India Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി രൂക്ഷം

കർദിനാൾ ആലഞ്ചേരിയുടെ മടങ്ങിവരവിനെ ചൊല്ലി എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ടായ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സമവായ നീക്കങ്ങൾ മുൻപോട്ടു വച്ച സഭാനേതൃത്വത്തെ തള്ളി വിമതപക്ഷം പ്രതിഷേധങ്ങൾ തുടരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതിനിടെ ഭൂമി വിൽപ്പന സംബന്ധിച്ച് കർദിനാൾ ആലഞ്ചേരിക്ക് എതിരായ ഹരജി മൂവാറ്റുപുഴ മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. ആരോപണ വിധേയനായ കർദിനാൾ ആലഞ്ചേരിയുടെ മടങ്ങിവരവ് അംഗീകരിക്കില്ലെന്ന വിമതപക്ഷത്തിന്റെ നിലപാട് തുടരുന്നതാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികൾ രൂക്ഷമാകുന്നത്. സഭാ നേതൃത്വം മുൻപോട്ടു വച്ച സമവായ നീക്കങ്ങളോട് മുൻ […]

India Kerala

കോടതിയുടെയും മെഡിക്കല്‍ കൌണ്‍സിലിന്റെയും ഇടപെടലില്‍ പ്രതീക്ഷ വച്ച് എസ്.ആര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍

ഡോക്ടര്‍മാരും മറ്റു സൌകര്യങ്ങളുമില്ലാത്തെ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ പ്രതീക്ഷ വെക്കുന്നത് കോടതിയുടെയും മെഡിക്കല്‍ കൌണ്‍സിലിന്റെയും ഇടപെടലില്‍. എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന സാധ്യതയില്ല. കോളേജ് മാറ്റം മാത്രമാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ. 2016ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദ്യ വര്‍ഷത്തെ അധ്യയനം നല്ല രീതിയില്‍ നടന്നു. 2017 മുതല്‍ അധ്യയനം മുടങ്ങി. കാര്യങ്ങള്‍ ശരിയാകുമെന്ന മാനേജ്മെന്റ് വാഗ്ദാനത്തില്‍ മുന്നോട്ടുപോയ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പ്രതീക്ഷയറ്റതോടെയാണ് നിയമവഴി തേടിയത്. ആരോഗ്യ വകുപ്പിന് മുന്നിലും ആരോഗ്യ സര്‍വകലാശാലക്ക് മുന്നിലും […]

India Kerala

കെ.പി.സി.സി പുനഃസംഘടന ജൂലൈ 31ന് മുമ്പ്

കെ.പി.സി.സി പുനഃസംഘടന ജൂലൈ 31 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഒരാള്‍ക്ക് ഒരു പദവി എന്നതില്‍ തീരുമാനമായില്ല. ഭാരവാഹികളെ കെ.പി.സി.സി അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ധാരണയായി. ചര്‍ച്ചകള്‍ നടത്താന്‍ കെ.പി.സി.സി പ്രസിഡന്റിന് ചുമതല നല്‍കി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനങ്ങള്‍. പുനഃസംഘടന മുഖ്യചര്‍ച്ചയായ കെ.പി.സി.സി രാഷ്ട്രീകാര്യ സമിതിയാണ് ഈ മാസം 31 ന് മുമ്പായി പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. നിലവിലെ ജംബോ കമ്മറ്റികള്‍ മാറ്റി പ്രവര്‍ത്തന ക്ഷമമായ സമിതികള്‍ ഡി.സി.സിയിലും കെ.പി.സി.സിയും രൂപീകരിക്കും. ഒരാള്‍ക്ക് ഒറ്റ പദവിയെന്ന […]

Pravasi Switzerland

സ്വിട്സർലാൻഡ് നിവാസി ജോസഫ് പുന്നച്ചേരിയുടെ മാതാവ് അന്നമ്മ ആന്റണി നിര്യാതയായി .

Annamma Antony (89) wife of Devasia Antony; mother of Joseph Punnacherry and mother in law of Monika PunnacherryGrandmother of Julia Punnacherry and Georgina Punnacherry went her Heavenly Home at 2.45 am today (6th July 2019). The funeral at St Mary’s Forane Church Pulincunnoo at 3.00 pm Monday 8th July 2019. പരേതയുടെ വിയോഗത്തിൽ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി […]

India Kerala

മഴക്കുറവ് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മന്ത്രി; അടിയന്തര യോഗം ബുധനാഴ്ച

ഈ വര്‍ഷത്തെ മഴ കുറവ് കുടിവെള്ള വിതരണത്തെയും ജലസേചനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വരള്‍ച്ച നേരിടാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഈ മാസം പത്തിന് ചേരും. തുടര്‍നടപടികള്‍ക്കായി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ആലുവയില്‍ പറഞ്ഞു. ഈ വര്‍ഷം സംസ്ഥാനത്ത് 48 ശതമാനത്തിലധികം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനിയും വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് മന്ത്രി നല്‍കുന്നത്. ഇത്തവണ ജൂണ്‍ മാസം മുതല്‍ ലഭിക്കണ്ട ലഭിക്കേണ്ട […]

