നിപയുടെ ആശങ്ക അകലുന്ന സാചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ് വന്നേക്കും. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകാനാണ് സാധ്യത. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പഠനം ഓൺലൈനാക്കി മാറ്റിയത്. ജില്ലയിൽ പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്. ( nipah kozhikode restrictions crucial meeting today ) കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുകയാണ്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് […]
Author: Tomy Thondamkuzhy
കൊച്ചിയിൽ ശക്തമായ മഴ; ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട്
കൊച്ചിയിൽ ശക്തമായ മഴ. ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. റോഡിലെ വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാരെല്ലാം ദുരിതത്തിലായി. ( water logging at edappally ) സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. എന്നാൽ പാലക്കയത്ത് നിന്ന് ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. പാലക്കയത്ത് ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞു. ഇന്നലെ ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കയത്ത് മഴ കുറഞ്ഞു നിൽക്കുകയാണ്. റോഡുകളിൽ നിന്ന് […]
ഇന്ത്യ ഒരുക്കിയ താമസ സൗകര്യം നിരസിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷാ സംഘം ‘അസ്വസ്ഥത’ സൃഷ്ടിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ജി 20 ഉച്ചകോടിയ്ക്കായി ഡൽഹിയിലെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കേന്ദ്ര സർക്കാർ ഒരുക്കിയ പ്രസിഡൻഷ്യൽ സ്യുട്ടിൽ താമസിക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സെപ്തംബര് ഒൻമ്പത്, പത്ത് തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വി ഐ പികൾക്കും സർക്കാർ പ്രത്യേക മുറികൾ ഒരുക്കിയിരുന്നു. ന്യുഡൽഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ലളിതിലാണ് ട്രൂഡോയ്ക്ക് താമസ സൗകര്യം […]
മോദിയെ ഹാരമണിയിച്ച് സ്ത്രീകൾ; സ്ത്രീകളുടെ കാൽ തൊട്ട് വന്ദിച്ച് മോദി; വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രിക്ക് സ്വീകരണം
വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണമൊരുക്കി ബിജെപി. സ്ത്രീയുടെ ആത്മവിശ്വാസം വാനോളം ഉയർത്താനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം തരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചരിത്രനിമിഷമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ട്വന്റിഫോറിനോട് പറഞ്ഞു. ( PM’s Gesture To Honour BJP’s Women Workers After Historic Bill Cleared ) വനിത പ്രവർത്തകർ ഹാരമണിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി ആസ്ഥാനത്ത് സ്വീകരിച്ചത്.കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ,സ്മൃതി ഇറാനിൽ കൂടാതെ വനിതാ ബിജെപി […]
മണിക്കൂറുകളോളം വരി നിന്ന് ആപ്പിൾ ആരാധകർ; ഐഫോണ്‍ 15 വിൽപന തുടങ്ങി
ഐഫോണ്‍ സ്മാര്‍ട്‌ഫോണ്‍ പരമ്പര പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഫോൺ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ആപ്പിള്‍ ആരാധകര്‍. മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ ബികെസിയില്‍ തുടക്കമിട്ട ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ഐഫോണ്‍ 15 സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് പലരും. ഇവിടെ മിക്കവാറും 17 മണിക്കൂറോളം വരി നില്‍ക്കുകയാണ്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഫോൺ […]
അരുണാചൽ താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ചു; ചൈനാസന്ദർശനം റദ്ദാക്കി അനുരാഗ് താക്കൂർ
അരുണാചൽ പ്രദേശ് കായികതാരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ച് ചൈന. അരുണാചൽ പ്രദേശ് തങ്ങളുടെ സ്ഥലമാണെന്ന അവകാശവാദമുയർത്തിയാണ് ചൈനയുടെ നീക്കം. നീക്കത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. നടപടിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ തൻ്റെ ചൈനാസന്ദർശനവും റദ്ദാക്കി. ഇതിനിടെ ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുൻപിലുള്ള ചൈനീസ് തായ്പേയിയെ തോൽപിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. ലോക റാങ്കിംഗിൽ ഇന്ത്യ 73ആമതും ചൈനീസ് തായ്പേയ് 43ആമതുമാണ്. നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ച ഇന്ത്യ ക്വാർട്ടറിൽ ജപ്പാനെ […]
‘ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ഇല്ല, മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചു’; എം.വി ഗോവിന്ദന്‍
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിക്കെതിരെ സി.പി.ഐ.എം. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നങ്ങൾക്ക് കാരണം പാർട്ടി നേതൃത്വമാണെന്ന് വരുത്തി തീർക്കാൻ ഇഡി ശ്രമിക്കുന്നു. മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചതായും കൗൺസിലർ അരവിന്ദാക്ഷനെ ഇഡി മർദിച്ചതായും എം.വി ഗോവിന്ദന്‍ ആരോപിച്ചു. സഹകരണ മേഖല കേരളത്തിന്റെ വികസനത്തിന്റെ ഭാഗം. കരുവന്നൂര്‍ പ്രശ്നം സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം […]
‘കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്’; അദ്ദേഹം മന്ത്രിയാകാൻ യോഗ്യനെന്ന് എകെ ശശീന്ദ്രൻ
ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. (ganesh kumar saseendran minister) മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്. തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. […]
യുപിയിൽ വനിതാ പൊലീസിനെ ആക്രമിച്ച പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ഇയാളുടെ രണ്ട് സഹായികൾക്ക് പരിക്കേറ്റതായി പൊലീസ്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. അയോധ്യയ്ക്ക് സമീപം സരയൂ എക്സ്പ്രസിൽ വച്ച് വനിതാ കോൺസ്റ്റബിളിനെ ചിലർ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ഇവർ ഇപ്പോൾ ലഖ്നൗ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിലെ മുഖ്യപ്രതി […]
ആകാശത്തുവച്ച് വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ്റേത് ചാടാനുള്ള ശ്രമമായിരുന്നു എന്ന് പൊലീസ്
ആകാശത്തുവച്ച് ഇൻഡിഗോ ഫ്ലൈറ്റിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ്റേത് ചാടാനുള്ള ശ്രമമായിരുന്നു എന്ന് പൊലീസ്. ഗുവാഹത്തിയിൽ നിന്ന് അഗർത്തല വരെ പോവുകയായിരുന്ന വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്ന് താഴേക്ക് ചാടുകയായിരുന്നു 41കാരനായ ത്രിപുര സ്വദേശി ബിശ്വജിത്ത് ദേബത്തിൻ്റെ ലക്ഷ്യം. ഇയാൾ വിഷാദരോഗത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. വ്യാഴ്ചാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ത്രിപുരയിലെ മഹാരാജ ബീർ ബിക്രം വിമാനത്താവളത്തിൻ്റെ റൺവേയിൽ നിന്ന് 15 മൈൽ അകലെവച്ച് വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഇയാളെ വിമാന […]












