India Kerala

ഇഞ്ചി ‘കടിച്ച്’ കേരളം

സംസ്ഥാനത്ത് ഇഞ്ചി വില കുതിച്ചുയരുന്നു. 200 മുതല്‍ 220 രൂപ വരെയാണ് ഇഞ്ചിയുടെ വില. ഇഞ്ചിക്ക് പിന്നാലെ കാരറ്റിനും മുരിങ്ങാക്കായയ്ക്കും വില കൂടിയിട്ടുണ്ട്. വിവിധ തരം ഇഞ്ചി വിപണിയില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ഉണങ്ങിയ ഇഞ്ചിക്കാണ് വിലയേറെ. മൊത്ത വിപണിയില്‍ 70 രൂപയക്ക് ലഭിക്കുന്ന പച്ച ഇഞ്ചി, ചില്ലറ വിപണിയിലേക്കെത്തുമ്പോള്‍ 130 മുതല്‍ 150 രൂപ വരെ നല്‍കണം. ഗുണമേന്‍മയുള്ള ഉണങ്ങിയ ഇഞ്ചിക്ക് 220 രൂപ വരെയാണ് വില. അതിനാല്‍ ചില്ലറവിപണിയിലെ കച്ചവടക്കാര്‍ ഇഞ്ചി വാങ്ങുന്നത് തന്നെ നിര്‍ത്തി. […]

India Kerala

കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് എഫ്.സി.ഐയില്‍ നിന്നുമെത്തിച്ചത് ഉപയോഗശൂന്യമായ ഗോതമ്പ്

കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് എഫ്.സി.ഐയില്‍ നിന്നുമെത്തിച്ചത് ഉപയോഗശൂന്യമായ ഗോതമ്പ്. തൊഴിലാളികള്‍ ലോറിയില്‍ നിന്ന് ഗോതമ്പ് ഇറക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഉപയോഗശൂന്യമായ ഇരുപത്തിനാല് ലോഡ് ഗോതമ്പും തിരിച്ചെടുക്കുമെന്ന് എഫ്.സി.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രെയിനില്‍ തിക്കോടിയിലെത്തിച്ച 5000 ചാക്ക് ഗോതമ്പാണ് കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് കൊണ്ടുവന്നത്.എന്നാല്‍ ചാക്കുകളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ തൊഴിലാളികള്‍ ലോ‍ഡ് ഇറക്കാന്‍ മടിച്ചു.പല ചാക്കുകളും ഈച്ച പൊതിഞ്ഞ നിലയിലായിരുന്നു. ചാക്ക് പരിശോധിച്ചതോടെ ഗോതമ്പ് ഉപയോഗശൂന്യമാണെന്ന് ബോധ്യമായി.തുടര്‍ന്ന് തൊഴിലാളികള്‍ […]

India Kerala

വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടും; നാല് ജില്ലകളില്‍ നാളെ മുതല്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടും. അതിതീവ്ര മഴയുണ്ടാകുമെന്ന പ്രവചനത്തെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാനിടയുണ്ട്. 19ന് വയനാട്, കണ്ണൂര്‍ ജില്ലകളിലും 20ന് എറണാകുളം, തൃശൂര്‍ ജില്ലകളിലും കൂടി റെഡ് അലര്‍ട്ടുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ പ്രവചിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നിരിക്കാന്‍ നിര്‍ദേശം നല്‍കി. മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലെ […]

Entertainment

മമ്മൂട്ടി ഇനി ‘ഷൈലോക്ക്’; വരുന്നത് ബിഗ് ബജറ്റ് ചിത്രം

മമ്മൂട്ടി–അജയ് വാസുദേവ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഷൈലോക്ക് എന്ന് പേരിട്ട ചിത്രത്തില്‍ മീനയാണ് നായിക. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടൻ രാജ് കിരൺ പ്രധാനവേഷത്തിലെത്തുന്നു. 2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖിക്കു ശേഷം മീന വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. ദ മണി ലെന്‍ഡര്‍ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് […]

Cricket Sports

ടീം ഇന്ത്യ പരിശീലകനെ തേടുന്നു; യോഗ്യതകള്‍ ഇങ്ങനെ…

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു. വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെ കാലാവധി തീരുന്നതിന്റെ പശ്ചാതലത്തിലാണ് ബി.സി.സി.ഐ നടപടി. ജൂലൈ 30 വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. വേള്‍ഡ്കപ്പോടെ പരിശീലക പദവിയുടെ കാലാവധി തീര്‍ന്ന രവി ശാസ്ത്രിക്ക് 45 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. റിക്രൂട്ട്മെന്റ് അപേക്ഷകള്‍ ജൂലെെ 30ന് വെെകീട്ട് 5 മിണിക്ക് മുമ്പായി recruitment@bcci.tvലേക്ക് അയക്കാനാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. മുഖ്യ പരിശീലകന് പുറമെ ബൌളിങ്, […]

