കേന്ദ്ര നിയമം അനുസരിച്ച് സ്കൂള്‍ ഘടനയിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി വിധി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സങ്കീർണമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. ഇരുപത്തി അയ്യായിരത്തോളം അധ്യാപകരെ പുനർവിന്യസിക്കേണ്ടി വരും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നല്‍കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. ഹൈക്കോടതി വിധി നടപ്പിലാക്കിയാൽ എൽ.പി സ്കൂളുകളിൽ തസ്തിക കൂടുകയും ഹൈസ്കൂളുകളിൽ തസ്തിക കുറയുകയും ചെയ്യും. ഇതോടെ ഇവരുടെ പുനർവിന്യാസം വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങും. എന്നാൽ മാനേജ്മെന്‍റുകള്‍ക്ക് പുതിയ നിയമനങ്ങൾക്ക് അവസരമൊരുങ്ങും. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന സമയത്ത് […]
Author: Tomy Thondamkuzhy
കബീര്‍ സിങിന്റെ വിജയം: പ്രതിഫലം ഉയര്‍ത്തി ഷാഹിദ് കപൂര്‍
വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പണം വാരുന്ന ചിത്രം ‘ ‘ ‘കബീര്‍സിങി’ന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂര്‍. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീര്‍സിങിനെ കണക്കാക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചിത്രം 250 കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍. ഷാഹിദ് കപൂര്‍ പ്രതിഫലം ഉയര്‍ത്തിയ കാര്യം മുംബൈ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം 35 കോടിയാണ് ഷാഹിദ് അടുത്ത സിനിമക്കായി വാങ്ങുന്നതെന്നും പറയപ്പെടുന്നു. സംഭവം ശരിയാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം […]
കര്‍ണാടക: ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജി വെച്ചു
കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജി വെച്ചു. കോണ്‍ഗ്രസ് എം.എല്‍.എ സുധാകര്‍ രാജുവാണ് ഇന്ന് രാജി വെച്ചത്. ചിക്കബല്ലാപൂര്‍ എം.എല്‍.എയണ് രാജി വെച്ച കോണ്‍ഗ്രസ് എം.എല്‍.എ സുധാകര്‍ രാജു. അതെ സമയം കോണ്‍ഗ്രസ് എം.എല്‍.എ എം.ടി.ബി നാഗരരാജ് സ്പീക്കറെ കണ്ടു.
ശമ്പളം വേണോ ? ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ സെല്‍ഫി എടുത്ത് ഡി.ഇ ഓഫീസിലേക്ക് അയക്കണം
അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്താന്‍ ഹൈടെക് സമ്പ്രദായം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ അധികൃതര്‍. ബരാബങ്കി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരും എല്ലാ ദിവസവും ക്ലാസ് മുറിയില്‍ നിന്ന് സെല്‍ഫി എടുത്ത് ഡി.ഇ ഓഫീസിലേക്ക് അയക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഈ സെല്‍ഫി ആധാരമാക്കിയാണ് ഇനി മുതല്‍ അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്തുക. കൃത്യസമയത്ത് അധ്യാപകര്‍ സ്കൂളില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുവാനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് മുമ്പാണ് സെല്‍ഫി അയക്കേണ്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് […]
പശുക്കളുടെ ദുരവസ്ഥ: ഗോശാല ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാല ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജു. ആവശ്യമെങ്കില്‍ കന്നുകാലികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കളാണ് ദുരിതത്തിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിന് പാല്‍ നല്‍കാനെന്ന പേരിലാണ് സ്വകാര്യ ട്രസ്റ്റ് ക്ഷേത്ര പരിസരത്ത് ഗോശാല ആരംഭിച്ചത്. ആദ്യ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ഭക്ഷണം പോലും നല്‍കാതെയായി. കീറിയ ടാര്‍പോളിന്‍ കെട്ടിയ ഷെഡിലാണ് […]
എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ ആറ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നീക്കം
മെഡിക്കല്‍ കൌണ്‍സിലിന്‍റെ പരിശോധനക്കായി വാടകയ്ക്ക് രോഗികളെ എത്തിച്ചതിലൂടെ വിവാദമായ എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ ആറ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നീക്കം. മെഡിക്കല്‍ കൌണ്‍സില്‍ പരിശോധന തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് കോളജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വാടകയ്ക്ക് രോഗികളെ എത്തിച്ച സംഭവം പുറത്തെത്തിച്ചതിനാണ് മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടി. മെഡിക്കല്‍ കൌണ്‍സിലിന്‍രെ പരിശോധന തടസപ്പെടുത്തിയെന്ന ആരോപണമാണ് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ഡോക്ടര്‍മാരോ രോഗികളോ ഇല്ലാത്ത മെഡിക്കല്‍ കോളജ് എം.സി.ഐ പരിശോധനയില്‍ […]
ഇന്ത്യ പതറുന്നു; മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍റിനെതിരെ 240 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. നാല് ഓവര്‍ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയുമാണ് പുറത്തായത്. മൂന്നുപേര്‍ക്കും ഒരു റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്റി രണ്ടും ട്രെന്‍റ് ബൌള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി. താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടരുന്ന ഇന്ത്യക്ക് ഇനി എന്ത് ചെയ്യാനാകും എന്നതാണ് ഇനിയുള്ള ചോദ്യം.
