India Kerala

രാജന്‍ കേസില്‍ കരുണാകരനുണ്ടായിരുന്ന ഉത്തരവാദിത്തമാണ് നെടുങ്കണ്ടം കേസില്‍ പിണറായിക്ക്: പി.ടി തോമസ്

രാജന്‍ കേസില്‍ കരുണാകരനുണ്ടായിരുന്ന അതേ ഉത്തരവാദിത്തമാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതെന്ന് പി.ടി തോമസ് എം.എൽ.എ. ഇടുക്കി എസ്.പി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് വിശദമായി അന്വേഷണം വേണമെന്നും പി.ടി തോമസ് കണ്ണൂരില്‍ പറഞ്ഞു.

India Kerala

പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ച നിലയില്‍: ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

വൈക്കത്ത് പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. ഭര്‍ത്താവ് അഭിജിത്തിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന് ശേഷമാണ് ദീപയും മകളും മരിച്ചതെന്നും വിശദമായ അന്വേഷണം വേണമെന്നുമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. മദ്യപിച്ചെത്തുന്ന അഭിജിത്ത് ദീപയെ പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പരാതിയുണ്ട് ഭർത്താവുമായി പിണങ്ങി മകളുമായി വീട് വിട്ടിറങ്ങിയ ദീപയെ കഴിഞ്ഞ 29 ആം തിയതിയാണ് വൈക്കത്തെ വടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ദക്ഷയെ ദീപയുടെ ശരീരത്തോട് ചേർത്ത് കെട്ടിവെച്ച നിലയിലായിരുന്നു […]

Football Sports

സ്വപ്ന സെമിയില്‍ ബ്രസീലിന് ജയം

സ്വപ്ന സെമിയിൽ അർജന്റീനയെ തളച്ച് ബ്രസീല്‍ ഫൈനലിലേക്ക്. എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറികളുടെ വിജയം. ആദ്യ പകുതിയുടെ രണ്ടാം മിനിറ്റിൽ തന്നെ അർജന്റീനിയൻ പ്രതിരോധത്തിലെ വിള്ളലുകൾ മനസ്സിലാക്കി ബ്രസീലിൽ നിന്നും ഒരു ഗോൾ ശ്രമം വന്നെങ്കിലും അർമാനി അത് കൈപ്പിടിയിലൊതുക്കി. എന്നാൽ അതേ പ്രതിരോധ വിള്ളലുകൾ കൈമുതലാക്കി ബ്രസീൽ നായകൻ ഡാനിയാൽവിസിന്റെ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസസിന്റെ മനോഹരമായ ഫിനിഷ്. പത്തൊമ്പതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ. സ്കോർ 1-0. അതിനുശേഷം പല തവണ അർജന്റീന മുന്നേറ്റങ്ങൾ നടത്താൻ […]

Entertainment

മോദിയെയും ധോനിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂവെന്ന് പ്രിയദര്‍ശന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോനിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ലോകകപ്പില്‍ ധോനിയുടെ കളിയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രിയന്റെ പ്രതികരണം. മോദിയെയും ധോനിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തൂ, രണ്ട് പേരും നമ്മുടെ രാജ്യത്തിന്റെ യശസ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ ധോനിക്കെതിരെ വന്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.

Health

വെറും അരിയല്ല നവര, നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഇവന്‍ പ്രധാനിയാണ്

കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷി ചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു നെല്ലിനമാണ് നവര. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരു പോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ഭക്ഷണാവശ്യത്തിന് പുറമെ നവര നെല്ല് പല രോഗങ്ങൾക്കും ഉത്തമ ഔഷധമാണ്. വാതത്തിന് നവരനെല്ലാണ് അവസാന മാർഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം രോഗിക്ക് ആശ്വാസം പകരുന്നു. പ്രസവ […]

