India Kerala

തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്.എഫ്.ഐയുടെ ഗുണ്ടായിസം

തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളജിലും എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ തെളിവുകള്‍ പുറത്ത്. സംഘടന പരിപാടിയില്‍ പങ്കെടുക്കാത്തതിന് കോളജ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സംഭാഷണമാണ് പുറത്തായത്. ഗവ.ആര്‍ട്സ് കോളജ് ചെയര്‍മാന്‍ സമീറും സംഘവുമാണ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്തത്. വനിത മതിലില്‍ പങ്കെടുക്കാതെ ഉച്ചക്ക് വീട്ടില്‍ പോയതിനാണ് മോശം ഭാഷയില്‍ ശകാരം. വകുപ്പ് മേധാവിയോട് ചോദിച്ച ശേഷമാണ് പോയതെന്ന് കരഞ്ഞുപറയുന്ന പെണ്‍കുട്ടികളോട്, എസ്.എഫ്.ഐ യൂണിയന്‍ ഭാരവാഹികളോട് അനുവാദം ചോദിക്കാതെ പോകാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് […]

India National

വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ : വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച്‌ പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പിന്നീട് ഇയാളെ 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴാണ് ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. […]

India Kerala

കെവിന്‍ വധക്കേസ്; തട്ടിക്കൊണ്ടുപോകല്‍ റിഹേഴ്‌സല്‍ നടത്തി; പ്രതികളുടെ ഗൂഡാലോചന വ്യക്തം

കെവിനെ വധിക്കാന്‍ പ്രതികള്‍ നടത്തിയ ഗൂഢാലോചന ഉറപ്പിക്കുന്ന വാദങ്ങളുമായി പ്രോസിക്യൂഷന്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കെവിന്‍ വധക്കേസിലെ അന്തിമവാദം നടക്കുമ്ബോഴാണ് ആസൂത്രിത ഗൂഢാലോചന ഉറപ്പിക്കുന്ന വാദങ്ങള്‍ ഉന്നയിച്ചത്. കെവിനെ കൊണ്ടു പോകുന്നതിന് മുന്നോടിയായി പ്രതികള്‍ റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം ഇന്നും തുടരും. അധോലോക സംഘങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുമ്ബ് പ്രതികള്‍ രണ്ടു വാഹനങ്ങളിലായി എത്തി റിഹേഴ്‌സല്‍ നടത്തി. വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് ചെളി ഉപയോഗിച്ച്‌ […]

India Kerala

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ പരാതി പരിഹാര ഫോറം

അന്തര്‍ സംസ്ഥാന സ്വകാര്യബസുകളിലെ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനായി പാസഞ്ചര്‍ റിഡ്രസല്‍ഫോറവുമായി ബസുടമകള്‍. കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ കര്‍ശമാക്കിയപ്പോഴാണ് ബസുടമകളുടെ നേതൃത്വത്തില്‍ പരാതി പരിഹാര ഫോറത്തിന് രൂപം നല്‍കിയത്. കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചും, സര്‍വ്വീസിലെ പോരായ്മകളെയും, അമിതയാത്രാ നിരക്കുകളെ കുറിച്ചും യാത്രക്കാര്‍ക്ക് പരാതി പെടാനാണ് ബസുടമകളുടെ നേതൃത്വത്തില്‍ പരാതി പരിഹാര ഫോറത്തിന് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച പരാതികള്‍ ഇ മെയില്‍ വഴി പരാതികള്‍ അയക്കാം. പരാതികള്‍ അതത് […]

India Kerala

ലോകബാങ്ക് വികസന പങ്കാളിത്തം നല്‍കുന്ന ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി

ലോകബാങ്ക് വികസന പങ്കാളിത്തം നല്‍കുന്ന ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോജക്ട് പങ്കാളി എന്നതിലുപരിയായി വികസന പങ്കാളി ആയിട്ടാണ് ലോകബാങ്ക് കേരളത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടു നടത്തിയ രാജ്യാന്തര വികസന പങ്കാളിസംഗമം പ്രതീക്ഷകളേക്കാള്‍ വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകബാങ്ക്, എ.ഡി.ബി, ജെയ്ക്ക, കെ.എഫ്.ഡബ്ല്യു, ന്യൂ ഡവലപ്പ്‌മെന്റ് ബാങ്ക് എന്നിവര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള സഹായവും പങ്കാളിത്തവും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. നഗരങ്ങളിലെ ജലവിതരണത്തിനും […]

