Kerala

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു; സങ്കട ഹര്‍ജിയുമായി മധുവിന്റെ മാതാവ്

അട്ടപ്പാടി മധു കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാമെന്ന് ഹര്‍ജിയില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം. കേസിലെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി ഡോ. കെ പി സതീശനെ സര്‍ക്കാര്‍ നിയമിച്ചതിനെതിരെയാണ് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കിയത്. കെ പി സതീശനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. തങ്ങളോട് കൂടി ആലോചിക്കാതെ നടത്തിയ നിയമനം […]

HEAD LINES Kerala

വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടി

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷ രൂപ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ട്ടമായത്. പല തവണകളായാണ് പണം പിൻവലിച്ചത്. ( kozhikode cyber crime woman lost 19 lakh rupees ) ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെ നഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ലക്ഷങ്ങളായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതൽ […]

HEAD LINES Kerala

സുരേഷ് ഗോപിക്ക് അതൃപ്തി ? സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. താരത്തെ അറിയിക്കാതെയായിരുന്നു നിയമനമെന്നാണ് വിവരം. ( suresh gopi may not take up satyajit ray film institute director post ) ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിൽ സ്ഥാനാർത്ഥിയായി ബിജെപി അനൗദ്യോഗികമായി അദ്ദേഹത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. കരുവന്നൂർ കേസിൽ പദയാത്ര പ്രഖ്യാപിച്ചിരിക്കെയാണ് പ്രഖ്യാപനം വന്നത്. പദവി വഹിക്കുന്നത് സജീവ രാഷ്ട്രീയത്തിന് തടസമാകുമോയെന്നും സുരേഷ് ഗോപി […]

Cricket

‘ടി-20യിൽ കഴിവ് കണ്ടതാണ്, ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും’; സൂര്യകുമാറിനെ പിന്തുണയ്ക്കുന്നു എന്ന് ദ്രാവിഡ്

ലോകകപ്പ് ടീമിൽ ഉൾപ്പെട്ട സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കുന്നു എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യകുമാറിൻ്റെ കഴിവ് ടി-20യിൽ കണ്ടതാണ്. ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും എന്നും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദ്രാവിഡ് പറഞ്ഞു. (rahul dravid suryakumar yadav) “അവൻ ടീമിലുണ്ട്. അതുകൊണ്ട് അവനെ പൂർണമായി പിന്തുണയ്ക്കുകയാണ്. അവന് കഴിവുള്ളതിനാലാണ് ഞങ്ങൾ അവനെ പിന്തുണയ്ക്കുന്നത്. ടി-20യിൽ മാത്രമേ അത് കണ്ടിട്ടുള്ളൂ എങ്കിലും ഒരു താരമെന്ന നിലയിൽ അവൻ എത്ര മികച്ചയാളാണെന്ന് നമുക്കറിയാം. […]

Kerala

വകുപ്പുകള്‍ മാറ്റിത്തരണം; മന്ത്രിസഭാ പുനഃസംഘടനയില്‍ കോണ്‍ഗ്രസ് എസ്

മന്ത്രിസഭാ പുനഃസംഘടനയില്‍ വകുപ്പ് മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ്. തുറമുഖ വകുപ്പിനോട് താത്പര്യമില്ലെന്നും മറ്റേതെങ്കിലും വകുപ്പ് അനുവദിക്കണമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി എല്‍ഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന വകുപ്പ് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഗതാഗത വകുപ്പ് മാറ്റിത്തരണമെന്ന ആവശ്യവുമായി കെ ബി ഗണേഷ്‌കുമാറും രംഗത്തെത്തി. രണ്ടരവര്‍ഷം കഴിയുമ്പോള്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നണിയില്‍ ധാരണയായതാണ്. അഹമ്മദ് ദേവര്‍കോവില്‍ കൈവശം വച്ചിരിക്കുന്ന തുറമുഖ, മ്യൂസിയം വകുപ്പുകള്‍ കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കൈമാറും. ആന്റണി […]