India Kerala

മത്സരയോട്ടം ; സ്വകാര്യ ബസ് സീറ്റില്‍ നിന്നും തെറിച്ചുവീണ് പരുക്കേറ്റ വയോധികന്‍റെ നില ഗുരുതരം

ആലപ്പുഴ: മത്സരയോട്ടത്തിനിടയില്‍ സ്വകാര്യ ബസിലെ സീറ്റില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വയോധികന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു . സംഭവത്തില്‍ നാലുദിവസമായിട്ടും ഹാജരാക്കാതിരുന്ന ബസ് പൊലീസ് പിടികൂടി. നാല് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത് . കായംകുളം – അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു നൂറനാട് എരുമക്കുഴി സ്വദേശി ശിവശങ്കരക്കുറുപ്പ് (75)നാണ് ഈ ദുരവസ്ഥ ഉണ്ടായത് . നൂറനാട് പത്താംമൈല്‍ ജംഗ്ഷനില്‍ നിന്ന് ചാരുംമൂടേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കെഎസ്‌ആര്‍ടിസി ബസിനെ […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ സാബുവും സി.പി.ഒ സജീവ് ആന്‍റണിയുമാണ് അറസ്റ്റിലായത്. പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡി.ജി.പിക്ക് ഉടന്‍ കൈമാറും. രാജ്കുമാറിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്നോടിയായുളള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. രാജ്കുമാറിനൊപ്പം സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മഞ്ജു, ശാലിനി എന്നീ കൂട്ടുപ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. രാജ്കുമാറും സംഘവും തട്ടിപ്പ് നടത്തിയെന്ന് […]

Entertainment

പാഷാണം ഷാജി സംവിധായനാകുന്നു; പാണാവള്ളി പാണ്ഡവാസ് അണിയറയിലൊരുങ്ങുന്നു

മിമിക്രിയിലൂടെ വന്ന് സിനിമാ രംഗത്ത് പൊട്ടിച്ചിരിയുടെ അമിട്ട് പൊട്ടിച്ച് താരമാണ് പാഷാണം ഷാജി എന്ന സാജു നവോദയ. ഹാസ്യരംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള സാജുവിന്റെ കോമഡികളെല്ലാം ഹിറ്റാണ്. ഇപ്പോള്‍ സംവിധാന രംഗത്തേക്ക് ചുവട് വയ്ക്കാനൊരുങ്ങുകയാണ് താരം. പാണാവള്ളി പാണ്ഡവാസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫുട്ബോള്‍ പശ്ചാത്തലത്തിലുള്ളതാണ്. സാജു തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പാണാവള്ളി പാണ്ഡവാസ്, കാക്കത്തുരുത്ത് സെവന്‍സ് എന്നീ സെവന്‍സ് ഫുട്ബാള്‍ ടീമുകൾ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. സലിം കുമാര്‍, ഐ.എം. […]

India National

ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഗുജറാത്തില്‍ സന്ദര്‍ശനം നടത്തും‍

ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഗുജറാത്തില്‍ സന്ദര്‍ശനം നടത്തും‍. അഹമ്മദാബാദില്‍ മേല്‍ പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശേഷം സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. സന്ദര്‍ശനം രണ്ട് ദിവസം നീണ്ട് നില്‍ക്കും. ആഭ്യന്തരമന്ത്രിയായ ശേഷം അമിത് ഷാ ഇതാദ്യമായാണ് ജന്മനാട്ടില്‍ എത്തുന്നത്.

India National

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ തിവാരെ ഡാം തകര്‍ന്ന് ആറ് പേര്‍ മരിച്ചു; ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

കനത്ത മഴയെില്‍ മഹാരാഷ്ട്രയിലെ തിവാരെ ഡാം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം. നിരവധി വീടുകള്‍ ഒഴുകിപ്പോയി. ഇന്നലെ മലാഡില്‍ മതിലിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ക്രാന്തി നഗര്‍, കുല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചു. കൂടുതല്‍ നാവിക സേന അംഗങ്ങളെ […]