Movies

ഇത് കപില്‍ തന്നെ; പിറന്നാള്‍ ദിനത്തില്‍ 83യുടെ ഫസ്റ്റ് ലുക്കുമായി രണ്‍വീര്‍

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ പടയോട്ടം തുടരുമ്പോൾ രാജ്യത്തിന് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ചരിത്ര മുഹൂർത്തത്തിന്റെ കഥ അണിയറയിൽ ഒരുങ്ങുകയാണ്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ വൻതാര നിരകൾ കൊണ്ട് തന്നെ സമ്പുഷ്ടമാണ്. അതിലേറ്റവും എടുത്ത പറയേണ്ട പേരാണ് രൺവീർ സിംഗിന്റേത്. അന്നത്തെ ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന കപിൽ ദേവിനെ അവതരിപ്പിക്കുന്നത് രൺവീറാണ്. തന്റെ 34ാം പിറന്നാൾ ദിനത്തിൽ 83യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ബോളിവുഡ് താരം. വെള്ള ജഴ്‌സിയിട്ട് ബോളുമായി തീക്ഷ്ണ നോട്ടത്തോടെ നിൽക്കുന്ന രൺവീറിന്റെ […]

India National

രാഹുല്‍ ഗാന്ധിക്ക് ജാമ്യം

എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പാട്‌ന കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരായി ഹരജി നല്‍കിയത്. കര്‍ണ്ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രസംഗത്തിനിടെ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയേയും മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോദിയേയും പരാമര്‍ശിച്ചാണ് എല്ലാ മോദിമാരും കള്ളന്മാരാണെന്ന രീതിയില്‍ രാഹുല്‍ പ്രസംഗിച്ചത്. പതിനായിരം രൂപ കോടതിയില്‍ കെട്ടിവെച്ച ശേഷമാണ് രാഹുലിന് സി.ജെ.എം […]

India National

കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; കൂടുതല്‍ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു

കര്‍ണാടകയില്‍ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ പ്രതിസന്ധിയിൽ. കൂടുതല്‍ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു. 11 എം.എല്‍.എമാര്‍ സ്പീക്കരുടെ വസതിയായ വിധാന്‍ സൗധയിലെത്തിയിട്ടുണ്ട്. എട്ടു കോൺഗ്രസ് എം.എൽ.എ മാരും 3 ജെ.ഡി.എസ് എം.എൽ.എ മാരുമാണ് രാജിക്കൊരുങ്ങിയിട്ടുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഡി എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. കോൺഗ്രസ് എം.എൽ.എ മാരോടൊപ്പം കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട് . “ഞാൻ സ്പീക്കർക്ക് രാജി സമർപ്പിക്കാനാണ് എത്തിയിട്ടുള്ളത് . എന്റെ മകൾ ( കോൺഗ്രസ് എം.എൽ.എ സൗമ്യ റെഡ്‌ഡി ) […]

India National

ടോള്‍ പ്ലാസയില്‍ തര്‍ക്കം; ജീവനക്കാരന് മര്‍ദനം, ഒടുവില്‍ ആകാശത്തേക്ക് വെടിവെച്ച് ബി.ജെ.പി എം.പിയുടെ സുരക്ഷാ സംഘം

ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ബി.ജെ.പി എം.പിയും ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനുമായ രാം ശങ്കർ കത്താരിയ വിവാദത്തില്‍. കത്താരിയയുടെ സുരക്ഷാ ഭടനാണ് ആഗ്രയിലെ രഹന്‍കല ടോൾ പ്ലാസയില്‍ ഗുണ്ടായിസം പുറത്തെടുത്തത്. ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് പിന്നീട് മര്‍ദനത്തിന് വഴിമാറുകയുമായിരുന്നു. ജീവനക്കാരെ മര്‍ദിച്ച ശേഷം കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. എം.പിയുടെ അകമ്പടി വാഹനത്തെ ടോള്‍ പ്ലാസ ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനം തടഞ്ഞ നടപടിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദ്യം […]

Entertainment

പക്രുവും ഹരീഷും ചിരി പടര്‍ത്തും; ഫാന്‍സി ഡ്രസ് ടീസര്‍ പുറത്ത്

ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നു. രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു നിര്‍മ്മാതാവാകുന്നത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. പക്രുവും ഹരീഷ് കണാരനും ശ്വേതാ മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്‍റര്‍ടെയിനറായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗിന്നസ് പക്രു എന്ന അജയ്കുമാറും സംവിധായകന്‍ രഞ്ജിത് സ്കറിയയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചായാഗ്രഹണം പ്രദീപ് നായരു സംഗീതം […]