Entertainment

എ.എൽ. വിജയ്‌യുടെ വിവാഹം; അമല പോളിന് പറയാനുള്ളത്

സംവിധായകൻ എ.എൽ. വിജയ്‍യുടെ രണ്ടാം വിവാഹത്തില്‍ ആശംസകളുമായി മുൻ ഭാര്യയും നടിയുമായ അമല പോൾ. വിജയ്‍ നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിനു വിവാഹമംഗളങ്ങൾ ആശംസിക്കുന്നുവെന്നും അമല പോൾ പറഞ്ഞു. ‘വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ജനിക്കട്ടെ.’– അമല പറഞ്ഞു. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്‌യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായി […]

Cricket Sports

ന്യൂസിലാന്റിന് കിരീടം നഷ്ടമാക്കിയത് അമ്പയറിംഗ് പിഴവെന്ന് വിമര്‍ശനം

ആവേശകരമായ മത്സരത്തിനൊടുവിൽ കിവീസിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോക ജേതാക്കളയാങ്കിലും, കളിയെ കുറിച്ചുള്ള വിമർശനങ്ങൾ അവസാനിക്കുന്നില്ല. വിഖ്യാത അമ്പയർ സെെമൺ ടോഫലാണ് ഏറ്റവും ഒടുവിലായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മത്സരത്തിലെ അവസാന ഓവറിലെ അവസാന പന്തിൽ ഓവർ ത്രോ റണ്ണായി ഇംഗ്ലണ്ടിന് 6 റൺ നൽകിയ അമ്പയറുടെ നടപടിയെ ആണ് ടോഫൽ വിമർശിച്ചത്. കിവീസ് ഉയർത്തിയ 242 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് 241 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ന്യൂസിലാന്റിന്റെ ട്രെന്‍റ് ബോള്‍ട് എറിഞ്ഞ അവസാന ഓവർ […]

India National

കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ നിലനിര്‍ത്താനുളള അവസാനവട്ട ശ്രമങ്ങളില്‍ കോണ്‍ഗ്രസ്

കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ നിലനിര്‍ത്താനുളള അവസാനവട്ട ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. തിരികെയെത്തുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിയ്ക്കുന്ന രാമലിംഗ റെഡ്ഡിയാണെങ്കില്‍ ഇനിയും തീരുമാനം പറഞ്ഞിട്ടില്ല. അതിനിടെ, വിമത എം.എല്‍.എ, റോഷന്‍ ബെയ്ഗിനെ പ്രത്യേക പൊലിസ് സംഘം കസ്റ്റഡിയിലെടുത്തു. ഐ.എം.എ ജുവലറി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈയിലേയ്ക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വച്ചായിരുന്നു പൊലിസ് നടപടിയെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റു ചെയ്തു. നിക്ഷേപകരുടെ രണ്ടായിരത്തോളം രൂപയുമായി കടന്ന, ഐ.എം.എ ജുവല്ലറി ഉടമ, മുഹമ്മദ് മന്‍സൂര്‍ ഖാന്‍, റോഷന്‍ ബെയ്ഗിനെതിരെ നാനൂറ് കോടി […]

India National

പാകിസ്താന്‍ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി

പാകിസ്താന്‍ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി. ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്താന്റെ നിര്‍ദേശം വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പഴയ പോലെയാകും.

India National

കര്‍ണാടക കേസ് ഇന്ന് സുപ്രിം കോടതിയില്‍; എം.എല്‍.എമാരുടെയും സ്പീക്കറുടെയും ഹർജികള്‍ പരിഗണിക്കും

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍ . സ്പീക്കര്‍ രാജി സ്വീകരിക്കാത്തത് ചോദ്യം ചെയ്ത് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയും വിമതര്‍ക്കെതിരെ സ്പീക്കര്‍ സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിക്കും. സ്പീക്കറുടെ അധികാര പരിധി ഉള്‍പ്പെടെ കര്‍ണാടക പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഭരണഘടന വിഷയങ്ങളും കോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിമത എം.എല്‍.എമാരില്‍‌ പലരും അയോഗ്യരാക്കപ്പെടും എന്ന് വന്നതോടെ രാജി സമര്‍പ്പിക്കുകയായിരുന്നു എന്നാണ് സ്പീക്കറുടെ വാദം. ചിലരുടെ […]