India Kerala

യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകര്‍ക്കെതിരെയും നടപടിയുണ്ടായേക്കും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകര്‍ക്കെതിരെയും നടപടിയുണ്ടായേക്കും. ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കും പങ്കുണ്ടെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് കോളേജ് വിദ്യാഭ്യാസ ഉപ ‍‍ഡയറക്ടര്‍ കെ.കെ സുമ നൽകുന്ന റിപ്പോർട്ടിൽ നടപടിക്ക് ശിപാർശയുണ്ടെന്നാണ് സൂചന. പ്രശ്നത്തിൽ സർവകലാശാലയുടെ നടപടികള്‍ പുരേഗമിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച യൂണിവേഴ്സിറ്റി കോളജ് നാളെ തുറക്കും. കോളജിലെ നിരന്തര അക്രമങ്ങളും ഉത്തരക്കടലാസ് കെട്ട് കണ്ടെത്തിയതിലും അധ്യാപകർക്ക് പങ്കുണ്ടെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തിയത്. യുണിറ്റ് ഓഫീസിൽ അരിച്ച് പെറുക്കി നോക്കിയിട്ടും […]

India Kerala

നെടുങ്കണ്ടം കസ്റ്റഡിമരണം: പീരുമേട് ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി.അനിൽ കുമാറിനെ തിരൂർ ജയിലിലേക്കു സ്ഥലംമാറ്റി. ജയിൽ ഡി.ഐ.ജി സാം തങ്കയ്യന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവിയുടെതാണ് നടപടി.

India Kerala

ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കി; രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി

ക്രമസമാധാനം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കിയെന്നും സ്ത്രീകള്‍ പത്തനംതിട്ട ജില്ല കടക്കുന്നതിന് മുമ്പ് തന്നെ വിവരം ആര്‍.എസ്.എസ് നേതാക്കള്‍ അറിഞ്ഞുവെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയുള്ളവര്‍ എങ്ങനെ ക്രമസമാധാനം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ കരി തേച്ചുകാണിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Entertainment

‘’ഇത്ര നെറികേടു കാട്ടിയിട്ടു വേണോ ചടങ്ങ് നടത്തേണ്ടത്’’; മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുത്ത ചടങ്ങിനെ കുറിച്ച് വിനയന്‍

പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. ”പ്രസിഡന്റ് സുരേഷ്കുമാർ കെട്ടിടം നിൽക്കുന്ന സ്ഥലം വാങ്ങിയ മുൻസെക്രട്ടറി ശശിഅയ്യൻചിറക്കു നന്ദിപറഞ്ഞത് എല്ലാരും കേട്ടു കാണും. പക്ഷേ ശശി വാങ്ങിയസ്ഥലത്തിന് ആധാരമില്ല തട്ടിപ്പാണ് എന്നു പറഞ്ഞ് കള്ളനേപ്പോലെ ഒരു ജനറൽ ബോഡിയിൽ നിന്ന് ആറു വര്‍ഷം മുൻപ് ഇറക്കിവിട്ടത്, നമ്മുടെ രൻജിത്തും, സിയാദ് കോക്കറും, ആന്റോ ജോസഫും, സുരേഷും ഒക്കെ ചേർന്നായിരുന്നു. ആ ശശി അയ്യൻചിറ ഒരു സീറ്റു പോലും കിട്ടാതെ […]

Football Sports

കുരുക്കഴിയാതെ നെയ്മറിന്റെ ട്രാൻസ്ഫർ; ഇനി ചർച്ച ക്ലബ്ബ് പ്രസിഡണ്ടുമാർ തമ്മിൽ

പാരിസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായില്ല. ബാഴ്‌സലോണയിലേക്ക് കൂടുമാറാനുള്ള ആഗ്രഹവുമായി പി.എസ്.ജിയിൽ നിന്നു വിട്ടുനിന്ന താരം ഇന്നലെ പാരിസിൽ മടങ്ങിയെത്തി പരിശീലനം നടത്തി. താൻ ക്ലബ്ബ് വിടുകയാണെന്ന് പി.എസ്.ജി സ്‌പോർട്ടിംഗ് ഡയറക്ടർ ലിയനർഡോയെ നെയ്മർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, തങ്ങളുടെ മുൻ 11-ാം നമ്പർ താരത്തെ തിരികെ കൊണ്ടുവരാൻ ബാഴ്‌സ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. എന്നാൽ, ഇതിനായി ബാഴ്‌സ ഇതുവരെ ഔദ്യോഗികമായി പി.എസ്.ജിയെ സമീപിച്ചിട്ടില്ല. […]