രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. നിക്ഷേപ, കാര്‍ഷിക മേഖലകളിലെ വളര്‍ച്ച കീഴ്പ്പോട്ടാണ്. നിര്‍മ്മാണ, ഖനന മേഖലകളുടെ സൂചികയായ ഓട്ടോ മൊബൈല്‍ വ്യവസായവും വന്‍ പ്രതിസന്ധി നേരിടുന്നു. ഈ സ്ഥിതി വിശേഷം സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ എങ്ങനെ വിശദീകരിക്കുമെന്ന കൌതുകം സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധവും ജി.എസ്.ടിയും നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയെ നേരെയാക്കിയെടുക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് പുതിയ ബജറ്റില്‍ രാജ്യം പ്രതീക്ഷിക്കുന്നത്. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് അടിയന്തരമായി മോദി […]
Author: Tomy Thondamkuzhy
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും
പ്രധാനമന്ത്രി മുന്നോട്ട് വെച്ച തെരഞ്ഞെടുപ്പ് പരിഷ്കാരം രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണ ഭേദഗതി ബില്ലും ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്സഭയില്‍ ആധാര്‍ ഭേദഗതി ബില്ലിന്റെ ചര്‍ച്ച നടക്കും. നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്ന നിര്‍ദേശം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തേ പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് […]
ആലപ്പുഴയിലെ നാല് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടേക്കും
ആലപ്പുഴയിലെ നാല് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ സാധ്യത. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ആലപ്പുഴ മണ്ഡലത്തിലെ തോൽവിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കെ.വി തോമസ് അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. ചേർത്തല, വയലാർ, കായംകുളം സൗത്ത്, കായംകുളം നോർത്ത് എന്നീ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ക്കെതിരെയാണ് നടപടിയുണ്ടാകുക. കഴിഞ്ഞ ദിവസം റിപ്പോർട്ട് കെ.പി.സി.സിക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേലുള്ള നടപടി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് മൂന്ന് മണിക്ക് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.
കർദ്ദിനാളിനെതിരെ വൈദികരുടെ പ്രതിഷേധം തുടരുന്നു; ആലഞ്ചേരി ഇന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യും
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വൈദിക സമിതി പ്രഖ്യാപിച്ചതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കർദ്ദിനാളിനെതിരെ പ്രമേയം പള്ളികളിൽ വായിക്കുമെന്ന് വൈദിക സമിതിയുടെ തീരുമാനവും സംഘർഷ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനിടെ സഭാ ദിനത്തിന്റെ ഭാഗമായി ഇന്ന് കർദ്ദിനാൾ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യും. കർദ്ദിനാളിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന തീരുമാനം ഒന്നുകൂടി പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന വെദിക സമിതി അവസാനിച്ചത് . വത്തിക്കാന്റെ നടപടികൾ അതിരൂപത വളച്ചൊടിച്ചതാണെന്ന നിലപാടാണ് ഇപ്പോഴും […]
മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി
വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. നിലവിലെ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിങ് ആവശ്യമാണെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത തലയോഗം നാളെ ചേരും. അടുത്ത പത്തു ദിവസത്തിനകം സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥായാണുള്ളത്. നിലവില്‍ ഡാമുകളില്‍ പത്തു മതുല്‍ പന്ത്രണ്ട് ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇതിനു പുറമെ ചൂട് കുടുന്നതിനാല്‍ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കൂടി വരുന്ന അവസ്ഥയാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ […]
കടുവകളെ തകര്‍ത്തു, ഇന്ത്യ സെമിയില്‍
ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് സെമിയില്‍. എട്ട് കളികളില്‍ നിന്നും 13 പോയിന്‍റോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മനോഹരമായി പൊരുതി ആവേശകരമായ അന്ത്യത്തില്‍ മത്സരത്തെ കൊണ്ടെത്തിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 ഓവറില്‍ 286ന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. ജസ്പ്രിത് ബുംറയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നിര്‍ണ്ണായകമായ മത്സരത്തില്‍ ഓപ്പണര്‍മാര്‍ മുതല്‍ തങ്ങളുടെ പങ്ക് അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നിങ്സ് അപകടകരമാകുമെന്ന സൂചനകള്‍ നല്‍കുന്നതിനിടെ പുറത്താക്കാന്‍ ഇന്ത്യന്‍ […]
ഭാരത അപ്പസ്‌തോലനായ വി.തോമാശ്ശീഹായുടെ ദുക്‌റാന തിരുന്നാള്‍ സൂറിച്ചിൽ ജൂലയ് ഏഴിന് നടത്തപ്പെടുന്നു.
