India National

കര്‍ണാടക; സ്പീക്കറുടെയും എം.എല്‍.എമാരുടെയും ഹരജികളില്‍ സുപ്രീം കോടതി ഉത്തരവ് നാളെ

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് നാളെ. രാജിയില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കണമെന്ന് വിമത എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. രാജിയില്‍ തീരുമാനം എടുക്കാതിരിക്കാനാണ് അയോഗ്യതാ വിഷയം ഉയര്‍ത്തുന്നതെന്നും വിമതര്‍ വാദിച്ചു. എന്നാല്‍ സ്പീക്കര്‍ എന്ത് തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തീരുമാനം എടുക്കുന്നതിന് സ്പീക്കര്‍ക്ക് സമയം നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കോടതി മുന്‍ ഉത്തരവ് തിരുത്തിയാല്‍ നാളെത്തന്നെ രാജിയിലും അയോഗ്യതയിലും തീരുമാനം എടുക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വിമതര്‍ക്കായി മുതിര്‍ന്ന […]

India Kerala

സാജന്റെ ആത്മഹത്യ കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം കാരണമെന്ന് ഡി.വൈ.എസ്.പി

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം കാരണമെന്ന് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ്. എന്നാല്‍ ആരെയും പ്രതി ചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. മറ്റുള്ള പ്രചരണങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കൃഷ്ണദാസ് പറഞ്ഞു.

India Kerala

വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.18,19,20 തീയതികളില്‍ ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നു.

India National

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 12 മരണം

മുംബൈയിലെ ദോ ഗ്രിയില്‍ നാലുനിലകെട്ടിടം തകര്‍ന്നു വീണ് 12 പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Entertainment

എന്താണ് സൌന്ദര്യം? ടൊവിനോ പറയും

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടികളുടെ അതിജീവനത്തിന്‍റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നതാണ് സത്യം. മലയാളികള്‍ കേട്ട് തഴമ്പിച്ച സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായൊരു തലം നല്‍കിയ ചിത്രം കൂടിയായിരുന്നു ഉയരെ. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തിലെ […]

Cricket Sports

തോല്‍വി വേദനയുണ്ടാക്കിയെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി

ലോകകപ്പിലെ ന്യൂസിലാന്റിന്റെ തോൽവിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി ജസിൻഡ ആർഡൻ. ആവേശകരമായ മത്സരത്തിനൊടുവിലുണ്ടായ പരാജയം തനിക്ക് വലിയ ആഘാതമാണുണ്ടാക്കിയതെന്ന് ആർഡൻ പറഞ്ഞു. രാജ്യത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പലരും പറയുന്നു ന്യൂസിലാന്റ് മത്സരം തോറ്റെങ്കിലും, ഹൃദയങ്ങൾ കീഴടക്കി എന്ന്. എല്ലാ ന്യൂസിലാന്റുകാരെയും പോലെ മത്സര ശേഷം വേദന തോന്നിയതായും മാധ്യമങ്ങളോട് ജസിൻഡ ആർഡൻ പറഞ്ഞു. എന്നാൽ മത്സര ഫലം എന്തുതന്നെ ആയിരുന്നാലും, മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീം അഭിമാനകരമാണ്. ഓരോ […]

India National

എ.ഐ.എ.ഡി.എം.കെ പ്രതിഷേധം, രാജ്യസഭ തടസപ്പെട്ടു

എ.ഐ.എ.ഡി.എം.കെ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ തുടര്‍ച്ചയായി തടസപ്പെട്ടു. മൂന്ന് തവണ തടസപ്പെട്ട സഭ രണ്ട് മണി വരേക്ക് നിര്‍ത്തിവെച്ചു. പോസ്റ്റല്‍ വകുപ്പിന്റെ പരീക്ഷ തമിഴ് ഭാഷയില്‍ കൂടി നടത്താന്‍ നടപടി ആവശ്യപ്പെട്ടാണ് എ.ഐ.എ.ഡി.എം.കെ എം.പിമാര്‍ പ്രതിഷേധിച്ചത്. ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് കോണ്‍ഗ്രസ് ഇന്ന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. വിഷയം ശൂന്യവേളയിലും ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ച […]

India National

ബീഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം; 44 മരണം

ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തുടരുന്ന വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു. എഴുപത് ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു. ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തി. ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നദികളെല്ലാം കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മോശമായി തുടരുകയാണ്. 15 മരണം റിപ്പോര്‍ട്ട് ചെയ്ത അസമില്‍ 30 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. 43 ലക്ഷം ജനങ്ങളെ മഴക്കെടുതി […]

India Kerala

യൂണിവേഴ്സിറ്റി കോളജ് അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് ജലീല്‍

യൂണിവേഴ്സിറ്റി കോളജ് അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത്. അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

India Kerala

രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത്

നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്കി. അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കണമെന്നാണ് ആവശ്യം. ആദ്യം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ചയുണ്ടെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് ജസ്റ്റിസ് നാരായണ കുറുപ്പ് സര്‍ക്കാരിന് കത്ത് നല്കിയത്. രാജ്കുമാറിന്റെ മരണം കസ്റ്റഡിയില്‍ നിന്നേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നാണോ എന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്‍ റീ പോസ്റ്റുമോര്‍ട്ടം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടം ലാഘവത്തോടെ ചെയ്തുവെന്ന […]