രണ്ടാം ദിനവും കീവികള്‍ പറന്നുയര്‍ന്നില്ല; ഇനി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ഊഴം
മഴ മുടക്കിയ ആദ്യ സെമി ഫൈനല്‍ മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യക്ക് 240 വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 239/8 റണ്‍സിന് ന്യൂസിലാന്‍റ് ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. കാലങ്ങളായി കീവി മധ്യനിരയുടെ വിശ്വസ്ഥനായ റോസ് ടൈലര്‍ 90 പന്തുകളില്‍ നിന്നും 74 റണ്‍സ് നേടി മികച്ച പോരാട്ടം കാഴ്ചവെച്ചു. ജഡേജയുടെ കിടിലന്‍ ത്രോക്ക് മുന്നില്‍ പക്ഷെ ടൈലര്‍ റണ്ണൌട്ടാവുകയായിരുന്നു. സാഹചര്യങ്ങള്‍ മികച്ച ബാറ്റിങ്ങിനെ സൂചിപ്പിക്കുന്നതിനാലും ഔട്ട്ഫീല്‍ഡും പിച്ചും ഫഷ് ആയി തന്നെ കാണുന്നതിനാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായേക്കാം. എന്നിരുന്നാലും മികച്ച […]
വയനാട് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാന്‍ മയക്കുവെടി വെച്ചു
വയനാട് മുത്തങ്ങയിൽ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാനായി മയക്കുവെടി വെച്ചു. കുങ്കി ആനകളുടെ സഹായത്തോടെ ആനക്കൂട്ടത്തെ അകറ്റി ചികിത്സ നൽകുകയാണ്. ഇന്നലെ അര്‍ധരാത്രിയാണ്ചരക്ക് ലോറിയിടിച്ച് കാട്ടാനക്ക് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കോഴിക്കോട് മൈസൂർ ദേശീയ പാതയിലെ പൊൻകുഴി വനമേഖലയിൽ വെച്ച് കാട്ടാനയെ ചരക്കുലോറി ഇടിച്ചിട്ടത്. പരിക്കേറ്റ പിടിയാന കാട്ടിലേക്ക് കടന്നെങ്കിലും കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് ആനയ്ക്ക് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ ആന ആരോഗ്യം വീണ്ടെടുക്കാൻ […]
എയര്‍പോര്‍ട്ടില്‍ വെറും നിലത്ത് കുഞ്ഞിനെ മാറോട് ചേര്‍ത്തുറങ്ങുന്ന ടൊവിനൊ: ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ
എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് നിലത്ത് കിടന്നുറങ്ങുന്ന ടൊവിനൊയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിന്‍റെ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയർപോർട്ടിൽ എത്തിയപ്പോള്‍ സംഗീത സംവിധായകൻ കൈലാസ് മേനോന്‍ പകര്‍ത്തിയ ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്. കഠിനമായ കാലാവസ്ഥയിൽ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയർപോർട്ടിൽ എത്തിയ ‘എടക്കാട് ബറ്റാലിയൻ 06’ […]