ഈ വർഷത്തെ തിരുന്നാളിന് ജൂലൈ ഏഴാം തിയതി ഞായറാഴ്ച 4.30 ന് സൂറിച്ചിലെ സെന്റ് തെരേസ്സ പള്ളിയിൽ ആഘോഷമായ വിശുദ്ധ ബലിയോടെ തുടക്കമാകും. ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടേലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്‌ട് തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന് പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ് ദുക്‌റാന. ഒരുകാലത്ത് കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന്‍ പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ‘തോരാതെ മഴപെയ്യുന്ന തോറാന’ എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്‌റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ […]
കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; കൂടുതല്‍ രാജിയ്ക്ക് സാധ്യത, തക്കം നോക്കി വീഴ്ത്താന്‍ ബി.ജെ.പി
രണ്ട് എം.എല്‍.എമാരുടെ രാജിയ്ക്കു പിന്നാലെ കൂടുതല്‍ പ്രതിസന്ധിയിലായി കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍. കൂടുതല്‍ പേര്‍ രാജിവെച്ച് ബി.ജെ.പി പാലയത്തിലെത്തുമെന്ന സൂചനയാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാറിനെ വലയ്ക്കുന്നത്. അനുകൂല സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ഓപ്പറേഷന്‍ കമലയിലൂടെ സഖ്യസര്‍ക്കാറിനെ വീഴ്ത്താനുളള ശ്രമങ്ങള്‍ ബി.ജെ.പി തുടങ്ങിയിട്ട് മാസങ്ങളായി. നേരത്തെ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നെങ്കിലും മന്ത്രിസഭാ വികസനത്തോടെ, കാര്യങ്ങള്‍ തകിടം മറിഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ആനന്ദ് സിങും രമേഷ് ജാര്‍ക്കിഹോളിയും എം.എല്‍.എ സ്ഥാനം രാജിവെച്ചു. […]
സത്യത്തിനെന്നും ശരശയ്യ മാത്രം; അമ്മ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ഷമ്മി തിലകന്‍
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകന്‍ പങ്കെടുത്തത് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അമ്മ യോഗത്തില്‍ പങ്കെടുത്തതിന് കുറിച്ച് ഷമ്മി തിലകന്‍ ഫേസ് ബുക്കില്‍ എഴുതിയതിങ്ങനെ- “പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്‌ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം. കൃഷ്ണാ നീ എവിടെ? എവിടെ? സംഭവാമി യുഗേ യുഗേ!”- ജനറല്‍ ബോഡിക്ക് ശേഷം അമ്മ അംഗങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുക്കുന്നതിനിടെ എടുത്ത സെൽഫിയും കുറിപ്പിനൊപ്പം പങ്കുവെച്ചു. ഷമ്മി തിലകന്‍ അമ്മയുടെ ഇതുവരെ അമ്മയുടെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അമ്മയില്‍ […]
ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയിച്ചാല്‍ ഇന്ത്യക്ക് അവസാന നാലിലെത്താം. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. കുല്‍ദീപ് യാദവും കേദാര്‍ ജാദവും പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാറും ദിനേശ് കാര്‍ത്തിക്കും ടീമിലെത്തി. ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റുപോയി. അതൊരു പാഠമായിരുന്നു. പോരായ്മകള്‍ പഠിപ്പിച്ച് തന്ന പാഠഭാഗം. ഇംഗ്ലീഷുകാരില്‍ നിന്ന് പഠിച്ചത് ഇനി കളത്തില്‍ പകര്‍ത്തണം. തിരിച്ചുവരണം. ബംഗ്ലാദേശ് കടന്ന് […]












