വൈദ്യുതി ചാര്‍ജ് വര്‍ധന ഇരുട്ടടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു. കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയിൽ ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. 6.8 ശതമാനമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. അതേസമയം […]
Author: Tomy Thondamkuzhy
ലോക്നാഥ് ബെഹ്റക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റിന്റെ തുറന്ന കത്ത്
പോലീസ് വിവേചനപരവും ജനാധിപത്യവിരുദ്ധവുമായി പെരുമാറുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റക്ക് ഫ്രറ്റേർണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീമിന്റെ തുറന്ന കത്ത്. സംസ്ഥാന പൊലീസ് മേധാവിയായ താങ്കളിൽ നിന്നും ലഭിച്ച പെര്‍മിഷനോട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ മാസം ഒന്നിന് സാഹോദര്യ രാഷ്ട്രീയ ജാഥ തിരുവനന്തപുരത്ത് നിന്നാരംഭിച്ചതെന്നും എന്നാൽ ആദ്യദിനം മുതല്‍ കേരള പോലീസ് ജാഥയോട് തീര്‍ത്തും വിവേചനപരവും ജനാധിപത്യവിരുദ്ധവുമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നുമാണ് കത്തിലെ ആരോപണം. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിന് ഗേറ്റിന് മുന്നില്‍ ജാഥയെ […]
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ നീക്കം സജീവമാക്കി ബി.ജെ.പി
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ നീക്കം സജീവമാക്കി ബി.ജെ.പി രംഗത്ത്. ഗവര്‍ണറെ കൂട്ടുപിടിച്ച് ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്സഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. 14 എം.എല്‍.എമാര്‍ രാജി വച്ചതോടെ കര്‍ണാടകയില്‍ കടുത്ത ഭരണ പ്രതിസന്ധിയാണ് ഉടലെടുത്തത്. ഈ അവസരം മുതലെടുക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി രംഗത്തെത്തി. ബി.എസ് യെദ്യൂരപ്പയുടെ വീട്ടില്‍ ചേരുന്ന യോഗത്തില്‍ ബി.ജെ.പി സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ചയാവും. അധികാരമുപയോഗിച്ച് ബി.ജെ.പി ഗവര്‍ണറെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് […]
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 5 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 42 രൂപ വരെയും വര്‍ധിക്കും. 2019 – 22 കാലത്തേക്കാണ് വർധന. ബിപിഎൽ വിഭാഗക്കാർക്ക് വർധനയുണ്ടാകില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2017 ഏപ്രിലിലാണ് മുമ്പ് വൈദ്യുതി […]
ഇന്ത്യയോ ന്യൂസിലന്റോ… മഴ കളിച്ചാല്‍ ആരു ജയിക്കും?
നാളെ നടക്കുന്ന ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള സെമി ഫൈനല്‍പോരാട്ടത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെ മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തുവന്നത് ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനമാണ് ക്രിക്കറ്റ് ആവേശത്തെ തണുപ്പിക്കുന്നത്. മഴ പെയ്ത് ഇന്ത്യ ന്യൂസിലന്റ് സെമി തടസപ്പെട്ടാല്‍ എന്ത് സംഭവിക്കും? ചൊവ്വാഴ്ച്ചത്തെ മത്സരം മഴമൂലം തടസപ്പെട്ടാല്‍ ഗ്രൂപ്പ് സ്റ്റേജിലേതുപോലെ പോയിന്റുകള്‍ പങ്കുവെച്ച് പിരിയുക അസാധ്യമാണ്. തൊട്ടടുത്ത ദിവസത്തേക്ക് മത്സരം മാറ്റുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. സെമി മത്സരങ്ങള്‍ക്കും ഫൈനലിനും […]
ഫെയ്‌സ്ബുക്ക് വീഡിയോയെ ന്യായീകരിച്ച് ആശാ ശരത്
‘എവിടെ’ സിനിമയുടെ പ്രൊമോഷനു വേണ്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് നടി ആശ ശരത്. നിയമ വശങ്ങളെല്ലാം പരിശോധിച്ച് കൂട്ടായെടുത്ത തീരുമാനത്തിന് ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ഫെയിസ് ബുക്കിലൂടെ അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും ആശ ശരത്ത് പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് ആശാ ശരത്ത് താന്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയെ കുറിച്ച് വിശദീകരണം നല്‍കിയത്. […]
നെടുങ്കണ്ടം കസ്റ്റഡി മരണം; ഡ്രൈവര്‍ നിയാസും എ.എസ്.ഐയും കീഴടങ്ങി
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ ക്രൈംബ്രഞ്ച് അന്വേഷണസംഘം മുമ്പാകെ രണ്ട് പ്രതികള്‍ കൂടി ഹാജരായി. പൊലീസ് ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ കെ.എ സാബുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചേക്കും. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജകുമാറിനെ കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരാണ് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം മുമ്പാകെ നെടുങ്കണ്ടം ഗസ്റ്റ് ഹൌസില്‍ ഹാജരായത്. വിശദമായ ചോദ്യം ചെയ്യലിനു […]
പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണം
മുസ്‌ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹിന്ദു മഹാസഭ കേരള ഘടകത്തിന്റെ ഹരജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആവശ്യവുമായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ കേരള ഹൈക്കോടതി തള്ളിയ ആവശ്യമാണ് ഇന്ന് സുപ്രിം കോടതിയും തള്ളിയിരിക്കുന്നത്. അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷന്‍ സായ് സ്വരൂപ് നാഥ് ആണ് ഹരജിക്കാന്‍. ഹരജി മുഖവിലക്കെടുക്കാതെ തന്നെ കോടതി തള്ളി. പള്ളിയില്‍ പ്രവേശനാനുമതി […]
കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രി നാഗേഷിന്റെ രാജി
കര്‍ണാടക സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി മന്ത്രി എച്ച്.നാഗേഷിന്റെ രാജി. രാജി വച്ച നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ജെ.ഡി.എസും വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുന്നതിനിടെയാണ് മന്ത്രിയുടെ രാജി. അനുനയ നീക്കങ്ങളുടെ ഭാഗമായി നിലവിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ പാര്‍ട്ടിക്ക് രാജി നല്‍കി. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്- ദള്‍ നേതൃത്വങ്ങള്‍ സകല തന്ത്രങ്ങളും പയറ്റുന്നതിനിടെയാണ് എച്ച് നാഗേഷിന്റെ രാജി. സ്വതന്ത്ര എം.എല്‍.എയായ നാഗേഷ് കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിലാണ് സര്‍ക്കാറിന്റെ ഭാഗമാകുന്നത്. ബി.ജെ.പി സര്‍ക്കാറുണ്ടാക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നും നാഗേഷ് […]
ഡി.എന്‍.എ പരിശോധനക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി
ലൈംഗിക പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി. സാമ്പിളുകള്‍ അടുത്ത തിങ്കളാഴ്ച നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കേസില്‍ ബിനോയ്ക്ക് മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം. ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാവണം. സാക്ഷികളെ ഭീതിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളിലാണ് ജാമ്യം അനുവദിച്ചത്.












