Entertainment

രണ്ട് വാഴപ്പഴത്തിന് 442 രൂപ! അന്തം വിട്ട് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്

രണ്ട് വാഴപ്പഴത്തിന് 442 രൂപയോ? ചോദ്യവുമായി എത്തിയിരിക്കുന്നത് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്. ഛത്തീസ്ഗണ്ഡിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലാണ് 442 രൂപയുടെ ബില്ല് കൊടുത്ത് നടനെ ഹോട്ടലധികൃതര്‍ ഞെട്ടിച്ചത്. ജി.എസ്.ടി ഉള്‍പ്പെടെ 442.50 രൂപയാണ് ബില്‍ ഈടാക്കിയത്‌. ബില്ല് കണ്ട് അമ്പരന്ന നടന്‍ പിന്നാലെ ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. പഴങ്ങള്‍ നിങ്ങള്‍ക്ക് ഹാനികരമല്ലെന്ന് ആര് പറഞ്ഞു എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്‍റെ ട്വീറ്റ്. എന്നാല്‍ രസകരമായ രീതിയിലാണ് സോഷ്യല്‍ മീഡിയ ഇതിനെതിരെ പ്രതികരിച്ചത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ […]

Cricket Sports

ധോണിയോടെന്ന പോലെയാണ് കുല്‍ദീപിനോടും: നയം വ്യക്തമാക്കി കോഹ്‌ലി

ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഡ്രസിങ് റൂമില്‍ സഹകളിക്കാരോട് ദേഷ്യപ്പെടുന്ന രീതിയില്ലെന്ന് കോഹ്‌ലി പറയുന്നു. യുവതാരങ്ങളിലെ ക്രിക്കറ്റിനെ പോഷിപ്പിക്കാന്‍ അവരെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കോഹ്‌ലി പറഞ്ഞു. തുടക്കത്തില്‍ ഒരു പാട് പാളിച്ചകള്‍ സംഭവിച്ചുവെന്നും എന്നാല്‍ അത്തരത്തിലുള്ളത് യുവകളിക്കാര്‍ക്ക് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും കോഹ്‌ലി പറയുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയര്‍ത്ത് സംസാരിക്കുന്ന അന്തരീക്ഷം ടീം അംഗങ്ങള്‍ക്കിടയില്‍ ഇല്ല, ധോണിയോടെന്ന പോലൊ സൗഹൃദപരമായാണ് കുല്‍ദീപിനോടും […]

India National

എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയും: പ്രിയങ്ക ഗാന്ധി

കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജനതാദള്‍ സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയുമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. “എല്ലാവരെയും വിലയ്ക്ക്‌ വാങ്ങാന്‍ കഴിയാത്ത, എല്ലാവരെയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത, എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിവസം വരും. അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബി.ജെ.പിയുടെ അനിയന്ത്രിതമായ അഴിമതി സഹിക്കേണ്ടിവരും. അതുവരെ ജനപക്ഷത്ത് നില്‍ക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, അധ്വാനവും ത്യാഗവും കൊണ്ട് […]

India Kerala

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

യൂണിവേഴ്സിറ്റി കോളേജിലെ അഖില്‍ ചന്ദ്രന്‍ വധശ്രമക്കേസിലെ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മ‍ജിസ്ട്രേറ്റ് കോടതി വിലയിരുത്തി. അതേസമയം യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. അഖില്‍ വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മ‍ജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഗുരുതര […]

India Kerala

പി.എസ്.സിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

പി.എസ്.സിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ രാജ്യത്ത് നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പി.എസ്‍.സിയില്‍‍ ‍ അന്വേഷിക്കാന്‍ തക്കവണ്ണമുള്ള ക്രമക്കേടുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വിമര്‍ശനങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമാണ്. പ്രതിപക്ഷം ഇല്ലാക്കഥകളുണ്ടാക്കി യുവാക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ തകർക്കാന്‍ രാജ്യത്ത് നീക്കം നടക്കുന്നുണ്ട്. പി. എസ്.സിക്കെതിരായ നീക്കം ഇതിന്റെ ഭാഗമായി കാണണം. ഒറ്റപ്പെട്ട സംഭവമായി കാണണ്ട. പുറത്ത് നിന്നുള്ള ഒരിടപെടലും നടക്കില്ല. പൊതു സമൂഹത്തിൽ വലിയ […]

