ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മത്സരം കാണാൻ പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭ സ്തംഭിപ്പിച്ചുവെന്ന ആരോപണവുമായി രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ സ്വപൻദാസ് ഗുപ്ത. കർണാടകത്തിൽ സർക്കാറിനെ വീഴ്ത്താൻ കേന്ദ്രം വഴിവിട്ടു കളിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസും പൊതുമേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും തുടർച്ചയായി ബഹളംവെച്ചതിനെ തുടർന്ന് സഭ ദിവസത്തേക്കു പിരിഞ്ഞിരുന്നു. ഇതേപ്പറ്റി, ഇന്ത്യയിലെ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളിൽ എഡിറ്റോറിയൽ പോസ്റ്റിലിരുന്ന സ്വപൻ ദാസ്ഗുപ്ത ട്വിറ്ററിൽ കുറിച്ചതിങ്ങനെ
Author: Tomy Thondamkuzhy
കടുത്ത വൈദ്യുതി പ്രതിസന്ധി; അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി
സംസ്ഥാനത്ത് കടുത്ത വൈദ്യുത പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. 10 ദിവസത്തിനകം അരമണിക്കൂര്‍ മുതല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത നിരക്ക് വര്‍ധന വലിയതോതിലില്ലെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ യോല്ലോ അലേര്‍ട്ട്, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂലൈ 09 മുതല്‍ 13 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 […]
ആദ്യ പത്ത് ഓവര്‍ ഇന്ത്യക്ക് സ്വന്തം
ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍റ് മത്സരം 10 ഓവര്‍ പിന്നിട്ടപ്പോള്‍ ആധിപത്യത്തോടെ ഇന്ത്യ. 10 ഓവറില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്കെതിരെ വെറും 27 റണ്‍സ് മാത്രമാണ് കീവികള്‍ക്ക് നേടാനായത്. ഒരു റണ്‍സ് നേടുന്നതിനിടെ ഗപ്ടിലിനെ ബുംറ പുറത്താകിയതോടെയും മികച്ച ഫീല്‍ഡിങ്ങിലൂടെയും ന്യൂസിലാന്‍റിന് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നായകന്‍ കെയിന്‍ വില്യംസണും ഹെന്റി നിക്കോള്‍സുമാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലാന്‍റ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെടുത്തിട്ടുണ്ട്.
എച്ച്.ഐ.വിക്ക് മരുന്ന് യാഥാര്‍ഥ്യമാകുന്നു, എലികളിലെ പരീക്ഷണം വിജയം
എച്ച്.ഐ.വി വൈറസിനെ നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രലോകം അവസാനഘട്ടത്തില്‍. ഇതുവരെ ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്.ഐ.വിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോഴും പ്രതിവര്‍ഷം നാല് ലക്ഷം പേര്‍ എച്ച്.ഐ.വി ബാധിച്ച് മരിക്കുന്നുണ്ട്. എച്ച്.ഐ.വി എന്ന മാരക വൈറസിനെ വരുതിയിലാക്കാനുള്ള മരുന്നിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ജീന്‍ എഡിറ്റിംങ് തെറാപി ഉപയോഗിച്ചാണ് എച്ച്.ഐ.വിക്കുള്ള മരുന്ന് തയ്യാറാകുന്നത്. പരീക്ഷണശാലയില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്.ഐ.വി പൂര്‍ണ്ണമായും […]
ടോസ് കൈവിട്ടു; ഇന്ത്യക്ക് ബൗളിങ്ങ്
ലോകകപ്പ് സെമി ഫൈനലില്‍ ടോസ് നേടിയ ന്യൂസിലാന്‍റ് ഇന്ത്യക്കെതിരെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ലോകകപ്പില്‍ ഇന്ത്യ പാകിസ്താന്‍ മത്സരം നടന്ന മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം എന്നതിനാല്‍ റണ്ണൊഴുകും എന്നതില്‍ സംശയമില്ല. മഴയുടെ സാധ്യതകള്‍ കൂടുതലാണെങ്കിലും പിച്ച് ഡ്രൈ ആണെന്നതിനാല്‍ ബോളിലെ ഈര്‍പ്പം പിച്ചിനെ ബാറ്റിങ്ങിന് അനുകൂലമായ രീതിയില്‍ നിലനിര്‍ത്തും എന്നാണ് ടോസിന് ശേഷം വിരാട് കോഹ്‍ലി പറഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലുമായാണ് മാഞ്ചസ്റ്ററില്‍ ഇന്ത്യ […]
കടന്നല്‍ കുത്തേറ്റ് കണ്ണൂരില്‍ മധ്യവയസ്കൻ മരിച്ചു
കണ്ണൂർ മുഴക്കുന്നിൽ മധ്യവയസ്കൻ കടന്നല്‍ കുത്തേറ്റ് മരിച്ചു. മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു ആണ് മരിച്ചത്. റബ്ബര്‍ മരം മുറിക്കുന്നതിനിടെയാണ് കടന്നലുകള്‍ ആക്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബുവിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കുത്തേറ്റു.
സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയില്‍
സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയില്‍. ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലും തോലുമായി മാറി. പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി.
രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പ്രതികളായ റെജിമോനും നിയാസും
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വെച്ച് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പ്രതികളായ റെജിമോനും നിയാസും മൊഴി നല്‍കി. ഇരുവരേയും പീരുമേട് കോടതി എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ മുമ്പ് അറസ്റ്റിലായ എസ്.ഐ സാബുവിനെ കോടതി നാളെ ആറ് വരെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ എ.എസ്.ഐ റെജിമോന്‍ രണ്ടാം പ്രതിയും പൊലീസ് ഡ്രൈവര്‍ മൂന്നാം പ്രതിയുമാണ്. […]
സൗബിനും സുരാജും വികൃതിയുമായി എത്തുന്നു
അടുത്തിടെയിറങ്ങിയ മലയാളചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതുമുഖ നടനാണ് സൗബിന്‍ ഷാഹിര്‍. തന്നെ ഏല്‍പ്പിക്കുന്ന ഏത് കഥാപാത്രവും ഭംഗിയായി അവതരിപ്പിക്കാനുള്ള സൌബിന്‍റെ കഴിവ് നാം മുമ്പം കണ്ടതാണ്. നായകനോ വില്ലനോ ആവട്ടേ, കോമഡിയൊ സീരിയസോ ആവട്ടേ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ എന്തായാലും അതിനെ അതിന്റെ പൂർണതയിൽ എത്തിക്കാൻ സൗബിന് സാധിക്കുമെന്ന് തീര്‍ച്ചയാണ്. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സൗബിനും സൂരജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പുതിയ […]












