Cricket Sports

ഇന്നും രസംകൊല്ലിയായി മഴയെത്തും; പേടി ന്യൂസിലാന്‍ഡിന്

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയിലെ റിസര്‍വ്ദിനമായ ഇന്നും രസംകൊല്ലിയായി മഴയെത്തുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴ മൂലം കളി തടസ്സപ്പെട്ടാല്‍ ഇന്ത്യ നേരെ ഫൈനലിലെത്തും. പോയിന്റ് പട്ടികയില്‍ മുന്നിലുളളതാണ് ഇവിടെ ഇന്ത്യക്ക് അനുകൂലമാകുന്നത്. ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എത്തിനില്‍ക്കെയാണ് മഴ എത്തിയത്. 23 പന്തുകള്‍ കൂടി ഇന്ത്യക്ക് എറിയാനുണ്ട്. ഒരു പക്ഷേ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് കഴിഞ്ഞ് ഇന്ത്യയുടെ ബാറ്റിങ് പുനരാരംഭിച്ചാലും കളി മഴ തടസ്സപ്പെടുത്തിയേക്കും. അത്തരത്തിലുള്ള കാലാവസ്ഥാ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് മഞ്ചസ്റ്ററിലേത്. […]

India Kerala

സ്കൂളുകളുടെ ഘടനാമാറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി

‌‌കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഘടനാമാറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഘടനയിലേക്ക് മാറണമെന്നാണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ച് അഞ്ചാം ക്ലാസ് എല്‍.പി വിഭാഗത്തിലേക്കും എട്ടാം ക്ലാസ് യു.പി വിഭാഗത്തിലേക്കും മാറും. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളില്‍ ഘടനാ മാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജികളിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി ഒന്നു മുതൽ 5 വരെയും യു.പി ആറ് […]

India National

ഗാന്ധി ജയന്തിക്ക് 150 കി.മീ പദയാത്ര നടത്തണമെന്ന് ബി.ജെ.പി എം.പിമാരോട് മോദി

മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക ദിനത്തില്‍ ബി.ജെ.പി എം.പിമാര്‍ തങ്ങളുടെ മണ്ഡലത്തില്‍ 150 കിലോ മീറ്റര്‍ പദയാത്ര നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ബി.ജെ.പിമാരും ഗാന്ധി ജയന്തിയായ ഒക്ടോബര്‍ 2 മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 31 വരെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലത്തില്‍ പദയാത്ര നടത്തണം. ഈ പദയാത്ര ഗാന്ധി സമാധി ദിനമായ ജനുവരി 30 വരെ തുടരാവുന്നതാണെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇതൊരിക്കലും രാഷ്ട്രീയപരമായ കാര്യമില്ലെന്നും ജനപ്രതിനിധികള്‍ ജനങ്ങളോടൊപ്പം കൂടുതല്‍ സമയം […]

India National

സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല; കര്‍ണാടകയിലെ എം.എല്‍.എമാര്‍ സുപ്രിം കോടതിയില്‍

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് രാജിക്കത്ത് നല്‍കിയ എം.എല്‍.എമാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ഹരജി നാളെ കോടതി പരിഗണിക്കും. സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നാണ് എം.എല്‍.എമാരുടെ പരാതി. അതേസമയം മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രാജി വെച്ച കര്‍ണാടക എം.എല്‍.എ മാരെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. ശിവകുമാറിനെ റിസോര്‍ട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് എം.എല്‍.എമാര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശിവകുമാറിനെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് മുംബൈ പൊലീസ്. റിസോര്‍ട്ടിന് പുറത്ത് […]

India National

ഗോ സംരക്ഷണത്തിന് പ്രതിദിനം 30 രൂപ; പുതിയ പദ്ധതിയുമായി യു.പി സര്‍ക്കാര്‍

ഗോ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. യു.പിയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രതിദിനം 30 രൂപവീതം നല്‍കാനൊരുങ്ങുകാണ് യോഗി സര്‍ക്കാര്‍. പ്രതിമാസം 900 രൂപ വീതം കാലികളെ സംരക്ഷിക്കുന്നവരുടെ അക്കൗണ്ടുകളില്‍ എത്തുന്ന തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാലിത്തീറ്റ വാങ്ങുന്നതിനായാണ് ദിവസേന 30 രൂപ നല്‍കുന്നത്. ഗോ രക്ഷാ ആയോഗ് ചെയര്‍മാനും വൈസ് ചെയര്‍മാനും ഓരോ ജില്ലയും സന്ദര്‍ശിക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്നും ഗോശാലകള്‍ ബന്ധപ്പെട്ട […]

India Kerala

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. വയനാട് മുള്ളൻകൊല്ലി ചുളുകോട് എങ്കിട്ടൻ ആണ് വിഷം കഴിച്ച് മരിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

India Kerala

വൈദ്യുതി ചാർജ്, ഇന്ധന വില വർധന: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

വൈദ്യുതി ചാർജ് വർധന, ഇന്ധന വില വർധന, കാരുണ്യ പദ്ധതി നിർത്തലാക്കൽ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. ഈ മാസം 18ന് എം.എൽ.എമാര്‍ സെക്രട്ടറിയേറ്റ് ധർണ നടത്തും. 15ന് പഞ്ചായത്ത് തലങ്ങളിൽ ഏകദിന ധര്‍ണ സംഘടിപ്പിക്കും. കാരുണ്യ പദ്ധതി പൂർണാർത്ഥത്തിൽ നിലനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

India Kerala

സ്കൂളുകളുടെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു

സ്കൂളുകളുടെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളിലും ഘടനാമാറ്റം വേണം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി ഒന്ന് മുതൽ അഞ്ച് വരെയും യു.പി ആറ് മുതൽ എട്ട് വരെയുമാണ്. കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് എല്‍.പി ഒന്ന് മുതൽ നാല് വരെയും യു.പി അഞ്ച് മുതൽ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജികളിലാണ് ഹൈക്കോടതി വിധി. സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര […]

Cricket Sports

മഴ മുടക്കി; ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോരാട്ടം ഇന്നും തുടരും

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരത്തിന്റെ ബാക്കി ഭാഗം ഇന്ന് നടക്കും. മഴ മൂലം മത്സരം പുനരാരംഭിക്കാനാകാതെ വന്നതോടെയാണ് മത്സരം നീട്ടിയത്. ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ 211 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്. മഴ മൂടിക്കെട്ടിയ ഓള്‍ഡ് ട്രാഫോര്‍ഡില്‍‌ മിന്നലായി മാറി ഇന്ത്യന്‍ ബൗളര്‍മാര്‍. ബുംറയുടെയും ഭുവനേശ്വറിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പകച്ച കിവീസ് ആദ്യ റണ്‍സ് നേടിയത് മൂന്നാം ഓവറില്‍. തൊട്ടടുത്ത ഓവറില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന് പുറത്തേക്ക് വഴി കാണിച്ചു ബുംറ. ഭയന്നുപോയ കിവീസിനെ രക്ഷപ്പെടുത്താന്‍ ഹെന്‍റി നിക്കോള്‍സിനൊപ്പം ക്യാപ്റ്റന്‍ […]

Movies

തനി നാട്ടിന്‍പുറ കല്ല്യാണവുമായി സംവൃതയും ബിജു മേനോനും; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. തനിനാട്ടിന്‍പുറവും അവിടുത്തെ കല്ല്യാണവും മികവോടെ കാണിക്കുന്ന ഗാനം ശ്രദ്ധേയമാണ്. വാര്‍ക്ക പണിക്കാരനായാണ് ചിത്രത്തില്‍ ബിജു മേനോന്‍ വരുന്നത്. ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം രമാ ദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ നായിക സംവൃത സുനില്‍ […]