പാലാ ഉപതെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ ജോസ് കെ. മാണി വിഭാഗം. പാലായിൽ ജോസഫ് വിഭാഗത്തെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചു ചേർത്തു. ഉപതെരഞ്ഞെടുപ്പിൽ രണ്ട് ഇല ചിഹ്നത്തിൽ തന്നെ കേരള കോൺഗ്രസ് എം. സ്ഥാനാർഥി മത്സരിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പാർട്ടി രണ്ടായി പിളർന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തെ പൂർണമായും ഒഴിവാക്കി തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലായിൽ ജോസ് കെ. മാണി വിഭാഗം വിളിച്ചുചേർത്തത്. നിയോജക മണ്ഡലത്തിൽ ഉള്ള ജോയി എബ്രഹാമിനെ പോലും യോഗത്തിലേക്ക് ക്ഷണിച്ചില്ല. ഏതുവിധേനയും […]
Author: Tomy Thondamkuzhy
ഒന്‍പതാം തവണയും കോപ്പയില്‍ മുത്തമിട്ട് മഞ്ഞപ്പട
കോപ്പാ അമേരിക്ക ഫുട്ബോള്‍ കിരീടം ബ്രസീലിന്. കലാശപ്പോരാട്ടത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഒന്‍പതാം തവണയാണ് ബ്രസീല്‍ കോപ്പ അമേരിക്കാ ചാമ്പ്യന്മാരാകുന്നത്. മാരക്കാനയില്‍ കാനറികളുടെ ദിനമായിരുന്നു. തുടക്കം മുതല്‍ കളി നിയന്ത്രണത്തിലാക്കിയ ബ്രസീല്‍ 15 ആം മിനിറ്റില്‍ എവര്‍ട്ടണിലൂടെ മുന്നിലെത്തി. 25 ആം മിനിറ്റിന് ശേഷം പെറു ഉണര്‍ന്നു കളിച്ചു. 44 ആം മിനിറ്റില്‍ തിയാഗോ സില്‍വയുടെ ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് പെറുവിന് അനുകൂലമായി പെനാല്‍റ്റി. പൌലോ ഗൊറേറോയുടെ കാലുകള്‍ക്ക് പിഴച്ചില്ല. എന്നാല്‍ ആദ്യ പകുതി […]
ഇഷ്കിന് ശേഷം ഷെയിന്‍ നിഗമും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒന്നിക്കുന്നു; വെയില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കിലെ ഗംഭീര അഭിപ്രായത്തിന് ശേഷം നായകന്‍ ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു. വെയില്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥിരാജ് ഔദ്യോഗികമായി തന്നെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെയിന്‍ നിഗം നായകനാവുന്ന ചിത്രം കൂടിയാണ് വെയില്‍. അങ്കമാലി ഡയറീസ്, ഈമയൗ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്ന ശരത് മേനോനാണ് വെയില്‍ […]
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളില്‍ നിന്നുള്ള രാജി തുടരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവിനെയാണോ യുവ നേതാവിനെയാണോ പരിഗണിക്കേണ്ടത് എന്നതിലും കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെയാണ് പാര്‍ട്ടി നേതൃത്വത്തിന് രാജി നല്‍കിയത്. എന്നാല്‍ സിന്ധ്യയുടെ രാജിക്കത്ത് ലഭിച്ചത് സംബന്ധിച്ച് എ.ഐ.സി.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് കേശവ് ചന്ദ് യാദവും […]
ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി
കൊല്ലം ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി. നാലുപേരെ അറസ്റ്റ് ചെയിട്ടുണ്ട്. എക്സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.
കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കം
കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ്. രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലവിലെ മന്ത്രിസഭയിലെ ആറ് പേര്‍ രാജിവെക്കും. പകരം രാജിവെച്ച എം.എല്‍.എമാരെ പരിഗണിക്കാനാണ് തീരുമാനം. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ ആവശ്യപ്പെട്ടു. സിദ്ദരാമയ്യ മുഖ്യമന്ത്രി ആയാല്‍ എതിര്‍ക്കില്ലെന്ന് ജെ.ഡി.എസ് മന്ത്രി ജി.ടി ദേവഗൗഡ. ഇരു കക്ഷികളും ചേര്‍ന്ന് സിദ്ദരാമയ്യയെ മുഖ്യമന്ത്രി ആക്കിയാല്‍ രാജി പിന്‍വലിക്കുമെന്ന് ജെ.ഡി.എസ് എം.എല്‍.എ എച്ച് വിശ്വനാഥ് വ്യക്തമാക്കി. പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്തായിരുന്ന […]
യു.എ.പി.എ-എൻ.ഐ.എ നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലുകൾ ഇന്ന് ലോക്സഭയില്‍
യു.എ.പി.എ-എൻ.ഐ.എ നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലുകൾ സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. തീവ്രവാദ ബന്ധം സംശയിക്കുന്ന വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നതാണ് ഭേദഗതി. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ മേലുള്ള ചർച്ചയും ഇന്ന് ലോക്സഭയിൽ നടക്കും. തീവ്രവാദബന്ധം സംശയിക്കുന്ന സംഘടനകളെ മാത്രമേ നിലവിൽ സർക്കാറിന് ഭീകരവാദ സംഘടനകളായി പ്രഖ്യാപിക്കാൻ കഴിയൂ. ഇത് വ്യക്തികൾക്ക് കൂടി ബാധകമാക്കാൻ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി യു.എ.പി.എ, എന്‍.ഐ.ഐ എ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന ബില്ലുകള്‍ ഇന്ന് […]
ബിഹാറിലെ മസ്തിഷ്ക്കജ്വര മരണങ്ങൾ ബാധിച്ചത് ലിച്ചി കര്‍ഷകരെ കൂടിയാണ്
ബിഹാറിലെ മസ്തിഷ്ക്കജ്വര മരണങ്ങൾ ഏറ്റവും ബാധിച്ചത് ലിച്ചി കർഷകരെയാണ്. രോഗത്തിന് കാരണം ലിച്ചി പഴമാണെന്ന പ്രചാരണമാണ് ഇവർക്ക് വിനയായത്. ആത്മഹത്യ മാത്രമാണ് പോംവഴിയെന്ന അവസ്ഥയിലാണ് കർഷകർ. ലിച്ചി പഴത്തിന്റെ തലസ്ഥാനമാണ് മുസാഫർപൂർ. പക്ഷേ തെരുവോരങ്ങളിൽ പഴവില്പന കാണാനായില്ല. എല്ലാം പൊലീസ് അടിച്ചു തകർത്തു. പഴങ്ങൾ കൊണ്ടുപോയിരുന്ന വാഹനങ്ങൾ ചിലർ തടയുകയും കത്തിക്കുകയും ചെയ്തു. ഏതോ കർഷക ലോബികളാണ് ലിച്ചി പഴത്തിനെതിരായ നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലിച്ചി പഴ കയറ്റുമതിക്കാർ ചൈനയാണ്. ഇന്ത്യയാണ് രണ്ടാം […]
ആഗ്രയില്‍ ബസ് മറിഞ്ഞ് 29 മരണം
ആഗ്രയില്‍ ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. യമുനാ അതിവേഗ പാതയില്‍ വെച്ചായിരുന്നു അപകടം. ലക്നൌവില്‍ നിന്ന് ഡല്‍ഹിയിലേക്കു പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. അവധ് ബസ് ഡിപ്പോയിലുള്ള UP33 AT5877 എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് യമുന എക്സ്പ്രസ് വേയിലുള്ള ഝര്‍ണ നലയിലുള്ള അഴുക്ക്ചാലിലേക്ക് വീഴുകയായിരുന്നു. 27 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുപി […]
സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്വേതാ ഭട്ട്
ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത , വാക്കുകള്‍ കിട്ടാതെ വിതുമ്പി.