Entertainment

പുതിയ കാറിന് തന്റെ ഇഷ്ട നമ്പർ ‘369’ വേണം; ലേലത്തിൽ നമ്പർ സ്വന്തമാക്കി മെഗാസ്റ്റാർ മമ്മുട്ടി

നടൻ മമ്മൂട്ടിക്ക് വണ്ടിയോടുള്ള ഇഷ്ടം പരസ്യമാണ്. താരത്തിന്റെ വാഹനത്തിന്റെ കളക്ഷനും വിശേഷങ്ങളും ഇടക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. കാറിന്റെ കളക്ഷൻ മാത്രമല്ല വാഹനത്തിന്റെ നമ്പറും കൗതുകം നിറഞ്ഞതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസിനും തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ. KL 07 DC 369 എന്ന നമ്പരിനായി വലിയ മത്സരമുണ്ടായിരുന്നെങ്കിലും ഒടുവില്‍ മമ്മൂട്ടി തന്നെ ഈ നമ്പർ സ്വന്തമാക്കി. (mammootty new car) കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ ഓഫീസിൽ നടന്ന നമ്പർ ലേലത്തിലാണ് […]

Latest news National

“എന്റെ മകള്‍ ദയയുള്ളവളും ധൈര്യശാലിയുമായിരുന്നു, ആവള്‍ക്കൊപ്പം ഞാനും മരിച്ചു”; വിജയ് ആന്‍റണി

മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു വികാരാധീനനായി വിജയ് പ്രതികരിച്ചത്.മകള്‍ക്കൊപ്പം താനും മരിച്ചു ക‍ഴിഞ്ഞു. ഇപ്പോഴും മീര തന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നുവെന്നും ഇനി ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കുെമന്നും വിജയ് കുറിച്ചു. മീര ധൈര്യശാലിയും ദയയുള്ളവളുമായിരുന്നുവെന്നും മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് മകള്‍ യാത്രയായെന്നുമാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ […]

HEAD LINES Latest news National

വീട്ടിൽ അതിക്രമിച്ചു കയറി ആയുധധാരികൾ, കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

ഹരിയാനയിൽ കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് 3 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. പാനിപ്പത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മുഖംമൂടി ധരിച്ച ആയുധധാരികളായ നാല് പേരടങ്ങുന്ന അജ്ഞാതസംഘമാണ് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വീട്ടുകാരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കത്തിയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും കാണിച്ച് ഭീഷണണിപ്പെടുത്തിയായിരുന്നു കൂട്ടബലാത്സംഗം. വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും അക്രമിസംഘം കവർന്നതായി പൊലീസ് പറഞ്ഞു. അതേസമയം കൂട്ടബലാത്സംഗം നടന്ന സ്ഥലത്ത് നിന്ന് […]

Cricket HEAD LINES Sports

രോഹിതും കോലിയുമില്ല, സൂര്യകുമാറിന് അവസാന അവസരം; ഓസീസിനെതിരായ ആദ്യ ഏകദിനം ഇന്ന്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. സുപ്രധാന താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വിശ്രമം നൽകിയാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ ഇറങ്ങുക. ഏകദിനത്തിൽ തുടരെ പരാജയപ്പെടുന്ന സൂര്യകുമാർ യാദവിന് ഒരുപക്ഷേ, ഇത് ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അവസാന അവസരമാവും. (india australia first odi) രോഹിതിനും കോലിക്കുമൊപ്പം ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരും ആദ്യ […]

HEAD LINES National

കനേഡിയന്‍ സേവനങ്ങള്‍ നിര്‍ത്തിയ ഇന്ത്യയുടെ തീരുമാനം; ആശങ്കയറിയിച്ച് പഞ്ചാബ് കോണ്‍ഗ്രസ്

ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെ കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ സേവനങ്ങള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാവാറിങ് പ്രതികരിച്ചു.(Punjab Congress expressed concern over India’s decision to stop Canadian services) ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണ് പഞ്ചാബ് കോണ്‍ഗ്രസ്. ‘ഖലിസ്ഥാന്‍ എന്ന ആശയത്തെ ശക്തമായി എതിര്‍ക്കുകയും ദേശവിരുദ്ധ […]