. മരുന്നിനെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ഡോക്ടറോട് സംശയ നിവാരണം നടത്തുക. നിർദ്ദേശിക്കപ്പെട്ട […]
അഭിമന്യു വധക്കേസ്: മുഖ്യപ്രതികളെ ഇനിയും പിടികൂടിയില്ല
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യപ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. 26 പ്രതികളുള്ള കേസില്‍ 16 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിചാരണ നടപടികളുടെ ഭാഗമായി സെഷന്‍സ് കോടതി ഇന്ന് കേസ് പരിഗണിക്കും. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 കാമ്പസ് ഫ്രണ്ട് – പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 16 പേര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുടെ […]
ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം വൈദികര്‍
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം വൈദികര്‍. കര്‍ദ്ദിനാളെടുക്കുന്ന എല്ലാ തീരുമാനങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്താനുളള തീരുമാനം രേഖാ മൂലം വത്തിക്കാനെ അറിയിക്കും.വത്തിക്കാന്‍ റിപ്പോര്‍ട്ട് പരിഗണിച്ചല്ല ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ പദവി തിരിച്ചുനല്‍കിയതെന്ന ജേക്കബ് മനത്തോടത്ത് പറഞ്ഞിരുന്നു. ഇതിനെ തിരുത്തി ഇന്നലെ സിറോ മലബാര്‍ സഭ വാര്‍ത്താകുറിപ്പ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു വിഭാഗം വൈദികര്‍ ഇന്ന് യോഗം ചേരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്. നേരിട്ട് പണം വിതരണം ചെയ്യുന്ന സ്വഭാവത്തിലുള്ള പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ഇത്തരം പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹരജിയില്‍ ആരോപണം. കര്‍ഷകര്‍ക്ക് 6000 രൂപ ധനസഹായം പ്രഖ്യാപിച്ച പദ്ധതി തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചാണ് ഹരജി.
ഫുട്ബോള്‍ കോച്ച് മൈക്കിള്‍; വിജയ് കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്
വിജയുടെ സ്പോര്‍ട്സ് ത്രില്ലര്‍ ബിജിലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്ത് വിട്ടത്. വിജയ് ഇരട്ട വേഷത്തിലെത്തുമെന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കിയത്. മൈക്കിള്‍ എന്ന പേരിലുള്ള ഫുട്ബോള്‍ ജഴ്സിയണിഞ്ഞും സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ, മൈക്കിളെന്ന കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വനിതാ ദേശീയ ടീം […]
വിന്‍ഡീസിനെ എറിഞ്ഞിട്ട് ശ്രീലങ്ക
ജയപരാജയങ്ങൾ ഇരുഭാഗങ്ങളിലേക്കും മാറി മറിഞ്ഞ മത്സരത്തിനൊടുവിൽ വെസ്റ്റ് ഇൻഡീസിനെ 23 റൺസിന് തോൽപ്പിച്ച് ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിൻഡീസിന് നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 315 റൺസെടുക്കാനെ സാധിച്ചുള്ളു. സെഞ്ച്വറി നേടിയ ശ്രീലങ്കയുടെ അവിശ്ക ഫെർണാണ്ടോ ആണ് കളിയിലെ താരം. വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പുരാൻ (118) സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചെങ്കിലും, വാലറ്റം പെട്ടെന്ന് കൂടാരം കയറുകയും, അവസാന ഓവറുകളിൽ റൺ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയുമായിരുന്നു. […]
ഒ.വി വിജയന്‍റെ പ്രതിമ മാറ്റിയത് വിവാദമാകുന്നു
ഒ.വി വിജയന്‍റെ പ്രതിമ പാലക്കാട് നഗരത്തില്‍ നിന്ന് മാറ്റിയത് സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. പ്രതിമ മാറ്റി സ്ഥാപിക്കാൻ താൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം പ്രതിമ മോഷണം പോയെന്ന് നഗരസഭ കലക്ടർക്ക് പരാതി നൽകി. കോടതി ഉത്തരവില്ലാതെ പ്രതിമ വിട്ട് നൽകില്ലെന്ന നിലപാടിലാണ് ഒ.വി വിജയൻ സ്മാരക സമിതി. പാലക്കാട് മുന്നോട്ട് എന്ന സംഘടനയാണ് എസ്.ബി.ഐ ജംഗ്ഷനിൽ നിന്നും പ്രതിമ പൊളിച്ചുമാറ്റിയത്. പാലക്കാട് മുൻസിഫ് കോടതിയുടെ ഉത്തരവോടു കൂടിയാണ് പൊളിച്ച് മാറ്റിയത്. […]
മിക്സി പ്രവര്‍ത്തിക്കുന്നതിനിടെ ദോശ ചുടാന്‍ പോയതാണ്, അവസാനം കൈ മിക്സിക്കുള്ളിലായി വിരലറ്റുപോയി; ഭാര്യക്ക് പറ്റിയ അപകടം മറ്റാര്‍ക്കും സംഭവിക്കാതിരിക്കാന്‍ യുവാവിന്റെ കുറിപ്പ്
ഒരു ചെറിയ അശ്രദ്ധ മതി നമ്മുടെ ജീവിതം മാറിമറിയാന്‍. വീട്ടമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അടുക്കളയില്‍ നൂറു കൂട്ടം ജോലിക്കിടയിലായിരിക്കും ഷര്‍ട്ട് ഇസ്തിരിയിട്ടില്ലെന്നും കുട്ടികളെ റെഡിയാക്കിയില്ലെന്നുമുള്ള പെട്ടെന്നുള്ള ചിന്തയില്‍ നെട്ടോട്ടമോടുന്നത്. ഈ സമയത്തായിരിക്കും അടുപ്പില്‍ പാല് വച്ചിട്ടുണ്ടെന്ന് ഓര്‍ക്കുന്നത്. ഈ ഓട്ടത്തിനിടയിലായിരിക്കും അശ്രദ്ധ കൊണ്ട് പല അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നത്. അടുക്കള ജോലിക്കിടയില്‍ ഭാര്യക്ക് പറ്റിയ വലിയൊരു അപകടത്തെക്കുറിച്ച് യുവാവ് പങ്കുവച്ച കുറിപ്പ് ഇത്തരം സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മിക്‌സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയ ഭാര്യയ്ക്ക് സംഭവിച്ച […]












