മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രാജി വെച്ച കര്‍ണാടക എം.എല്‍.എ മാരെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. ശിവകുമാറിനെ റിസോര്‍ട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് എം.എല്‍.എമാര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശിവകുമാറിനെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് മുംബൈ പൊലീസ്. റിസോര്‍ട്ടിന് പുറത്ത് ജെ.ഡി.എസ് എം.എല്‍.എ നാരായണന്‍ ഗൌഡയുടെ അനുയായികള്‍ പ്രതിഷേധിച്ചു. എന്നാല്‍ റിസോര്‍ട്ടില്‍ താന്‍ മുറിയെടുത്തിട്ടുണ്ടെന്നും തന്നെ തടയാനാവില്ലെന്നും ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് എത്തിയതെന്നും പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി നാടകം കളിക്കുകയാണെന്നും മടങ്ങിപ്പോകില്ലെന്നും ശിവകുമാര്‍ […]
Author: Tomy Thondamkuzhy
കര്‍ണാടക പ്രതിസന്ധി; കളത്തിലിറങ്ങി ബി.ജെ.പി, ഇന്ന് ഗവര്‍ണറെ കാണും
കര്‍ണാടകയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ നിലപാടിനെതിരെ ബി.ജെ.പി രംഗത്തിറങ്ങുകയാണ്. എം.എല്‍.എമാരുടെ രാജി സ്വീകരിയ്ക്കാതെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നാണ് ബി.ജെ.പിയുടെ ആരോപണം. സ്പീക്കര്‍ നിഷേധിച്ച സാഹചര്യത്തില്‍, വീണ്ടും രാജി നല്‍കാന്‍ മുംബൈയിലുള്ള എം.എല്‍.എമാര്‍ ഇന്ന് ബംഗളൂരുവില്‍ എത്തിയേക്കും. പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നെങ്കിലും സ്പീക്കറുടെ ഇടപെടലിലൂടെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കപ്പെട്ടതിന്റെ പ്രതിഷേധത്തിലാണ് ബി.ജെ.പി. ഇന്ന് രാവിലെ 11.30ന് വിദാന്‍ സൌദയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍, കുമാരസ്വാമി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തും. […]
തിരുവനന്തപുരത്ത് എച്ച്1 എന്‍1 ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
തിരുവനന്തപുരത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നെടുമങ്ങാട് സ്വദേശി മഹാദേവനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഹാദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പോയിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് പനി ബാധിച്ചത്. നാല് ദിവസമായി ചികിത്സയിലായിരുന്നു.
പിൻസീറ്റിലും ഹെൽമറ്റ് നിർബന്ധം; കാറിന്റെ പിൻസീറ്റ് യാത്രക്കാർ സീറ്റ് ബൽറ്റ് ധരിക്കണം
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കി. കാറിന്റെ പിൻസീറ്റ് യാത്രക്കാരും ഇനി മുതല്‍ സീറ്റ് ബൽറ്റ് ധരിക്കണം. നിയമം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമീഷണർക്ക് ഗതാഗത സെക്രട്ടറി കത്ത് നൽകി. എന്നാൽ ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ല. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും ,കാർ, ജീപ്പ് യാത്രക്കാർക്ക് സീറ്റ് ബൽറ്റും നിർബന്ധമാക്കി നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടതാണ്. എന്നാൽ സംസ്ഥാനത്ത് ഇത് പൂർണ്ണമായി നടപ്പിലാക്കിയില്ല. അപകടം നടന്നാൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി […]
ജയില്‍ ജീവനക്കാര്‍ക്ക് കൂച്ച്‌വിലങ്ങ്; സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ നിയന്ത്രണം
സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിന് ജയില്‍ വകുപ്പ് ജീവനക്കാര്‍ക്ക് കര്‍ശന വിലക്ക്.ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോകള്‍ പോലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഉപയോഗിക്കരുതെന്ന് ജയില്‍ വകുപ്പ് മേധാവി സര്‍ക്കുലിറക്കി. രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യുകയോ ലൈക്ക് നല്‍കുകയോ ചെയ്യരുതെന്നും ഋഷിരാജ് സിംഗ് പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്. ജയില്‍ വകുപ്പ് മേധാവിയായി ഋഷിരാജ് സിംഗ് എത്തിയതിന് ശേഷം ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയന്ത്രണം കര്‍ശനമാക്കുയാണ്.ഫേസ്ബുക്ക്,വാട്ട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഔദ്യോഗിക വേഷത്തിലുള്ള ചിത്രങ്ങള്‍ ഇടുന്നത് കര്‍ശനമായി വിലക്കി.ഓഫീസ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഫേസ്ബുക്കിലും വാട്ട്സാപ്പിലും കയറരുത്. […]
