India National

മോത്തിലാല്‍ വോഹ്‌റ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ്

മുതിര്‍ന്ന നേതാവും 90കാരനുമായ മോത്തിലാല്‍ വോഹ്‌റ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെയാണ് വോഹ്‌റയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. രാജി വിവരം ഇന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് മോത്തിലാല്‍ വോഹ്‌റ. സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വോഹ്‌റ 1970ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1972ല്‍ മധ്യപ്രദേശ് നിയമസഭയിലെത്തിയ അദ്ദേഹം പടി പടിയായുയര്‍ന്ന് 1985ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി. പിന്നീട് 1988ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് […]

Cricket Sports

നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്: രണ്ട് മാറ്റങ്ങളുമായി ന്യൂസിലാന്‍ഡ്

ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിലെ അതെ ടീമിനെത്തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ടിം സൗത്തിയും ഹെന്‍റിയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ലൂക്കി ഫെര്‍ഗൂസണ്‍ ഇഷ് സോധി എന്നിവര്‍ പുറത്തായി. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമി ബെര്‍ത്ത് ഉറപ്പിക്കാം. തോറ്റാല്‍ പാകിസ്താന്‍-ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. നിലവില്‍ ഇന്ത്യയും ആസ്‌ട്രേലിയയും മാത്രമാണ് സെമി ടിക്കറ്റ് നേടിയത്.

Entertainment

സിനിമകളുടെ എണ്ണമല്ല, ആത്മസംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനമെന്ന് വിജയ് സേതുപതി

തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ട നടനാണ് വിജയ് സേതുപതി. തമിഴരുടെ അതേ ആവേശത്തോടെയാണ് മലയാളികളും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളെയും സ്വീകരിക്കുന്നത്. വാരി വലിച്ച് ചെയ്യാതെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് അദ്ദേഹം സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. സിനിമകളുടെ എണ്ണമല്ല തന്നെ സംബന്ധിച്ചിടത്തോളം ആത്മസംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനമെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. വിജയപരാജയങ്ങള്‍ ബാധിക്കാതെ മുന്നോട്ടു പോകുന്നത് മനസിന്റെ ഒരു അവസ്ഥയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ചിത്രങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും പുലര്‍ത്താറില്ല. വിജയത്തെയും പരാജയത്തെയും […]

India National

രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുല് ഗാന്ധി. അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുന്ന കാര്യം വ്യക്തമാക്കുന്ന കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു പാര്‍ട്ടിയെ നയിക്കാനായത് അംഗീകാരമായി കരുതുന്നുവെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് […]

India Kerala

കെ.എസ്‌.യു മാര്‍ച്ചില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് കെ.എസ്‌.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെ.എസ്‌.യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടിയെ നയിക്കാനായത് അംഗീകാരമായി […]

India Kerala

ഓട്ടോറിക്ഷാ നിരക്ക് പട്ടിക ഇങ്ങനെ… ഇനി അധിക ചാര്‍ജ് നല്‍കണ്ട…

സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കേരള സർക്കാർ മോട്ടോർവാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാർജ്ജ് പട്ടിക പ്രസിദ്ധീകരിച്ച് കേരള പൊലീസ്. മിനിമം ചാർജ്ജിൽ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റർ ഇടവിട്ടുള്ള നിരക്കുകൾ പട്ടികയിൽ നൽകിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നൽകേണ്ടതാണ്. രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകൾക്ക് പട്ടികയില്‍ പറയുന്ന […]

India Kerala

പീഡനക്കേസ്; ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ഡോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളിലാണ് ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം. ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാവണം. സാക്ഷികളെ ഭീതിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയായ ബിഹാര്‍ സ്വദേശി സമര്‍പ്പിച്ച വാദങ്ങളില്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് അവസരം നല്‍കുകയായിരുന്നു ദിന്‍ദോഷി […]

India Kerala

കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാ പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി എഴുതിത്തള്ളുന്ന കാര്‍ഷിക വായ്പാ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ലക്ഷം വരെയുള്ള വായ്പയാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്കാണ് തീരുമാനം ബാധകമാകുക. വാണിജ്യബാങ്കുകളിലെ വായ്പയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറ‍ഞ്ഞു. പ്രളയത്തിന്‍റെയും കര്‍ഷക ആത്മഹത്യകളുടേയും പശ്ചാത്തലത്തില്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരുന്നു. ഇതേതുടര്‍ന്നാണ് കര്‍ഷക ആശ്വാസനടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. സഹകരണ ബാങ്കുകളില്‍ […]

India National

എം.പിക്ക് പ്രതിനിധിയെ ഏര്‍പ്പെടുത്തിയെന്ന വിവാദത്തില്‍ മറുപടിയുമായി സണ്ണി ഡിയോള്‍

എം.പിക്ക് പ്രതിനിധിയെ ഏര്‍പ്പെടുത്തിയെന്ന വിവാദത്തില്‍ മറുപടിയുമായി സണ്ണിഡിയോള്‍. തന്‍റെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലെ ജോലികള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ പി.എ നിയമനം നടത്തുക മാത്രമാണ് ചെയ്തത്. വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വിശദീകരണ കുറിപ്പില്‍ ഗുര്‍ദാസ്പൂര്‍ എം.പിയായ സണ്ണിഡിയോള്‍ വ്യക്തമാക്കി. വിവാദത്തില്‍ സണ്ണിഡിയോളിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു മണ്ഡലവുമായി ബന്ധപ്പെട്ട യോഗങ്ങളിലും പ്രധാനപ്പെട്ട കാര്യങ്ങളിലും ഇടപെടാന്‍ ഗുര്‍പ്രീത് സിങ് പലേരിയെ ചുമതലപ്പെടുത്തുന്നുവെന്നതായിരുന്നു കഴിഞ്ഞ ദിവസം സണ്ണിഡിയോള്‍ പുറത്തിറക്കിയ അറിയിപ്പ്. ഔദ്യോഗിക ലെറ്റര്‍പാഡിലായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നാലെ വലിയ വിവാദം പൊട്ടിപുറപ്പെട്ടു. എം.പിക്ക് ഒരു പ്രതിനിധിയെ […]

India Kerala

ശബരിമല ആചാരസംരക്ഷണം: ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം

ശബരിമല ആചാരസംരക്ഷണത്തിന് ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരസംരക്ഷണത്തിന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയില്‍ സെപ്തംബര്‍ ഒന്നിന് മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. എന്നാല്‍ സ്വകാര്യ ബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാരസംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ […]