ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ സമൂല പരിഷ്കാരം വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിന്‍സിപ്പല്‍ ഒഴികെയുള്ളവരെ അതാത് സ്കൂളിലെ പരീക്ഷാ ചുമതലകളില്‍ നിയമിക്കുന്നത് വിലക്കി. പകരം രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ മറ്റ് സ്കൂളുകളില്‍ നിന്ന് നിയമിക്കും. അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്ന തസ്തിക ഇനിയുണ്ടാകില്ല. നീലേശ്വരം സ്കൂളിലെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് നാളെ നടക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ മുതല്‍ ബാധകമാണ്. അതേസമയം പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരം പ്രതിസന്ധി […]
Author: Tomy Thondamkuzhy
പാര്‍വ്വതിക്ക് കഴിവുണ്ടായിട്ടും ഉയരെയില്‍ ടൊവിനോയും ആസിഫലിയും ഇടം പിടിച്ചു; ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കല്‍ എളുപ്പമല്ലെന്ന് ഹണി റോസ്
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് സിനിമക്കുള്ളില്‍ നിന്ന് തന്നെ വീണ്ടുമൊരു തുറന്ന് പറച്ചില്‍ കൂടിയുണ്ടായിരിക്കുന്നു. നടിയും താര സംഘടയായ അമ്മയുടെ എക്സിക്യൂടിവ് കമ്മിറ്റിയംഗവുമായ ഹണി റോസാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുന്നത്. മറ്റേതൊരിടത്തുമുള്ളത് പോലെ തന്നെ സിനിമയിലും വിവേചനമുണ്ടെന്ന് ഹണി റോസ് തുറന്ന് പറയുന്നു. ഇവിടെ സിനിമയുണ്ടാക്കുകയെന്നത് സ്ത്രീകള്‍ക്ക് അത്ര എളുപ്പമല്ലെന്നും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ലെന്നും ഹണി പറയുന്നു. ‘നമ്മുടെ ഇന്‍ഡസ്ട്രി നായകന്‍മാര്‍ക്ക് ചുറ്റും […]
ടീം ഇന്ത്യയുടെ അടുത്ത പരിശീലകന്‍ ആരാകും ? അപേക്ഷിച്ചവരില്‍ മുന്‍ ഇന്ത്യന്‍ താരവും…
ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ കോച്ച് ആരാകുമെന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. 2017 ലാണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്. ഇന്ത്യ ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്തായതിനെ തുടര്‍ന്ന് പരിശീലകര്‍ക്കെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു. ഇതോടെ നീല കുപ്പായക്കാതെ ഇനി കളി പഠിപ്പിക്കാന്‍ പുതിയ പരിശീലകര്‍ക്കായി ബി.സി.സി.ഐ തിരച്ചില്‍ തുടങ്ങി. എന്നാല്‍ ഇതിനോടകം പരിശീലകനാകാന്‍ സന്നദ്ധത അറിയിച്ച് ബി.സി.സി.ഐക്ക് അപേക്ഷകരുടെ കുത്തൊഴുക്കാണ്. ആരെ തിരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലേക്കാണ് […]
വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നതെന്ന് സോണിയാ ഗാന്ധി
കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. വിവരാവകാശ കമ്മീഷനെ തകര്‍ക്കാനുദ്ദേശിച്ചാണ് വിവരാവകാശ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നതെന്ന് സോണിയാ ഗാന്ധി വിമര്‍ശിച്ചു. കമ്മീഷന്റെ പദവിയെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കാനാണ് ശ്രമം. വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നത്. വിവരാവകാശ നിയമത്തെ തന്നെ അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
ആന്ധ്രാപ്രദേശില്‍ സ്വകാര്യ ജോലികളും ഇനി നാട്ടുകാര്‍ക്ക്… നിയമം പാസാക്കി
രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയില്‍ പ്രാദേശിക തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ തൊഴിലിടങ്ങളിലും ആന്ധ്രാക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന നിയമം വൈ.എസ് ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പാസാക്കി. സ്വകാര്യ തൊഴില്‍ ഇടങ്ങളില്‍ 75 ശതമാനം ജോലികളും ആന്ധ്രാപ്രദേശുകാര്‍ക്ക് സംവരണം ചെയ്യുന്ന നിയമമാണ് സര്‍ക്കാര്‍ പാസാക്കിയത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള യാതൊരു പരിരക്ഷകളും ലഭിക്കില്ല. നിയമപ്രകാരം യോഗ്യതയുള്ള ആന്ധ്രാപ്രദേശുകാരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ പരിചയമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി […]