മരട് ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെയുളള പുനഃപരിശോധനാ ഹരജികൾ ഇന്ന് സുപ്രിം കോടതിയിൽ
കൊച്ചി മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരെ ഉടമകൾ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ചേംബറിലാണ് കേസ് പരിഗണിക്കുക. വിധിക്കെതിരായ റിട്ട് ഹരജികൾ കഴിഞ്ഞ ആഴ്ച ഇതേ ബഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവർ ഉച്ചയ്ക്ക് 1.40ന് ഹരജികൾ പരിഗണിക്കുക. ഹരജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും പരിഗണിക്കും. വിധിയിൽ പിഴവുണ്ടെന്നാണ് ഫ്ലാറ്റുടമകളുടെ വാദം. തീരദേശ നിയമം ലംഘിച്ചാണ് […]
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ലഭിച്ച ഒന്നാംപ്രതി എസ്.ഐ കെ.എ സാബുവിന്റെ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സാബുവിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തും. കേസില്‍ റിമാന്‍ഡിലായ നാല് പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാകും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തുക. നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ നെടുങ്കണ്ടം എസ്.ഐ കെ.സാബുവിനെ ക്രൈം ബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. […]
ചിറ്റാറില്‍ പഴകിയ മത്സ്യങ്ങള്‍ പിടികൂടി
പത്തനംതിട്ട : ചിറ്റാര്‍ ഡിപ്പോ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ പഴകിയ മീനുകള്‍ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്‌ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പുഴുവരിക്കുന്നതുള്‍പ്പെടെയുള്ള മീനുകള്‍ പിടിച്ചെടുത്തത്. ചിറ്റാര്‍ ,സീതത്തോട് മത്സ്യ മാര്‍ക്കറ്റില്‍ ധാരാളമായി പഴകിയ മീനുകള്‍ വില്‍ക്കുന്നതായി വ്യാപകമായ പരാതികള്‍ ഉണ്ടായിരുന്നു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചിറ്റാര്‍ ,സീതത്തോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനി ,ഡോ :പി .ആര്‍ പ്രവീണ്‍ ,ഫുഡ് സേഫ്റ്റി റാന്നി സര്‍ക്കിള്‍ എസ്.പ്രശാന്ത് ,തിരുവല്ല […]
കാത്തിരിപ്പിന് വിരാമം, സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ ആഗസ്റ്റില്‍
ഇന്ത്യയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ വെബ് സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആഗസ്റ്റ് 15ന് പുറത്തിറങ്ങുന്ന പുതിയ സീസണില്‍ ആദ്യ സീസണിലെ താരങ്ങള്‍ക്ക് പുറമെ പുതിയതായി കല്‍ക്കി കൊച്ച്ലിന്‍, റണ്‍വീര്‍ ഷോറെ, പങ്കജ് ത്രിപാദി എന്നിവരും ഭാഗമാകുന്നു. നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലിഖാൻ, രാധിക ആപ്തെ, നീരജ് കബി, രാജശ്രീ ദേശ്പാണ്ടേ എന്നിവരാണ് ആദ്യ സീസണില്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗയ്തോണ്ടെ എന്ന കഥാപാത്രത്തിന്റെ കഥപറച്ചിലിനും സെയ്ഫ് അലിഖാന്റെ സര്‍താജ് […]
ആന്തൂര്‍: സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി
കണ്ണൂര്‍ ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി. ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെന്നും അന്തിമാനുമതി അപാകതകള്‍ പരിഹരിച്ചതിന് ശേഷമേ നല്‍കൂവെന്നും നേരത്തെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തിയ പരിശോധനക്ക് ശേഷം പുതിയ നഗരസഭാ സെക്രട്ടറി എം സുരേശന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോരായ്മകള്‍ പരിഹരിച്ച് അന്തിമാനുമതിക്കായുള്ള റിപ്പോര്‍ട്ട് സാജന്‍റെ കുടുംബം സമര്‍പ്പിച്ചു. ഇന്ന് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീണ്ടും കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പരിശോധന നടത്തി. […]