Uncategorized

പാലക്കാട് സ്കൂൾ വാൻ വയലിലേക്ക് മറിഞ്ഞു; 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട് പേഴങ്കര വടക്കേ പറമ്പിൽ സ്കൂൾ വാൻ വയലിലേക്ക് മറിഞ്ഞു. മേപ്പറമ്പ് ബി.ഇ.എം എൽ.പി സ്കൂളിലെ വാനാണ് മറിഞ്ഞത്. വാനിലുണ്ടായിരുന്ന വിദ്യാർഥികളെ നിസാര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 20 വിദ്യാര്‍ഥികൾക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്.

India Kerala

യു.ഡി.എഫ് വിട്ടുനില്‍ക്കും; കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കില്ല

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. ഇതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. ജോസ് വിഭാഗവും ജോസഫ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെ യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്. ഇരു വിഭാഗവും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിട്ട് നില്‍ക്കാനുള്ള തീരുമാനം യു.ഡി.എഫ് എടുത്തത്. യു.ഡി.എഫ് അംഗങ്ങള്‍ ഹാജരാകാതെ വന്നതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. ഔദ്യോഗിക പക്ഷം […]

India National

ഒരു വര്‍ഷത്തിനിടെ ആറ് തവണ ആടിയുലഞ്ഞു; ഒടുവില്‍ ബി.ജെ.പി അട്ടിമറിയില്‍ കുമാരസ്വാമിയുടെ പടിയിറക്കം

അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഒരു വര്‍ഷത്തിനിടെ ആറ് തവണ ഓപ്പറേഷന്‍ ലോട്ടസില്‍ സഖ്യ സര്‍ക്കാര്‍ ആടിയുലഞ്ഞു. ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ ബി.ജെ.പിയുടെ അട്ടിമറിയില്‍ കുമാരസ്വാമി സ്ഥാനമൊഴിയുന്നു. ബി.ജെ.പിയുടെ തെക്കേ ഇന്ത്യയിലെ സ്വപ്ന ഭൂമിയാണ് കര്‍ണാടക. അവിടെ അധികാരം പിടിച്ചെടുക്കുക അഭിമാനപ്രശ്നമായി കണ്ടു ബി.ജെ.പി. 2008-ല്‍ ആദ്യമായി ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ബി.എസ് യെദ്യൂരപ്പയെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബി.ജെ.പി. 224 അംഗ സഭയില്‍ […]

India Kerala

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബി.ജെ.പി; ഇന്ന് ഗവര്‍ണറെ കാണും

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണതിനു പിന്നാലെ, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബി.ജെ.പി. ഇന്നലെ തന്നെ, ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചേര്‍ന്നിരുന്നു. ഇന്ന് രാവിലെ ഗവര്‍ണറെ കാണാന്‍ ബി.എസ്. യദ്യൂരിയപ്പ തീരുമാനിച്ചിട്ടുണ്ട്. നാളെയായിരിക്കും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്നാണ് സൂചനകള്‍. പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ്, കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. ഇന്നലെ വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാറിന് അവകാശ വാദവുമായി ബിജെപി രംഗത്തെത്തി. അടുത്തത് സുസ്ഥിര സര്‍ക്കാറായിരിയ്ക്കുമെന്നും കര്‍ഷകര്‍ക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യദ്യൂരിയപ്പ […]

Movies

‘ദര്‍ബാര്‍’ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

രജനി കാന്തിനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. രജനി-മുരുഗദോസ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണിത്. ചന്ദ്രമുഖി, കുസേലന്‍, ശിവാജി ചിത്രങ്ങള്‍ക്ക് ശേഷം രജനി നയന്‍താര ഒന്നിക്കുന്ന ചിത്രമാണിത് . സംഗീതം അനിരുദ്ധ് രവിചന്ദര്‍. ചിത്രം 2020 പൊങ്കല്‍ ദിനത്തില്‍ റിലീസ് പ്രതീക്ഷിക്കുന്നു.ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു .