പ്രീസീസണ്‍ മത്സരത്തില്‍ ബാഴ്‌സലോണയെ തോല്‍പിച്ച് ചെല്‍സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ചെല്‍സിക്കായി ടാമി അബ്രഹാം, റോസ് ബാര്‍ക്‌ലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഇവാന്‍ റാകിറ്റിചിന്റെ വകയായിരുന്നു ബാഴ്‌സയുടെ ഗോള്‍. അടുത്തിടെ ടീമിലെത്തിയ ഗ്രീസ്മാന്‍ ബാഴ്‌സയില്‍ അരങ്ങേറി. അതേസമയം ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റ ലമ്പാര്‍ഡിന്റെ ആദ്യ വലിയ റിസള്‍ട്ട് കൂടിയായി ഇത്.
Author: Tomy Thondamkuzhy
മലപ്പുറം ജില്ലയിലെ കാപ്പിരിക്കാട് കടലാക്രമണം രൂക്ഷം; റോഡ് കടലെടുത്തു
മലപ്പുറം ജില്ലയിൽ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നാണ് കാപ്പിരിക്കാട്. പതിനഞ്ചോളം വീടുകൾക്ക് ഇവിടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ റോഡ് ഉൾപ്പെടെ കടലെടുത്തു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന മഴയും ഒപ്പം കടലാക്രമണവും പൊന്നാനി മേഖലയിൽ വ്യാപക നാശനഷ്ടമാണ് വിതച്ചത്. കാപ്പിരിക്കാട് ഭാഗത്ത് നിരവധി വീടുകൾ കടലാക്രമണത്തിൽ തകർന്നു. തീരത്തോട് ചേർന്ന വീടുകൾ പലതും തീർത്തും വാസയോഗ്യമല്ലാതായി. പലരും ബന്ധുവീടുകളിൽ ആണ് താമസം. തീരത്തോട് ചേർന്നുള്ള റോഡ് പൂർണ്ണമായും തകർന്നു. കടൽ ക്ഷോഭത്തിന് താൽക്കാലിക ശമനമുണ്ടായെങ്കിലും പ്രദേശത്തെ […]
കുടുംബശ്രീ കോഴിയിറച്ചി വിപണിയിലേക്ക്; കേരള ചിക്കന്‍ സെപ്തംബറോടെ
കോഴിയിറച്ചി വിപണിയില്‍ ചുവടുവെക്കാനൊരുങ്ങി കുടുംബശ്രീ യൂണിറ്റ്. തിരുവനന്തപുരം ചാന്നാങ്കരയിലാണ് ആധുനിക പൌള്‍ട്രി പ്രോസസിംഗ് പ്ലാന്‍റും ബ്രോയിലര്‍ സ്റ്റോക് പേരന്‍റ് ഫാമും ഒരുങ്ങുന്നത്. സെപ്തംബറോടെ കേരള ചിക്കന്‍ വിപണിയിലെത്തും. ചാന്നാങ്കരയിലെ അഞ്ചേക്കര്‍ സ്ഥലത്താണ് പ്ലാന്‍റ് നിര്‍മിക്കുന്നത്. നല്ല കോഴിയിറച്ചി ചുരുങ്ങിയ വിലക്ക് വില്‍ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണിക്കൂറില്‍ ആയിരം കോഴികളെ ഇറച്ചിയാക്കി പാക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ഓരോ യൂണിറ്റിലും ആഴ്ചയില്‍ ആറായിരം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും. മുട്ടകൾ ഹാച്ചറികളിൽ വച്ച് വിരിയിച്ച കുഞ്ഞുങ്ങളെ കുടുംബശ്രീ ഫാമുകൾക്ക് നൽകുകയും തുടർന്ന് […]
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കുമെന്ന് സൂചന. വിഷയത്തില്‍ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എ.ബി.വി.പി. യൂണിവേഴ്‌സിറ്റി കോളേജിൽ ക്ലാസ് ആരംഭിച്ചെങ്കിലും വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.കെ.എസ്.യു പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നില്ക്കുകയാണെങ്കിലും യൂത്ത് കോൺഗ്രസ് സമരം ഏറ്റെടുത്തിട്ടുണ്ട്.വിവിധ സമരപരിപാടികളാണ് യൂത്ത് കോൺഗ്രസ് […]
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസ് വിഭാഗവും ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വിപ്പ് നല്കിയതോടെ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നാണ് ഇനി കാണേണ്ടത്. രാത്രി വൈകിയും ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. അതേസമയം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാനുള്ള ഫോര്‍മുലയും യു.ഡി.എഫ് മുന്നോട്ട് വെച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാകില്ലെങ്കിലും ഔദ്യോഗിക പക്ഷം ആരെന്ന് തെളിയിക്കാനുളള ശ്രമമാണ് ജോസഫ് വിഭാഗവും ജോസ് വിഭാഗവും നടത്തുന്നത്. ജോസ് വിഭാഗം കാഞ്ഞിരപ്പള്ളി ഡിവിഷനിലെ […]
മഴക്ക് ശമനം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ കുറയുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും സാധ്യതയുണ്ട്.കാസര്‍കോട് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും ഇപ്പോളും വെള്ളം കയറിയ നിലയിലാണ് . മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ബദിയടുക്ക – പെര്‍ള റോഡിലെ ഗതാഗതം താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്.ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് […]
ഹാള്‍ ടിക്കറ്റ് തടഞ്ഞ് എസ്.ആര്‍ മെഡിക്കല്‍ കോളേജ്; പ്രതികാര നടപടിയെന്ന് വിദ്യാര്‍ഥികള്‍
മെഡിക്കല്‍ കൌണ്‍സില്‍ പരിശോധനക്കായി വ്യാജരോഗികളെ എത്തിച്ച് വിവാദത്തിലായ വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി. 10 വിദ്യാർഥികളുടെ പരീക്ഷ ഹാൾ ടിക്കറ്റാണ് കോളേജ് തടഞ്ഞു വെച്ചത്. വിഷയത്തില്‍ ഇടപെടുമെന്ന് ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. വിഷയത്തില്‍ നിയമോപദേശം തേടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പത്ത് പേര്‍ക്കാണ് കോളജ് അധികൃതര്‍ പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ചത്. ഇന്ന് പരീക്ഷ തുടങ്ങിയെങ്കിലും മതിയായ ഹാജരില്ലെന്ന് കാട്ടി ഹാള്‍ ടിക്കറ്റ് തടഞ്ഞുവെക്കുകയായിരുന്നു. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും ക്രമക്കേടുകളും മൂലം […]
മോദി രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുത്തു, കൂടിക്കാഴ്ചയുടെ വിശദാംശം പുറത്തുവിടണം; രാഹുല്‍ ഗാന്ധി
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് സംസാരിച്ചതെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി. നിലവിലെ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം ദുര്‍ബലമാണ്, ട്രംപ് പറഞ്ഞത് ശരിയെങ്കില്‍ മോദി രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് വിവാദമായത്. എന്നാല്‍ അത്തരമൊരു അഭ്യര്‍ഥന നരേന്ദ്ര മോദി നടത്തിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ വിശദീകരിച്ചു. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി […]
മെട്രോമാന്‍റെ ജീവിതം സിനിമയാകുന്നു; ഇ.ശ്രീധരനായി ജയസൂര്യ
മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ഇ ശ്രീധരനായി എത്തുന്നത്. വി.കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുക. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്. എസ്.സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ അറബിക്കടലിന്റെ റാണി എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. ആ തിരക്കഥ മാറ്റിയെഴുതി ഇ ശ്രീധരന്റെ ജീവചരിത്രം വെള്ളിത്തിരയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ചരിത്രം സൃഷ്ടിച്ച നമ്മുടെ നാട്ടിലെ മഹാനായ ആ മനുഷ്യനുള്ള ആദരം എന്ന നിലയ്ക്കാണ് […]
ക്രിക്കറ്റ് ഒരു കളിയല്ല; അംഗീകാരം നൽകാനാവില്ലെന്ന് റഷ്യ
ഭൂഗോളത്തിലുടനീളം ആരാധകരുണ്ടെങ്കിലും ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിൽ ഒരു കളിയല്ല. ക്രിക്കറ്റിനെ ഒരു ഗെയിം ആയി ഔദ്യോഗികമായി അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ കായിക മന്ത്രാലയം വ്യക്തമാക്കി. ക്രിക്കറ്റിന് രാജ്യത്ത് വേണ്ടത്ര ആരാധകരില്ലെന്നും 20 മേഖലകളിൽ മാത്രമേ സാന്നിധ്യമുള്ളൂവെന്നുമാണ് അംഗീകാരം നൽകാൻ വിസമ്മതിച്ചു കൊണ്ട് മന്ത്രാലയം വ്യക്തമാക്കിയത്. 48 മേഖലകളുടെയെങ്കിലും പ്രാതിനിധ്യമുള്ള ഗെയിമുകൾക്കു മാത്രമേ മന്ത്രാലയം അംഗീകാരം നൽകൂ. ഔദ്യോഗിക അംഗീകാരത്തിനായി ഇത്തവണ അപേക്ഷിക്കുമ്പോൾ വേണ്ടത്ര രേഖകൾ ഉണ്ടായിരുന്നില്ലെന്നും കൂടുതൽ മേഖലകളിലേക്ക് കളി വ്യാപിപ്പിക്കുമെന്നും മോസ്‌കോ ക്രിക്കറ്റ് […]












