ലോകത്ത് എവിടെ പോയാലും ഒരു മലയാളിയെങ്കിലും ഉണ്ടാകും എന്ന് പറയാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും അനുഷ്ക ശര്‍മ്മയുമടക്കമുള്ളവര്‍ ഭക്ഷണം കഴിക്കാനെത്തിയ ഇംഗ്ലണ്ടിലെ തറവാട് ഹോട്ടലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കോട്ടയം പാലാക്കാരനായ സിബി ജോസും സംഘവുമാണ് ഇംഗ്ലണ്ടിലെ ലീഡ്സില്‍ നടത്തുന്ന ഹോട്ടലാണ് തറവാട്. കെട്ടിലും മട്ടിലും കേരളീയ തനിമയുള്ള ഹോട്ടലിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴെ അതിഥികളെ സ്വീകരിക്കുക ഈ കഥകളി രൂപമാണ്. ഇഡ്ഡലിയും സാമ്പാറും കുത്തരി ചോറും മുതല്‍ പൊറോട്ടയും മസാല ദോശയും പാലപ്പവും വരെ […]
Author: Tomy Thondamkuzhy
ഹയർ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്മെന്റില്‍ മെറിറ്റ് അട്ടിമറി
യർ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്മെന്റില്‍ മെറിറ്റ് അട്ടിമറി. വർധിപ്പിച്ച 10 ശതമാനം അധിക സീറ്റിലെ പ്രവേശനത്തിലാണ് മെറിറ്റ് അട്ടിമറി. ഉയർന്ന മാർക്ക് നേടിയവരെ മറികടന്ന് പ്രവേശനം നടക്കുന്നു. പരാതിയെ തുടര്‍ന്ന് ഉയർന്ന മാർക്ക് നേടിയവർക്ക് പുതിയ അവസരമൊരുക്കാനാണ് ഡയറക്ട്രേറ്റിന്റെ നീക്കം. ഹയർ സെക്കണ്ടറി പ്രവേശനത്തിന് സീറ്റ് ക്ഷാമം നേരിട്ടപ്പോൾ മൂന്നാമതായി വർധിപ്പിച്ച 10 ശമതാനം സീറ്റിലെ പ്രവേശനത്തിലാണ് ഏകജാലകത്തിലൂടെ ലഭിക്കേണ്ടുന്ന വിദ്യാർഥികളുടെ അവകാശം നിഷേധിക്കുന്നത്. നേരത്തെ ഏകജാലക രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സ്കൂൾ മാറ്റത്തിനോ, […]
ജയിലിനുളളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ടെന്ന് മുഖ്യമന്ത്രി
യിലിനുളളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാകും. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോസ്ഥർ ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.
എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് സിദ്ധരാമയ്യ
എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ പറ്റി എം.എല്‍.എമാര്‍ക്ക് അറിയാമോ? ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരോട് തിരികെ വരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളം; സഭ രണ്ട് മണി വരെ പിരിഞ്ഞു
കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് രണ്ട് മണി വരെ പിരിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അധിര്‍ രഞ്ജന്‍ ചൌധരിയും കൊടിക്കുന്നില്‍ സുരേഷുമാണ് നോട്ടീസ് നല്‍കിയത്.
മെഡിക്കല്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പട്ടികയായി
ഈ അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടികയായി. അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് ഇന്ന്മുതല്‍ മുതല്‍ 12ാം തിയതി വരെ വരെ ഫീസ് അടക്കാം. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മുമ്പായി പ്രവേശനം നേടണം.
തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്; പാച്ചിറ സ്വദേശിയുടെ 40000 രൂപ കവര്‍ന്നു
തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം തട്ടിപ്പ് .എസ്.ബി.ഐ പളളിപുറം ശാഖയിലെ അക്കൗണ്ടിൽ നിന്നും 40000 രൂപ എ.ടി.എം കാർഡ് വഴി തട്ടിയെടുത്തു. പാച്ചിറ സ്വദേശി റഹ്മത്തുള്ളക്കാണ് പണം നഷ്ടപ്പെട്ടത്. റഹ്മത്തുള്ളയുടെ പള്ളിപുറം എസ്.ബി.ഐ ബാങ്കിലെ പെൻഷൻ അക്കൗണ്ടിൽ നിന്നാണ് രണ്ട് തവണയായി നാൽപതിനായിരം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഫോണിൽ രണ്ടു തവണ മെസേജ് വന്നിരുന്നു. ഇതിൽ നിന്നാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മനസിലായത്. ഒ.ടി.പിയോ പിന്‍ നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്ന് റഹ്‌മത്തുള്ള പറയുന്നു. പണം […]
പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന
പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന. വിജിലൻസ് അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പാലത്തില്‍ നിന്ന് ശേഖരിക്കും. വിജിലൻസ് ഐ.ജി.എച്ച് വെങ്കിടേഷ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോയും സംയുക്തയും; എടക്കാട് ബറ്റാലിയന്‍ ലൊക്കേഷന്‍ വീഡിയോ
ടൊവിനോ തോമസും സംയുക്ത മേനോനും മുഖ്യ വേഷത്തിലെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ലഡാക്കിലാണ് ഇപ്പോള്‍ ചിത്രീകരണം. ഷൂട്ടിങ് ഇടവേളയിലെ രസകരമായ ഒരു ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. സംയുക്തക്ക് നേരെ മഞ്ഞ് വാരിയെറിയുന്ന ടൊവിനോയും തിരിച്ച് മഞ്ഞെറിഞ്ഞ് പകരം വീട്ടുന്ന സംയുക്തയുമാണ് ദൃശ്യത്തിലുള്ളത്. നവാഗതനായ സ്വപ്നേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രനാണ് തിരക്കഥ എഴുതിയത്. ഇതേ ചിത്രത്തിന്‍റെ ഷൂട്ടിങിനിടെയാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്.
ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ സെമി ഇന്ന്
ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. വൈകീട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ഇനി അധിക ദൂരമില്ല, ഇതുവരെ കളിച്ച കളി പോരാ…ടീം ശക്തമാകണം.എതിരാളികള്‍ ന്യൂസിലാന്‍ഡ് ആണ്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കണം.ഓപ്പണിങ്ങില്‍ രോഹിതും രാഹുലും നല്ല സ്കോര്‍ കണ്ടെത്തിയാല്‍ പിന്നെ വരുന്നവര്‍ക്ക് സമ്മര്‍ദങ്ങളുണ്ടാകില്ല. ഈ ലോകകപ്പില്‍ കോഹ്‍ലിയുടെ നല്ലൊരു ബാറ്റിങ് കാണണം. റിഷഭ് പന്ത് ഈ മത്സരത്തിലുമുണ്ടായേക്കും. വിക്കറ്റിന് പിന്നില്‍ ധോണിയെ മാറ്റിനിര്‍ത്തിയേക്കില്ല. ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവര്‍ […]