രാഹുല്‍ ഗാന്ധി തന്നെയാണ് ക്യാപ്റ്റന്‍, ബി.ജെ.പിയെ നേരിടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടെന്നും അശോക് ഗെലോട്ട്
രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്യാപ്റ്റനെന്നും പാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധിയില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഭാവിയിലും രാഹുല്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ നായകന്‍. ബി.ജെ.പിയേയും പ്രധാനമന്ത്രി മോദിയേയും നേരിടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് ഗെലോട്ട് ആരോപിച്ചു. തെറ്റായ പ്രചരണങ്ങളിലൂടെ മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മതത്തിന്റെ പേരില്‍ അദ്ദേഹം രാഷ്ട്രീയം കളിച്ചു. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഉയരത്തിലാണ്. […]
സംസ്ഥാനത്ത് മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു
മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും വര്‍ധിക്കുന്നു. ഈ മാസം മാത്രം വിവിധ പകര്‍ച്ചവ്യാധികള്‍ കാരണം 26 പേരാണ് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപനി എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 21 ഞായര്‍ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263305 പേരാണ് പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. 110 പേര്‍ക്ക് എച്ച്1 എന്‍1, 527 പേര്‍ക്ക് ഡെങ്കിപ്പനി എന്നിവ പിടിപെട്ടു. ഡെങ്കിയേക്കാള്‍ എച്ച്1 എന്‍1 കേസുകള്‍ കുറവാണ്. എന്നാല്‍ […]
കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ ജോസഫ് വിഭാഗം
കോട്ടയം ജില്ല പഞ്ചായത്ത് പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം. നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കങ്ങഴ ഡിവിഷനിലെ അജിത്ത് മുതിരമലയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ജോസഫ് വിഭാഗം വിപ്പ് നല്‍കി. നേരത്തെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം വിപ്പ് നല്‍കിയിരുന്നു. പാല ഉപതെരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഔദ്യോഗിക പക്ഷമെന്ന നിലയില്‍ ജോസ് കെ മാണി വിഭാഗം യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് […]
കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് ഉണ്ണിമുകുന്ദന്റെ ഞെട്ടിക്കുന്ന മറുപടി, സമ്മാനം!
ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് ഇന്ന് എല്ലാ താരങ്ങളും. ആരാധകരുമായി ഏറ്റവും പെട്ടെന്ന് ഇടപ്പെടാനും സനേഹം പങ്കുവെക്കാനും എളുപ്പവും ഇന്‍സ്റ്റാഗ്രാമാണ്. താരങ്ങളെ പരിഹസിച്ചും ട്രോളിയുമുള്ള സന്ദേശങ്ങള്‍ ഒരുപാട് ലഭിക്കുന്ന ഇന്‍സ്റ്റാഗ്രാം വഴി ഒരു വേറിട്ട സമ്മാനം തന്റെ ആരാധകന് നല്‍കിയിരിക്കുകയാണ് മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ കൂളിംഗ് ഗ്ലാസോട് കൂടിയ ഫോട്ടോക്ക് താഴെ കമന്റ് ചെയ്ത ആരാധകനാണ് താരം തന്റെ കൂളിംഗ് ഗ്ലാസ് സമ്മാനമായി നല്‍കിയത്. ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ് എന്നായിരുന്നു വൈഷ്‍ണവ് […]
ഇന്‍റോണേഷ്യന്‍ ഓപ്പണ്‍ ഫൈനല്‍: പി.വി സിന്ധുവിന് തോല്‍വി
ഇന്‍റോണേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്‍റെ അകാനെ യാമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പി.വി സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ കളിയില്‍ ആധിപത്യം സൃഷ്ടിച്ചുകൊണ്ടായിരുന്ന യാമാഗുച്ചിയുടെ തുടക്കം. തുടര്‍ച്ചയായി മൂന്ന് പോയിന്‍റുകള്‍ യാമാഗുച്ചി നേടി. പിന്നീട് ശക്തമായ പോരാട്ടം കാഴ്ചവെച്ച് സിന്ധു 11-8ന് ലീഡ് ചെയ്തെങ്കിലും വേഗം ഒമ്പത് പോയിന്‍റുകള്‍ കൈക്കലാക്കി യാമാഗുച്ചി തിരിച്ചുവന്ന് ആദ്യ സെറ്റ് 15-21ന് സ്വന്തമാക്കി. രണ്ടാമത്തെ സെറ്റില്‍ 8-11ന് ട്രയല്‍ ചെയ്തിരുന്ന സിന്ധു ജപ്പാന്‍ താരത്തോട് […]












